അനുവാദമില്ലാതെ കാരവാനിൽ കയറി ഷർട്ട് ഊരി'; ദുരനുഭവം തുറന്ന് പറഞ്ഞ് കാജൽ അഗർവാൾ

JULY 29, 2026, 2:12 AM

ചെന്നൈ: ആരാധകരുടെ സ്നേഹം സന്തോഷം നൽകുന്നതാണെങ്കിലും എന്നാൽ അതിരുകടന്ന പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി നടി കാജൽ അഗർവാൾ. അടുത്തിടെ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സഹസംവിധായകനായ ഒരാൾ അനുവാദമില്ലാതെ കാരവാനിൽ കയറി തന്റെ പേരിലുള്ള ടാറ്റൂ കാണിച്ച സംഭവമാണ് താരം വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തിലായിരുന്നു കാജൽ ഈ അനുഭവം പങ്കുവെച്ചത്.

ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് കാരവാനിൽ വിശ്രമിക്കുകയായിരുന്ന സമയത്താണ് സംഭവമുണ്ടായതെന്ന് കാജൽ പറഞ്ഞു. സിനിമയിലെ സഹസംവിധായകനായി പ്രവർത്തിച്ചിരുന്ന ഒരാൾ അനുവാദമില്ലാതെ കാരവാനിലേക്ക് കടന്നുവരികയും ഉടൻ തന്നെ ഷർട്ട് ഊരി നെഞ്ചിൽ പതിപ്പിച്ചിരുന്ന തന്റെ പേരുള്ള ടാറ്റൂ കാണിക്കുകയുമായിരുന്നു.

ഈ സംഭവം തന്നെ ഏറെ ഞെട്ടിച്ചുവെന്നും ആ നിമിഷം കൈയും കാലും വിറച്ചുപോയെന്നും കാജൽ പറഞ്ഞു. തന്റെ പേരിൽ ടാറ്റൂ ചെയ്തതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും, ഒരു സ്ത്രീ ഒറ്റയ്ക്കിരിക്കുമ്പോൾ അനുവാദമില്ലാതെ സ്വകാര്യ ഇടത്തേക്ക് കടന്നുവന്നത് തീർത്തും അനുചിതമായ പെരുമാറ്റമാണെന്ന് താരം വ്യക്തമാക്കി.

vachakam
vachakam
vachakam

എത്ര വലിയ ആരാധകനായാലും ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്നും ഇത് നിയമനടപടികളിലേക്ക് വരെ നയിക്കാവുന്ന ഗുരുതരമായ കാര്യാണെന്നും താൻ അദ്ദേഹത്തെ മുന്നറിയിപ്പ് നൽകിയതായി കാജൽ പറഞ്ഞു. തുടർന്ന് അദ്ദേഹത്തോട് കാരവാൻ വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും താരം കൂട്ടിച്ചേർത്തു.

സ്വകാര്യ ഇടത്തിലേക്കുള്ള അനധികൃത പ്രവേശനം സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണെന്നും സിനിമാ മേഖലയിലോ മറ്റേതെങ്കിലും മേഖലയിലോ ഇത്തരം പെരുമാറ്റം ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും കാജൽ പറഞ്ഞു.

അതേസമയം, കാജൽ അഗർവാളിന്റെ പുതിയ സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബോളിവുഡിൽ ഒരുങ്ങുന്ന ബ്രഹത്തായ 'രാമായണ' ചിത്രത്തിൽ മണ്ഡോദരിയുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രൺബീർ കപൂർ, യാഷ്, സായി പല്ലവി തുടങ്ങി വൻ താരനിര അണിനിരക്കുന്നതും ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam