ഡേറ്റിംഗിന് ധൈര്യമില്ലാതെ കീത്ത് അർബൻ; ജെന്നിഫർ ലോപ്പസുമായുള്ള പ്രണയ അഭ്യൂഹങ്ങളിൽ പ്രതികരണവുമായി സുഹൃത്തുക്കൾ!

JULY 28, 2026, 11:19 PM

പോപ്പ് ഗായിക ജെന്നിഫർ ലോപ്പസും സംഗീത താരം കീത്ത് അർബനും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ ഹോളിവുഡിൽ വീണ്ടും സജീവമാകുന്നു. പ്രശസ്ത നടിയും മുൻഭാര്യയുമായ നിക്കോൾ കിഡ്മാനുമായുള്ള 19 വർഷത്തെ ദാമ്പത്യബന്ധം വേർപിരിഞ്ഞതിന് ശേഷം കീത്ത് അർബനും, ബെൻ ആഫ്ലെക്കുമായുള്ള വേർപിരിയലിന് ശേഷം ജെന്നിഫർ ലോപ്പസും കൂടുതൽ അടുപ്പത്തിലായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2014-ൽ 'അമേരിക്കൻ ഐഡൽ' എന്ന റിയാലിറ്റി ഷോയിൽ വിധികർത്താക്കളായി ഒന്നിച്ചപ്പോഴാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. വേർപിരിയലിന്റെ മാനസിക വിഷമതകളിലൂടെ കടന്നുപോയ സമയത്ത് പരസ്പരം ആശ്വാസമാകാൻ ഇരുവർക്കും സാധിച്ചു.

എന്നാൽ സൗഹൃദത്തിനപ്പുറം പ്രണയത്തിലേക്ക് കടക്കാൻ കീത്ത് അർബന് ഭയമാണെന്നും  അദ്ദേഹത്തിന് ധൈര്യമില്ലെന്നുമാണ് ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ പറയുന്നത്.

vachakam
vachakam
vachakam

ജെന്നിഫർ വളരെ സുന്ദരിയാണെന്നും അവരോട് ആകർഷണം തോന്നുന്നുണ്ടെന്നും അർബൻ സമ്മതിക്കുന്നുണ്ടെങ്കിലും, അടുത്ത ഘട്ടത്തിലേക്ക് പോകാൻ ചോദിക്കുമ്പോൾ അദ്ദേഹം ഒഴികഴിവുകൾ പറയുകയാണ് പതിവെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു.

ഇരുവരും ഒന്നിച്ച് പ്രണയ ഗാനങ്ങളിലൂടെ ഒരുമിച്ച് എത്തുന്നത് ഇവരുടെ ബന്ധത്തിന് പുതിയൊരു തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സുഹൃത്തുക്കളും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam