'അമ്മ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു, ആറുമാസം സംസാരിച്ചില്ല'; സിനിമാ സ്വപ്നത്തിനായി നേരിട്ട പോരാട്ടം തുറന്ന് പറഞ്ഞ് ഭാഗ്യശ്രീ

JULY 29, 2026, 12:37 AM

ചെന്നൈ: ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ ഭാഗ്യശ്രീയ്ക്ക് സിനിമയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. അഭിനയത്തെ കരിയറാക്കാനുള്ള തീരുമാനത്തെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നുവെന്ന് തുറന്നു പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് താരം . ഓണസ്റ്റ് ടൗൺ ഹാളിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് ഭാഗ്യശ്രീ മനസ് തുറന്നത്.

സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം വീട്ടിൽ അറിയിച്ചപ്പോൾ എല്ലാവരിൽ നിന്നും 'ഇല്ല' എന്ന മറുപടിയാണ് ലഭിച്ചതെന്ന് താരം പറഞ്ഞു.

"ഞാൻ ആദ്യം അമ്മയെ വിളിച്ചു. അമ്മ 'നോ' പറഞ്ഞു. പിന്നെ അച്ഛനെ വിളിച്ചപ്പോൾ, അമ്മ പറയുന്നതുതന്നെയാണ് തന്റെ തീരുമാനമെന്നും പറഞ്ഞു. സഹോദരിയെങ്കിലും പിന്തുണയ്ക്കുമെന്നാണ് കരുതിയത്. പക്ഷേ അവളും എല്ലാവരും 'നോ' പറയുകയാണെന്ന് പറഞ്ഞു. വീട്ടിൽ ഒരാൾ പോലും എന്റെ തീരുമാനത്തെ പിന്തുണച്ചില്ല," ഭാഗ്യശ്രീ പറഞ്ഞു.

vachakam
vachakam
vachakam

എന്നാൽ മാതാപിതാക്കളുടെ എതിർപ്പിന് പിന്നിൽ ആശങ്കയാണുണ്ടായിരുന്നതെന്നും സിനിമാ ലോകം മകൾക്ക് സുരക്ഷിതമാകുമോയെന്ന ഭയമാണ് അവരെ അങ്ങനെ പ്രതികരിക്കാൻ പ്രേരിപ്പിച്ചതെന്നും താരം പറഞ്ഞു.

"രക്ഷിതാവാകുമ്പോഴാണ് അത് മനസ്സിലാകുക. വലിയ ലോകത്തേക്ക് പോകുന്ന മകളെക്കുറിച്ചുള്ള ആശങ്ക സ്വാഭാവികമാണ്. മോശം ആളുകളെയും അനുഭവങ്ങളെയും കുറിച്ചുള്ള ഭയമായിരുന്നു അവർക്ക്," താരം പറഞ്ഞു.

എന്നിരുന്നാലും തന്റെ സ്വപ്നം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ലെന്നും ജീവിതാവസാനത്തിൽ ചെയ്തില്ലെന്ന കുറ്റബോധം ഉണ്ടാകരുതെന്ന ഉറച്ച തീരുമാനമാണ് മുന്നോട്ട് നയിച്ചതെന്നും ഭാഗ്യശ്രീ പറഞ്ഞു.

vachakam
vachakam
vachakam

"80-ാം വയസ്സിൽ ചെയ്തില്ലെന്ന കുറ്റബോധം ഉണ്ടാകാൻ പാടില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു. ചെയ്യണമെന്ന് തോന്നുന്ന കാര്യങ്ങൾ ധൈര്യമായി ചെയ്യണം," താരം പറഞ്ഞു.

സിനിമയ്ക്കായി ഓഡിഷനുകളിൽ പങ്കെടുക്കാൻ തുടങ്ങിയ സമയത്ത് അമ്മ തന്നെ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തിരുന്നുവെന്നും ആറുമാസത്തോളം തന്നോട് സംസാരിച്ചില്ലെന്നും ഭാഗ്യശ്രീ വെളിപ്പെടുത്തി.

"ഇന്ന് അത് ചിരിച്ചുകൊണ്ട് പറയാൻ കഴിയും. പക്ഷേ അന്ന് എനിക്ക് അത് വലിയ വേദനയായിരുന്നു. എന്നിരുന്നാലും ഒരുദിവസം അമ്മ എന്നെക്കുറിച്ച് അഭിമാനിക്കുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു," താരം പറഞ്ഞു.

vachakam
vachakam
vachakam

അച്ഛനും അമ്മയും മകളെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന ദിവസം കാണണമെന്ന ആഗ്രഹമാണ് തന്റെ ഏറ്റവും വലിയ പ്രചോദനമായിരുന്നുവെന്നും ഭാഗ്യശ്രീ കൂട്ടിച്ചേർത്തു.

അഖിൽ അക്കിനേനിക്കൊപ്പം അഭിനയിച്ച 'ലെനിൻ' എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യശ്രീ ശ്രദ്ധ നേടിയത്. ദുൽഖർ സൽമാനൊപ്പം അഭിനയിച്ച 'കാന്ത' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിലും താരം ശ്രദ്ധേയയായി. നിലവിൽ തെലുങ്ക് സിനിമയിലെ മുൻനിര താരങ്ങൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് ഭാഗ്യശ്രീയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam