'ജന നായകൻ' ഡിലീറ്റഡ് സീനുകൾ ഉടൻ റിലീസ് ചെയ്യും; ആരാധകർക്ക് ആവേശമായി എച്ച്. വിനോദിന്റെ പ്രഖ്യാപനം 

JULY 28, 2026, 11:28 PM

ചെന്നൈ: വിജയ്‌യുടെ 'ജന നായകൻ' മികച്ച കളക്ഷനുമായി തിയേറ്ററുകളിൽ മുന്നേറുന്നതിനിടെ ആരാധകർക്ക് ആവേശമുണർത്തുന്ന പ്രഖ്യാപനവുമായി സംവിധായകൻ എച്ച്. വിനോദ്. ചിത്രത്തിന്റെ തിയേറ്റർ പതിപ്പിൽ ഉൾപ്പെടുത്താതിരുന്ന ആറ് ഡിലീറ്റഡ് സീനുകൾ ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിലാണ് വിനോദ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫൈനൽ കട്ടിൽ നിന്ന് നിരവധി രംഗങ്ങൾ ഒഴിവാക്കിയിരുന്നുവെന്നും അതിൽ ആറെണ്ണം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ ഒഴിവാക്കിയ ആറ് രംഗങ്ങളുണ്ട്. വിജയ് സാർ അഭിനയിച്ച രണ്ട് കോമഡി രംഗങ്ങൾ, രണ്ട് ആക്ഷൻ രംഗങ്ങൾ, രണ്ട് ഇമോഷണൽ രംഗങ്ങൾ എന്നിവയാണ് അവ. നിർമാതാക്കളുടെ പദ്ധതിപ്രകാരം അടുത്ത ആഴ്ച മുതൽ ഈ ഡിലീറ്റഡ് സീനുകൾ പുറത്തിറക്കും," വിനോദ് വ്യക്തമാക്കി.

vachakam
vachakam
vachakam

അതേസമയം, വിജയ്‌യുടെ സിനിമാജീവിതത്തിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ 'ജന നായകൻ' ആഗോള ബോക്‌സ് ഓഫീസിൽ 250 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയതായി നിർമാതാക്കൾ അറിയിച്ചു. കേരളത്തിൽ നിന്ന് മാത്രം ചിത്രം 14 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്.

റിലീസ് ദിനം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിന് മാസങ്ങൾക്ക് മുൻപ് ചിത്രം ഓൺലൈനിൽ ചോർന്നിരുന്നെങ്കിലും ബോക്‌സ് ഓഫീസിലെ പ്രകടനത്തെ അത് ബാധിച്ചില്ല. വിജയ് എന്ന താരത്തിന്റെ ജനപ്രീതി വീണ്ടും തെളിയിക്കുന്ന കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് വിലയിരുത്തൽ.

ചിത്രത്തിൽ 'തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്' എന്ന ടൈറ്റിൽ കാർഡ് സ്ക്രീനിൽ തെളിയുന്ന നിമിഷം മുതൽ തിയേറ്ററുകളിൽ വലിയ ആഘോഷമാണ് ആരാധകർ ഒരുക്കുന്നത്. ഇന്ത്യയിലാകെ വിവിധ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി ഇതുവരെ 5.8 മില്യൺ ടിക്കറ്റുകൾ വിറ്റഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam