അമ്മയാകാൻ ഒരുങ്ങി സമാന്ത? 'ബേബി ബംബ്' ചിത്രങ്ങൾ വൈറൽ

JUNE 20, 2026, 10:45 PM

തെന്നിന്ത്യൻ സിനിമാലോകത്ത് അത്രമേൽ ആരാധകസ്വാധീനമുള്ള നടിയാണ് സമാന്ത. കരിയറിലും വ്യക്തിജീവിതത്തിലും നേരിട്ട വലിയ പ്രതിസന്ധികളെയും രോഗാവസ്ഥകളെയും ഫീനിക്സ് പക്ഷിയെപ്പോലെ അതിജീവിച്ച് കരുത്തോടെ തിരിച്ചുവന്ന സമാന്തയുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് എന്നും ആവേശമാണ്. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം കഴിഞ്ഞ വർഷം അവസാനം താരം വീണ്ടും വിവാഹിതയായിരുന്നു. ഇപ്പോഴിതാ, സമാന്ത തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും താരം ഗർഭിണിയാണെന്നുമുള്ള റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും സജീവ ചർച്ചയാകുന്നത്.

സമാന്തയുടെ ഏറ്റവും പുതിയ ചിത്രമായ 'മാ ഇൻ്റി ബംഗാരം' എന്ന സിനിമയുടെ വിജയലഹരിയിലാണ് താരമിപ്പോൾ. ഈ ചിത്രത്തിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോകളിലും ചിത്രങ്ങളിലുമാണ് ആരാധകരുടെ കണ്ണ് ഉടക്കിയത്. വീഡിയോകളിൽ സാമന്തയുടെ വയർ ചെറുതായി വീർത്തിരിക്കുന്നത് വ്യക്തമായിരുന്നു. ചിത്രങ്ങൾ വൈറലായതോടെ നടിയുടെ 'ബേബി ബംബ്' ആണോ ഇതെന്ന് ആരാധകർക്കിടയിൽ ചർച്ചകൾ കൊഴുത്തു.

ഇതോടെയാണ് താരം പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങുകയാണെന്ന വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞത്. സാമന്ത ഗര്‍ഭിണിയാണെന്നും ഈ വരുന്ന ഡിസംബറില്‍ താരം കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായും നടിയുടെ അടുത്ത വക്താവ് പ്രതികരിച്ചതായി പ്രമുഖ ദേശീയ മാധ്യമമായ 'ഇ ടൈംസ്' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ സമാന്തയോ പങ്കാളിയോ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

vachakam
vachakam
vachakam

പ്രശസ്ത സംവിധായകൻ രാജ് നിദിമോരുവിനെയാണ് സമാന്ത രണ്ടാമത് വിവാഹം കഴിച്ചത്. തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുനയുടെ മകനും യുവനടനുമായ നാഗചൈതന്യയുമായുള്ള ആദ്യവിവാഹം വേർപ്പെടുത്തിയതും, പിന്നീട് താരം രോഗബാധിതയായതുമെല്ലാം സിനിമാലോകത്തെ വലിയ ചർച്ചകളായിരുന്നു. എന്നാൽ അതെല്ലാം മറികടന്ന് പൂർണ്ണ ആരോഗ്യത്തോടെ അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് താരത്തിന്റെ ജീവിതത്തിൽ നിന്നുള്ള ഈ പുതിയ സന്തോഷവാർത്ത പുറത്തുവരുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam