കഥ-കവിത പുരസ്‌കാരങ്ങൾ സമ്മാനിച്ചു

SEPTEMBER 30, 2026, 12:29 AM

ഡാളസ് : കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ 2026 ലെ കഥ  കവിത പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ജേക്കബ് മനയിൽ കവിതാ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരൻ സക്കറിയ, കവയത്രി റഹീമാബി മൊയ്തീന് നൽകി. എബ്രഹാം തെക്കേമുറി കഥാ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റ് വി.ജെ. ജയിംസ്, കഥാകാരൻ അനിലാൽ ശ്രീനിവാസന് നൽകി. പ്രത്യേക ജൂറി കഥാ പുരസ്‌കാരം വി.ജെ. ജെയിംസ്, കഥാകാരി ദിവ്യ മേനോന് നൽകി. 

നോവലിസ്റ്റ് വി.ജെ. ജെയിംസ് (കഥ), കവി ഡോ. സി. രാവുണ്ണി എന്നിവരായിരുന്നു അന്തിമ വിധികർത്താക്കൾ. സാമുവേൽ യോഹന്നാൻ, മീനു എലിസബത്ത്, ഡോ. ദർശന മനയത്ത് എന്നിവരാണ് കഥയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. സി.വി. ജോർജജ്, ഷാജു ജോൺ, അനശ്വരം മാമ്പിള്ളി എന്നിവരാണ് കവിതയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. 

എബ്രഹാം തെക്കേമുറി കഥാ പുരസ്‌കാരം ലഭിച്ചത് എസ്. അനിലാലിന്റെ (ഷിക്കാഗോ) 'അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങൾ' എന്ന കഥയ്ക്കും; കവി ജേക്കബ് മനയിൽ കവിതാ പുരസ്‌കാരം ലഭിച്ചത് റഹിമാബി മൊയ്തിന്റെ (മെറിലാന്റ്) 'പെണ്ണടയാളങ്ങൾ' എന്ന കവിതയ്ക്കുമാണ്. രണ്ടു വിഭാഗത്തിലും 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി നൽകിയത്. ദിവ്യ മേനോന്റെ (ഡാളസ്) 'അഭിമുഖം' എന്ന കഥയ്ക്ക് സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും ലഭിച്ചു.

vachakam
vachakam
vachakam

ഏകാകിതയുടെ പാരമ്യതയിൽ ഒരുവൻ സ്വന്തം ഉള്ളിലെ വിസ്മരിക്കപ്പെട്ടു പോയ മനുഷ്യനെ കണ്ടെത്തുന്ന കഥാസന്ദർഭങ്ങൾ  കൈയടക്കത്തോടെ  അവതരിപ്പിക്കുന്ന മികച്ച കഥയാണ് പുരസ്‌ക്കാരം ലഭിച്ച 'അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങൾ' എന്നും പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ച 'അഭിമുഖം' അതുപോലെ തന്നെ വേറിട്ടു നില്ക്കുന്ന മനോഹരമായൊരു കഥയാണെന്നും, ജീവിതാവസ്ഥകളെ വാക്കുകളുടെ ത്രാസിലിട്ടു തൂക്കുന്ന മികച്ച ദർശനങ്ങളുണ്ട് ഈ കഥയിലെന്നും വിധികർത്താവ് വി.ജെ. ജയിംസ് വിലയിരുത്തി. കവിതകളും മികച്ച നിലവാരം പുലർത്തിയതായി കവിതകളുടെ വിധി കർത്താവ് ഡോ. സി. രാവുണ്ണി അഭിപ്രായപ്പെട്ടു. 

2026 സെപ്തംബർ 26 ശനിയാഴ്ച വാഷിങ്ടൺ ഡി.സിയിൽ നടന്ന ലാന റീജണൽ കൺവെൻഷനിലാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. കേരള ലിറ്റററി സൊസൈറ്റിയുടെ പ്രവർത്തനങ്ങളൂമായി സഹകരിക്കുവാൻ 915-613-6566 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

ബാജി ഓടംവേലി (സെക്രട്ടറി), കേരള ലിറ്റററി സൊസൈറ്റി ഡാളസ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam