കൊച്ചി: സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി.
2017 നിയമ വിദ്യാർത്ഥിനിയെ കണ്ണംമൂലയിലെ വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി.
2017 മേയ് 19ന് പുലര്‍ച്ചെ തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള വീട്ടിൽ വെച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയും ഛേദിച്ചത്. വീടിന് പുറത്തേക്ക് ഓടിയ പെണ്‍കുട്ടിയെ ഫ്ലയിങ് സ്ക്വാഡ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
പരാതിക്കാരുയുമായി ഒത്തുതീർപ്പിൽ എത്തിയെന്ന് നേരത്തെ ഗംഗേശാനന്ദ ഹൈക്കോടതി അറിയിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം ഇക്കാര്യം പ്രോസിക്യൂഷൻ പരിശോധിച്ച് കൃത്യതാ റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു. തുടര്‍ന്നാണ് പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കികൊണ്ട് ഉത്തരവിറക്കിയത്.
പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ആദ്യം സ്വാമിക്കെതിരെ പെണ്‍കുട്ടി മൊഴി നൽകിയിരുന്നെങ്കിലും പിന്നീട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വാമി പീഡിപ്പിച്ചില്ലെന്നാണ് പെണ്‍കുട്ടി വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
