ഈരാറ്റുപേട്ട: കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ വ്യാപക പ്രചാരണം.
അലോഷ്യസിന്റെ ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോസ്റ്ററുകള്‍. ഇറക്കുമതി സ്ഥാനാർത്ഥി പൂഞ്ഞാറില്‍ വേണ്ടെന്നും സ്വന്തം നാട്ടില്‍ മത്സരിക്കട്ടെയെന്നുമാണ് പോസ്റ്ററില്‍.
അലോഷി സ്വന്തം നാട്ടുകാര്‍ക്ക് വേണ്ടാത്തവനെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. പൂഞ്ഞാർ സീറ്റിൽ മത്സരിക്കുന്ന സജി ജോസഫിനെതിരെയും പോസ്റ്ററുകളുണ്ട്.
സജി ബാങ്ക് കൊള്ളക്കാരനാണെന്നാണ് പോസ്റ്ററിലുള്ളത്. ഈരാറ്റുപേട്ട നഗരത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
