സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി എം.എ. ഷഹനാസ്

FEBRUARY 23, 2026, 3:30 AM

തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി എം.എ. ഷഹനാസ്. ചില കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, അനുയായി നിബു വർഗീസ് എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ചതിന്റെ പേരിൽ തന്നെ അധിക്ഷേപിക്കുന്നു എന്നും ഷഹനാസ് ആരോപിക്കുന്നു.

സമൂഹമാധ്യമങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും പരാമർശങ്ങളും പ്രചരിപ്പിക്കുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. നിബു വർഗീസിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ലിങ്കും ബന്ധപ്പെട്ട പോസ്റ്റുകളുടെ ലിങ്കുകളും ഉൾപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam