പാലക്കാട്: മുൻ സിപിഐഎം നേതാവും ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി കെ ശശി നാമനിർദ്ദേശ പത്രികയിൽ പേരിലും വയസിലും കൃത്രിമം കാണിച്ചെന്ന് എൽഡിഎഫ്.
ശശി പഠിച്ച കുലുക്കല്ലൂർ വി എ യുപി സ്കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി കെ എന്നാണെന്നാണ് എൽഡിഎഫ് പറയുന്നത്.
പേരിൽ മാറ്റം വരുത്തണമെങ്കിൽ നിലവിലുള്ള നിയമപ്രകാരം ഗസറ്റ് നോട്ടിഫിക്കേഷൻ ഉണ്ടാകണം.
ഇത്തരമൊരു നടപടി സ്വീകരിച്ചതായി വിവരമില്ല. ഇതിന് പുറമേ പേര് മാറ്റാതെ ശശി പാസ്പോർട്ടിലും കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് എൽഡിഎഫ് ആരോപിക്കുന്നു.
സ്കൂൾ സർട്ടിഫിക്കറ്റിൽ ജനന തീയതിയിലും കൃത്രിമം കാണിച്ച ശശിക്കെതിരെ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും എൽഡിഎഫ് അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
