ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അരങ്ങേറുന്ന നാഷണൽ 56 & റമ്മി ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. 2026 ഏപ്രിൽ 1 1 ശനിയാഴ്ച രാവിലെ 10ന് ഷിക്കാഗോയിലെ ഡെസ്‌പ്ലെയിൻസിൽ ഉള്ള ക്‌നാനായ സെന്ററിൽ വച്ച് 56ന്റെ രജിസ്‌ട്രേഷൻ ആരംഭിക്കുകയും 11.30ന് രജിസ്‌ട്രേഷൻ അവസാനിക്കുന്നതായിരിക്കും. തുടർന്ന് കൃത്യം 12 മണിക്ക് ഗെയിം ആരംഭിക്കുന്നതായിരിക്കുമെന്ന് സംഘാടകസമിതി അറിയിക്കുന്നു.
ഇതിനോടകം 56 ഗെയിമിന് 52 ഓളം ടീമുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നു. യഥാക്രമം റമ്മി ഗെയിമും അന്നേദിവസം രാവിലെ 9 മണിക്ക് ക്‌നാനായ സെന്ററിൽ വച്ച് തുടങ്ങുന്നതായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പ്രഭാതഭക്ഷണം ക്‌നാനായ സെന്ററിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകസമിതി അറിയിച്ചു.
മലയാള മണ്ണിന്റെ മണമറിഞ്ഞ ഷിക്കാഗോയുടെ പ്രവാസ നഗരിയിൽ വീണ്ടുമൊരു പോരാട്ടങ്ങൾക്ക് ആളും ആരവങ്ങളുമൊരുങ്ങുന്നു. ഇനി തലച്ചോറിൽ അഗ്‌നി യുദ്ധത്തിന്റെ കാഹളം മുഴങ്ങും.
ഷിക്കാഗോ ക്‌നാനായ സെന്ററിൽ വച്ച് നടത്തപ്പെടുകയാണ്. വാശിയെറിയ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാവർക്കും സ്വാഗതം. തലയിൽ നിറച്ച തന്ത്രങ്ങളിൽ എതിരാളികളുടെ സ്വപ്നങ്ങൾ ചീട്ട് കൊട്ടാരം കണക്കെ തകർത്തെറിയാൻ പോരാട്ട വീര്യത്തിന്റ പകയും പ്രതികാരങ്ങളുമായി ആ പോരാളികൾ ഇതാ ഒരുങ്ങുന്നു.
വീറും വാശിയും രക്തത്തിൽ അലിയിച്ച് മണിക്കൂറുകളെ മിനിറ്റുകളാക്കി മിനുറ്റുകളെ സെക്കന്റുകളാക്കി ശത്രു നിരകളെ ഉന്മൂലനം ചെയ്യാൻ ആ തന്ത്രശാലികളായ പടയാളികൾ വരുന്നുണ്ട് ഷിക്കാഗോ മലയാളി അസോസിയേഷന്റെ കളി കൂടാരത്തിലേക്ക്.
കണ്ടതും കേട്ടതും മറന്നേക്ക് കൂട്ടരേ ഇനിയാണ് യുദ്ധം തുടങ്ങുന്നത്്. 56 കാർഡ് ഗൈമിൽ പുന്നൂസ് തച്ചേട്ട് സ്‌പോൺസർ ചെയ്യുന്ന അബ്രഹാം തച്ചേട്ട് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 3001 ഡോളർ ക്യാഷ് അവാർഡും.
ടിജോ മുണ്ടപ്ലാക്കൽ സ്‌പോൺസർ ചെയ്യുന്ന രണ്ടാം സ്ഥാനക്കാർക്കുള്ള ജോയ് മുണ്ടപ്ലാക്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 2001 ഡോളർ ക്യാഷ് അവാർഡും.
ടോമി നെല്ലാമറ്റം സ്‌പോൺസർ ചെയ്യുന്ന മൂന്നാം സ്ഥാനക്കാർക്കുള്ള നെല്ല കൺസൽട്ടിങ് INC. നൽകുന്ന 1001 ഡോളർ ക്യാഷ് അവാർഡും.
ജോബ് മാക്കിൽ സ്‌പോൺസർ ചെയ്യുന്ന നാലാം സ്ഥാനക്കാർക്കുള്ള ഫാർമേഴ്‌സ് ഇൻഷുറൻസ് നൽകുന്ന 501 ഡോളർ ക്യാഷ് അവാർഡും. കൂടാതെ റമ്മി മത്സരത്തിൽ സിറിയക്ക് കൂവക്കാട്ടിൽ സ്‌പോൺസർ ചെയ്യുന്ന ഒന്നാം സ്ഥാനക്കാർക്കുള്ള കെ.കെ. ചാണ്ടി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 1501 ഡോളർ ക്യാഷ് അവാർഡും.
ജോപ്പായി പുത്തേത്ത് സ്‌പോൺസർ ചെയ്യുന്ന രണ്ടാം സ്ഥാനക്കാർക്ക് മത്തായി പുത്തേത്ത് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 1001 ഡോളർ ക്യാഷ് അവർഡും.
മൂന്നാം സ്ഥാനക്കാർക്ക് ചാക്കോ ചിറ്റലകാട്ട് സമ്മാനിക്കുന്ന 501 ഡോളർ ക്യാഷ് അവാർഡും
ഷാജി & ഷാന നിരപ്പിൽ സ്‌പോൺസർ ചെയ്യുന്ന നാലാം സ്ഥാനക്കാർക്കുള്ള അവയൻ റിയാലിറ്റി നൽകുന്ന 251 ഡോളർ ക്യാഷ് അവാർഡും ഉൾപെടുത്തി ഷിക്കാഗോയുടെ മണ്ണിലെ ഏറ്റവും വലിയ നാഷണൽ കാർഡ് ഗെയിം ഇനി പല വമ്പന്മാരും നിലം പൊത്തും നമുക്ക് കാത്തിരിക്കാം.
ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട്, ജനറൽ സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറ അനിൽ, ജോയിന്റ് ട്രഷറർ പ്രിൻസ് ഈപ്പൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 56 ഗെയിം ചെയർമാൻ ജോമോൻ തൊടുകയിൽ (312-719-3517), വൈസ് ചെയർമാൻ ആൽവിൻ ഷിക്കോർ (+1-630-274-5423), റമ്മി ഗെയിം ചെയർമാൻ മനോജ് അച്ചേട്ട് (+1-224-522-2470), വൈസ് ചെയർമാൻ പ്രിൻസ് ഈപ്പൻ +1-224- 659-0336
ബിജു മുണ്ടക്കൽ
ജനറൽ സെക്രട്ടറി ഷിക്കാഗോ മലയാളി അസോസിയേഷൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഐ.പി.സി.എൻ.എ ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 'കേരളം ഇലക്ഷൻ ഡിബേറ്റ് 2026' ഏപ്രിൽ 6ന്
ഷിക്കാഗോ മലയാളി അസോസിയേഷന്റെ നാഷണൽ 56 കാർഡ് ഗെയിം രജിസ്‌ട്രേഷൻ വൻ വിജയത്തിലേക്ക്
'ട്രംപിനേക്കാൾ സുരക്ഷിതം ഞങ്ങളുടെ തടവറയിൽ'; കാണാതായ അമേരിക്കൻ പൈലറ്റിന്റെ അമ്മയ്ക്ക് ഇറാന്റെ സന്ദേശം,
ക്യാബിനറ്റിൽ വൻ അഴിച്ചുപണിക്ക് ഡൊണാൾഡ് ട്രംപ്; ഇറാൻ യുദ്ധത്തിനെതിരെ പ്രതിഷേധം ശക്തം, പ്രതിരോധ