ടെക്‌സാസ്: ബോവി കൗണ്ടിയിലുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. ശനിയാഴ്ച പുലർച്ചെ 3:20 ഓടെ ഡെകാൽബിന് സമീപം യു.എസ് ഹൈവേ 259ലായിരുന്നു അപകടം.
ഡെകാൽബ് സ്വദേശിയായ ഡ്രൂ വിൽസൺ (23) സഞ്ചരിച്ചിരുന്ന നിസ്സാൻ ആൾട്ടിമ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഡോഡ്ജ് ചാർജർ കാറുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
ഡ്രൂ വിൽസൺ (23), നിസ്സാൻ ആൾട്ടിമയുടെ ഡ്രൈവർ, യൽ എല്ലെസ്റ്റാഡ് (22), പെയ്റ്റൺ ബട്ട്‌ലർ (24), ടൈ ബേർഡ് (20) ഡോഡ്ജ് ചാർജറിലുണ്ടായിരുന്ന യാത്രക്കാർ അപകടസ്ഥലത്തു വച്ച് തന്നെ നാല് പേരും മരണപ്പെട്ടതായി ടെക്‌സാസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
