കാസർഗോഡ്: ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ യുഡിഎഫ് പ്രചാരണ സംഘത്തെ തടഞ്ഞ സിഐടിയു പ്രവർത്തകൻ കൃഷ്ണൻ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരുടെ വീട്ടിലെത്തി ഖേദം പ്രകടിപ്പിച്ചു.
സന്ദീപ് വാര്യർ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഖേദം പ്രകടിപ്പിച്ച കാര്യം വ്യക്തമാക്കിയത്. കൂടിക്കാഴ്ചയുടെ വീഡിയോയും സന്ദീപ് പങ്കുവെച്ചിട്ടുണ്ട്.
ആ നിമിഷത്തെ ആവേശത്തിൽ ചെയ്തതാണെന്നും പ്രവൃത്തിയിൽ കുറ്റബോധമുണ്ടെന്നും കൃഷ്ണൻ പ്രതികരിച്ചു.അതേസമയം, തെറ്റ് തിരുത്താനും പരസ്പരം മാപ്പ് നൽകാനും കാണിക്കുന്ന മനസ് തന്നെയാണ് ജനാധിപത്യത്തിൻ്റെ വിജയമെന്നും തൃക്കരിപ്പൂരിൻ്റെ മണ്ണിൽ തങ്ങൾ കാത്തു സൂക്ഷിക്കുന്ന പഴയ അയൽപ്പക്ക ബന്ധവും സൗഹൃദവുമാണ് ഇവിടെ തിരികെ വന്നതെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പോരാട്ടം ആശയങ്ങൾ തമ്മിലാകട്ടെയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
