എറണാകുളം: ബാലറ്റിലെ പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായരുടെ അപേക്ഷ വരണാധികാരി തള്ളി. ഔദ്യോഗിക പേര് തന്നെ ഉപയോഗിക്കണമെന്നാണ് നിർദേശം.
പോസ്റ്റൽ ബാലറ്റിലടക്കം അഞ്ജലി പി.വി. എന്ന പേരാണ് നൽകിയിരിക്കുന്നതെന്നും അത് മാറ്റാനാകില്ലെന്നുമാണ് വരണാധികാരി നിലവിൽ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാൽ പേര് മാറ്റുക സാധ്യമല്ല എന്നും വ്യക്തമാക്കി.
അഞ്ജലി പി.വി. എന്ന ഔദ്യോഗിക പേരിനു പകരം അഞ്ജലി നായർ എന്ന പേര് ബാലറ്റിൽ നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച അഞ്ജലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് കോടതി അനുകൂല നിലപാടാണ് സ്വീകരിച്ചത്.
അതേസമയം, പേര് മാറ്റം തിരിച്ചടിയാകില്ലെന്നും നിയമ നടപടി വേണോ എന്ന് പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അഞ്ജലി നായർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
