ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 'കേരളം ഇലക്ഷൻ ഡിബേറ്റ് 2026' എന്ന പൊതുചർച്ചാവേദി ഏപ്രിൽ 6, തിങ്കളാഴ്ച മോർട്ടൻ ഗ്രോവിലെ സെന്റ്‌മേരീസ് ചർച്ച് ഹാളിൽ നടക്കും. കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ പരിപാടി, പ്രവാസി മലയാളികൾക്കിടയിൽ രാഷ്ട്രീയബോധവൽക്കരണവും സജീവ സംവാദവും വളർത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ടിവി യുഎസ്എയുടെ സി.ഇ.ഒ ബിജു സഖറിയ ചർച്ചകൾ മോഡറേറ്റ് ചെയ്യുന്നതാണ്.
മലയാളി സാമൂഹ്യ സംഘടനാ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി അനുകൂലികൾ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി തുറന്ന ചർച്ചയായി ഈ പരിപാടി നടക്കും. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം, ഭരണനയങ്ങൾ, പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങൾ, പാർട്ടികളുടെ സാധ്യതകൾ, തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ എന്നിവയാണ് ചർച്ചയിൽ മുഖ്യമായി ഉയരുക. കൂടാതെ, പങ്കെടുക്കുന്ന പ്രേക്ഷകർക്കും അഭിപ്രായങ്ങൾ പങ്കുവെക്കാനും ചോദ്യങ്ങൾ ഉന്നയിക്കാനും അവസരം ഉണ്ടായിരിക്കും.
പരിപാടി വൈകുന്നേരം 7 മണിക്ക് ഡിന്നറോടുകൂടി ആരംഭിക്കും. തുടർന്ന് 8 മണി മുതൽ 9:30 വരെ മുഖ്യ ചർച്ച നടക്കും. ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും, പ്രവാസി മലയാളികളുടെ രാഷ്ട്രീയ പങ്കാളിത്തം വർധിപ്പിക്കുന്നതിലും ഈ സംവാദം നിർണായകമാകുമെന്ന് സംഘാടകർ വ്യക്തമാക്കി.
ഐ.പി.സി.എൻ.എ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് പ്രസന്നൻ പിള്ള, സെക്രട്ടറി അലൻജോർജ്, ട്രഷറർ അനിലാൽ ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, ജോയിന്റ് സെക്രട്ടറി റോസ് വടകര, ജോയിന്റ് ട്രഷറർ വർഗീസ് പാലമലയിൽ ഉൾപ്പെടെയുള്ള നേതൃസംഘമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
അഡൈ്വസറി ബോർഡ് അംഗങ്ങളായ ബിജു സഖറിയ, ബിജു കിഴക്കേക്കുറ്റ്, ശിവൻ മുഹമ്മ എന്നിവരും പരിപാടിക്ക് പിന്തുണ നൽകുന്നു.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് പ്രസന്നൻ പിള്ള (630-935-2990), അലൻജോർജ് (331-262-1301), ബിജു സഖറിയ (847-630-6462) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
അലൻജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഐ.പി.സി.എൻ.എ ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 'കേരളം ഇലക്ഷൻ ഡിബേറ്റ് 2026' ഏപ്രിൽ 6ന്
ഷിക്കാഗോ മലയാളി അസോസിയേഷന്റെ നാഷണൽ 56 കാർഡ് ഗെയിം രജിസ്ട്രേഷൻ വൻ വിജയത്തിലേക്ക്
'ട്രംപിനേക്കാൾ സുരക്ഷിതം ഞങ്ങളുടെ തടവറയിൽ'; കാണാതായ അമേരിക്കൻ പൈലറ്റിന്റെ അമ്മയ്ക്ക് ഇറാന്റെ സന്ദേശം,
ക്യാബിനറ്റിൽ വൻ അഴിച്ചുപണിക്ക് ഡൊണാൾഡ് ട്രംപ്; ഇറാൻ യുദ്ധത്തിനെതിരെ പ്രതിഷേധം ശക്തം, പ്രതിരോധ