കൊട്ടാരക്കര: മന്ത്രി കെ എൻ ബാലഗോപാലിനെതിരെ ഗുരുതര ആരോപണവുമായി കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റി രംഗത്ത്. കൊട്ടാരക്കരയെ കോട്ടയാക്കിയ തന്നെ സിപിഎം ഒതുക്കിയെന്നും ഒതുക്കിയതിൽ കെ എൻ ബാലഗോപാലിനും പങ്കുണ്ടെന്നും അയിഷ പോറ്റി പറഞ്ഞു.
പലവട്ടം ബാലഗോപാലിനോടും പരാതി പറഞ്ഞു. പൊതുമണ്ഡലത്തിൽ അയിഷ വേണ്ടെന്ന് തീരുമാനിച്ചു. വോട്ട് പിടിക്കാൻ മാത്രം സിപിഎമ്മിന് തന്നെ വേണമെന്നും അയിഷ പോറ്റി പറഞ്ഞു. സൈബർ വേട്ടയ്ക്ക് പിന്നിൽ മന്ത്രിയാണെന്നും മന്ത്രിയുടെ പിന്തുണയോടെ തേജോവധം ചെയ്യുന്നുവെന്നും അയിഷ ആരോപിച്ചു.
വാർത്താസമ്മേളനത്തിലായിരുന്നു അയിഷ പോറ്റിയുടെ ഗുരുതര ആരോപണം. സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുകയാണ്. ഇതെല്ലാം ബാലഗോപാലിന്റെ പൂർണ അറിവോടെയാണ്. ജനങ്ങൾ തനിക്കൊപ്പമെന്ന് അവർ ഭയപ്പെടുന്നുവെന്നും അയിഷ പോറ്റി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
