കർ‍ക്കടക വാവ്: കൊച്ചി മെട്രോ സർവീസ് സമയം നീട്ടി; അധിക സർവീസുകൾ പ്രഖ്യാപിച്ചു

AUGUST 9, 2026, 9:10 PM

കൊച്ചി: കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി. ബുധനാഴ്ച നടക്കുന്ന കർക്കടക വാവിനോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയത്.

ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11.15നും 11.30നും പ്രത്യേക സർവീസുകൾ ഉണ്ടാകും.

ബുധനാഴ്ച പുലർച്ചെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാവിലെ അഞ്ചിനും 5.30നും അധിക സർവീസുകളും നടത്തും. കർക്കടക വാവിനോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് സർവീസ് ക്രമീകരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam