എൽ നിനോ മാത്രമല്ല വില്ലൻ

AUGUST 5, 2026, 8:07 PM

കേരളം വീണ്ടും അതിതീവ്രമഴ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കെടുതികളുടെ നടുവിലാണ്. കോരിച്ചൊരിയുന്ന മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഒട്ടേറെ പേരുടെ ജീവൻ നഷ്ടമായി. വീടുകൾ തകർന്നും വെള്ളം കയറിയും നിരവധി കുടുംബങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിക്കേണ്ടി വന്നു. കൃഷിയിടങ്ങൾ നശിച്ചു. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. മലയോര മേഖലകളും തീരദേശങ്ങളും അതീവ ദുരിതത്തിലാണ്. ഈ പ്രകൃതി ദുരന്തത്തേക്കാൾ ആശങ്കയുണർത്തുന്നത് ദുരന്തമുഖത്ത് ജനങ്ങൾക്ക് തുണയാകേണ്ട കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രങ്ങൾക്ക് സംഭവിച്ച പാളിച്ചയും പരാജയവുമാണ്.

പല പ്രദേശങ്ങളിലും പ്രളയസമാനമായ സാഹചര്യമുണ്ടായിട്ടും വൈകിയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്ന പരാതി വ്യാപകമാണ്. ഇതുമൂലം പ്രദേശവാസികളെ യഥാസമയം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ സാധിച്ചില്ല. മുമ്പ് ദുരന്തങ്ങൾ നേരിട്ട മലയോര മേഖലകളിൽ പോലും വൈകിയാണ് മുന്നറിയിപ്പ് വന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതിന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പിൽ സംസ്ഥാനത്തൊരിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല. ഓറഞ്ച് അലർട്ട് മാത്രമാണുണ്ടായിരുന്നത്. കൃത്യമായി റെഡ് അലർട്ട് പ്രഖ്യാപിക്കുന്നതിൽ വന്ന വീഴ്ചയാണ് തെക്കൻ, മധ്യകേരളത്തിലെ ജില്ലകളിൽ ദുരന്തങ്ങളുടെ ആഴം വർധിപ്പിച്ചതെന്ന പരാതി ഉയർന്നിട്ടുണ്ട്.

2021ൽ ഉരുൾപൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും 2018ലെ പ്രളയത്തിൽ മുങ്ങിപ്പോയ റാന്നിയിലും മറ്റും തുടർച്ചയായി തീവ്രമഴ പെയ്തിട്ടും വേണ്ട മുൻകരുതൽ സ്വീകരിക്കാനോ ആളുകളെ മാറ്റിപ്പാർപ്പിക്കാനോ ദുരന്ത നിവാരണ അതോറിറ്റിക്ക് സാധിച്ചില്ല. വടക്കൻ ജില്ലകളിൽ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് അന്ന് കാലത്ത് ഏഴ് മണിയോടെയാണ്. അപ്പോഴേക്കും മിക്കപ്രദേശങ്ങളിലും മതപഠന കേന്ദ്രങ്ങളിൽ ക്ലാസ്സുകൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. അറബിക്കടലിനോട് ചേർന്ന് കേരള തീരത്ത് മേഘരൂപവത്കരണം ഉൾപ്പെടെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളെക്കുറിച്ച് കാലാവസ്ഥാ വിദഗ്ധരും സൈറ്റുകളും മുന്നറിയിപ്പ് നൽകിയിട്ടും സംസ്ഥാന കാലാവസ്ഥാ വകുപ്പിന് ഇതനുസരിച്ചുള്ള മുന്നറിയിപ്പുകൾ നൽകാനായില്ലെന്നത് ഗുരുതര വീഴ്ചയാണ്.

vachakam
vachakam
vachakam

ഇത്തവണ കാലവർഷം ആരംഭിച്ചശേഷം പ്രതീക്ഷിത മഴയിൽ പകുതിപോലും ലഭിക്കാത്തതിൽ വേവലാതിപ്പെടുകയായിരുന്നു കേരളീയർ. എൽ നിനോ പ്രതിഭാസമാണ് കാരണമെന്ന് അതേപ്പറ്റി വിവരമുള്ളവർ വിശദീകരിച്ചു; ഇതിന്റെ പ്രത്യാഘാതങ്ങൾ നീണ്ടുനിൽക്കുമെന്ന മുന്നറിയിപ്പും അവർ നൽകി. സ്വാഭാവികമായും ജനം നിരാശരായി, ദുർബലമായെങ്കിലും പെയ്യുന്ന മഴയിൽ ആശ്വാസം കണ്ടെത്തിയിരിക്കെയാണ് ആഗസ്റ്റ് ഒന്നുമുതൽ മാനം കറുത്തു, മഴ തിമിർത്തുപെയ്യാൻ തുടങ്ങിയത്. പക്ഷേ, അനാവൃഷ്ടിപോലെ അതിവൃഷ്ടിയും അതിന്റേതായ കെടുതികൾ സൃഷിക്കുമെന്ന് വീണ്ടും കേരളം തിരിച്ചറിഞ്ഞു.

533 ശതമാനം അധികം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത്' ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 232 ശതമാനം അധികമഴ. 55.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 184.2 മില്ലിമീറ്റർ ലഭിച്ചപ്പോൾ അതിന്റേതായ പ്രത്യാഘാതങ്ങളും പിന്നാലെയെത്തി. പത്തനംതിട്ട ജില്ലയാണ് മഴക്കെടുതികൾ കൂടുതൽ അനുഭവിക്കേണ്ടിവന്നിരിക്കുന്നത്. 533 ശതമാനം അധികമഴ പെയ്താൽ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മിന്നൽ പ്രളയത്തിൽ ജനജീവിതം താളംതെറ്റിയെന്ന് പറയേണ്ടതില്ല. അച്ചൻകോവിലാറും മണിമലയാറും കവിഞ്ഞൊഴുകുമ്പോൾ റാന്നിയിലും തിരുവല്ലയിലും പരിസരങ്ങളിലും ജനജീവിതമാകെ ഗുരുതരമായ സാഹചര്യം നേരിടുകയാണ്. ഒറ്റനില മാത്രമുള്ള നൂറുകണക്കിന് വീടുകൾ വെള്ളത്തിലാണ്ടുകിടക്കുന്നു; ഇരുനില ഭവനങ്ങളിൽ താമസിക്കുന്നവർ മുകൾ മുറികളിൽ അഭയംതേടുന്നു. സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കാനും ദുരിതാശ്വാസ നടപടികൾ ചടുലമാക്കാനുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ നേരിട്ടെത്തി ആശ്വാസ നടപടികൾക്ക് നേതൃത്വമേകി.

vachakam
vachakam
vachakam

രക്ഷാപ്രവർത്തനത്തിലും മുന്നൊരുക്കത്തിലും തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ സജ്ജമാക്കിയതും മത്സ്യത്തൊഴിലാളികളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കി രക്ഷാപ്രവർത്തനം കൂടുതൽ ഏകോപിപ്പിച്ചതും വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നിട്ടും ഒാരോ മഴക്കാലത്തും രക്ഷാപ്രവർത്തനത്തിലെ അപാകതയും വീഴ്ചയും സംബന്ധിച്ച പരാതികൾ ആവർത്തിക്കുകയാണെങ്കിൽ ഈ സംവിധാനങ്ങളുടെ കാര്യക്ഷമത കൂടുതൽ ആഴത്തിൽ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. കേന്ദ്ര സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സുതാര്യവും തത്സമയവുമാക്കണം. ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും ഒരേ അലർട്ട് സന്ദേശം നൽകുന്ന പരമ്പരാഗത രീതിക്ക് പകരം പഞ്ചായത്ത്, വില്ലേജ്, വാർഡ് തലങ്ങളിൽ അപകട സാധ്യത തിരിച്ചറിഞ്ഞ് സൂക്ഷ്മമായ ജാഗ്രതാ മുന്നറിയിപ്പ് സാധ്യമാക്കേണ്ടതുണ്ട്. ഉപഗ്രഹ സന്ദേശങ്ങൾ, ഡോപ്ലർ റഡാർ, മണ്ണിലെ ഈർപ്പത്തിന്റെ അളവ് രേഖപ്പെടുത്തുന്ന സെൻസറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ സംയോജിപ്പിച്ച് കൂടുതൽ കൃത്യമായ പ്രദേശിക മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്താവുന്നതാണ്. മുൻകൂട്ടി ലഭിക്കുന്ന ജാഗ്രതാ നിർദേശങ്ങളാണ് മലയോര തീരദേശ മേഖലകളിൽ ജീവനും സ്വത്തും രക്ഷിക്കാനുള്ള മാർഗം.

കടൽക്ഷോഭവും ശക്തമായ കാറ്റും നേരത്തേ മനസ്സിലാക്കി കടലിൽ ഇറങ്ങുന്നത് സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ യഥാസമയം നൽകുന്നതിൽ നിരീക്ഷണ കേന്ദ്രങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും പരാജയപ്പെട്ടതായി പരാതി വ്യാപകമാണ്. തിരുവനന്തപുരത്തെ മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കൃത്യമായ മുന്നറിയിപ്പ് നൽകാനും ഒറ്റപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനും വൈകിയതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു.
ശാസ്ത്രവും സങ്കേതിക സംവിധാനങ്ങളും വൻപുരോഗതി ആർജിച്ചെങ്കിലും കൃത്യമായ കാലാവസ്ഥാ പ്രവചനം ഇന്നും വെല്ലുവിളിയാണ്. പ്രത്യേകിച്ചും പശ്ചിമഘട്ടത്തിന്റെ ഭൂപ്രകൃതിയിൽ പ്രദേശികതലത്തിൽ രൂപപ്പെടുന്ന അതിതീവ്ര മഴയെയും ലഘുമേഘ സ്‌ഫോടനങ്ങളെയും പ്രവചിക്കുന്നത് അതിസങ്കീർണമാണ്.

vachakam
vachakam
vachakam

ഈ സാഹചര്യത്തിൽ പ്രവചനത്തിലെ ചെറിയ പിഴവ് ചൂണ്ടിക്കാട്ടി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ അടച്ചാക്ഷേപിക്കുന്നത് നീതിയാകില്ല. അതേസമയം കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അതിതീവ്രമഴ പതിവു സംഭവമായി മാറുമെന്ന് വർഷങ്ങളായി ശാസ്ത്രലോകം മുന്നറിയിപ്പ് നൽകി വരുന്നു. ഇത് പരിഗണിച്ച് ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ മോശമായ കാലാവസ്ഥയിലേക്ക് നീങ്ങുമ്പോൾ ജാഗ്രതാ നിർദേശം നൽകാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഇതിൽ സംഭവിക്കുന്ന വീഴ്ച അത്ര ചെറുതായി കാണാനാകില്ല. കാലാവസ്ഥാ മുന്നറിയിപ്പ് അത്ര കൃത്യമാകണമെന്നില്ലെങ്കിലും ഭരണകൂടത്തിന്റെ ജാഗ്രത എപ്പോഴും സജീവമായിരിക്കണം.

മുന്നൊരുക്കമില്ല ദുരന്തം വന്ന ശേഷമുള്ള രക്ഷാപ്രവർത്തനത്തേക്കാൾ അത് സംഭവിക്കുന്നതിന് മുമ്പുള്ള തയ്യാറെടുപ്പിനാണ് പ്രാധാന്യമെന്ന് 2018ലെ മഹാപ്രളയം പാഠം നൽകിയതാണ്. അതിനു ശേഷം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശേഷിയും സങ്കേതിക സൗകര്യങ്ങളും വൻതോതിൽ വർധിച്ചിട്ടുണ്ടെന്നാണ് അവകാശവാദം.

രക്ഷാപ്രവർത്തനത്തിലും മുന്നൊരുക്കത്തിലും തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ സജ്ജമാക്കിയതും മത്സ്യത്തൊഴിലാളികളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കി രക്ഷാപ്രവർത്തനം കൂടുതൽ ഏകോപിപ്പിച്ചതും വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നിട്ടും ഓരോ മഴക്കാലത്തും രക്ഷാപ്രവർത്തനത്തിലെ അപാകതയും വീഴ്ചയും സംബന്ധിച്ച പരാതികൾ ആവർത്തിക്കുകയാണെങ്കിൽ ഈ സംവിധാനങ്ങളുടെ കാര്യക്ഷമത കൂടുതൽ ആഴത്തിൽ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട് അനിവാര്യം. കേന്ദ്ര സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സുതാര്യവും തത്സമയവുമാക്കണം. ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും ഒാരേ അലർട്ട് സന്ദേശം നൽകുന്ന പരമ്പരാഗത രീതിക്ക് പകരം പഞ്ചായത്ത്, വില്ലേജ്, വാർഡ് തലങ്ങളിൽ അപകട സാധ്യത തിരിച്ചറിഞ്ഞ് സൂക്ഷ്മമായ ജാഗ്രതാ മുന്നറിയിപ്പ് സാധ്യമാക്കേണ്ടതുണ്ട്.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam