കൊച്ചി: നടൻ യഷിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കിട്ട് റാപ്പർ വേടൻ. യഷ് വേടന് കൈകൊടുത്ത് വേദിയിലേക്ക് കയറ്റുന്നതും തുടർന്ന് ഇരുവരും ആലിംഗനം ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് വേടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുത്തതോടെ ഇരുവർക്കുമുള്ള സ്നേഹം പങ്കിട്ട് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
അതേസമയം, തെന്നിന്ത്യൻ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യഷ് ചിത്രം ടോക്സികിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘ടോക്സിക്’ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലെത്തുമെന്ന സൂചനയും ട്രെയിലറിൽ ലഭിക്കുന്നുണ്ട്. ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
‘ടോക്സിക്’ ലോകത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുമ്പോൾ യഷ് സ്വയം പിന്നിലേക്ക് മാറി ചിത്രത്തിലെ വനിതാ കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതും ശ്രദ്ധേയമായിരുന്നു. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
കഥയ്ക്കും കഥാപാത്രങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന ആഖ്യാനമായിരിക്കും ‘ടോക്സിക്’ എന്ന സൂചനയാണ് ചിത്രത്തിന്റെ പ്രചാരണത്തിലൂടെ ലഭിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ റായയുടെ വരവോടെ ‘ടോക്സിക്’നെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷയും ഉയർന്നിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
