പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി

APRIL 15, 2026, 6:07 AM

കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായൽ എത്തി. അവിടത്തെ ദരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപെടാൻ ചിലർ കപ്പലുകളിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു. 
തുടർന്നു വായിക്കുക
.

അന്തരീക്ഷം പൊടുന്നനെ പ്രക്ഷുബ്ധമായി. അതിഭയങ്കരമായ കാറ്റ്. കൂടെ മഴയ്ക്കുള്ള ആരംഭം. അലൂമയും റോബിൻസും ചാടിപ്പിടഞ്ഞെഴുന്നേറ്റു. ഇരുവരും ഗുഡ്‌നൈറ്റ് പറഞ്ഞ് അവരവരുടെ മുറികളിലേക്ക് ഓടിപ്പോയി.  മുറിയിലെത്തിയിട്ടും എന്തുകൊണ്ടോ റോബിൻസിന് ഉറങ്ങാൻ കഴിഞ്ഞില്ല. ദ്വീപിലെ രാത്രി വീണ്ടും നീളുകയായിരുന്നു. കടൽ ഒരേ സ്വരത്തിൽ ഗർജിക്കുന്നത്‌പോലെ റോബിൻസിന് തോന്നി.! ഉറക്കം വരാത്തപ്പോൾ, മനുഷ്യൻ പലപ്പോഴും സ്വന്തം ജീവിതത്തിന്റെ അടിത്തട്ടിലേക്കാണ് വഴുതിപ്പോകുന്നത്. അയാൾക്കും  അതുതന്നെയായിരുന്നു സംഭവിച്ചത്.

മെർലിൻ...!  അതോരു പേര് മാത്രമല്ല. ഒരു വഴിത്തിരിവ്.

ആദ്യമായി കണ്ടത് ആ ബോംബെയാത്രയിൽ തീവണ്ടി ബോഗിയിൽ, ഒരു അപരിചിതന്റെ നിസ്സഹായതയിൽ കൈ നീട്ടിയ ഒരാൾ. അതിന് തൊട്ടു മുമ്പു സംഭവിച്ചത് ഓർക്കാൻ കൂടി തോന്നുന്നില്ല. ആ ബോഗിയിൽ അധികം ആളുകളില്ല. പുറത്തെങ്ങും കുറ്റാക്കുറ്റിരുട്ട്. വാതിലിനോട് ചേർന്ന് തന്നെ ശ്രദ്ധാപൂർവം നോക്കിക്കൊണ്ടു നിൽക്കുന്നു ഒരു മനുഷ്യൻ..! 

vachakam
vachakam
vachakam

അയാൾ പോക്കറ്റിൽ നിന്നുമൊരു സിഗരറ്റ് എടുത്തു. എന്നിട്ട് കാറ്റടിച്ചെത്തുമ്പോഴും സിഗരറ്റിന് തീ പിടിപ്പിക്കാൻ പരിചയമുള്ള ആളാണെന്നു ബോധ്യം വരത്തക്കവിധം കൈകൾ ചേർത്തു പിടിച്ച് അയാൾ തീപ്പെട്ടിയുരച്ചു. അനായാസം സിഗരറ്റിന് തീ കൊളുത്തി. അപ്പോഴുണ്ടായ പ്രകാശത്തിൽ ആ യാത്രക്കാരന്റെ മുഖം റോബിൻസിന് കാണാനായി. മുഖം നിറയെ വസൂരിക്കുത്തുകൾ.

വലത്തെ ചെവി മുതൽ താഴോട്ട് ഷർട്ടിന്റെ കോളർ വരെ നീണ്ടു കിടക്കുന്ന മുറിവിന്റെ കരിഞ്ഞ പാട്. നല്ല ഉയരമുള്ള ഏതാണ്ട് 35ന് മേൽ പ്രായം വരുന്ന മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഒട്ടും മനുഷ്യപ്പറ്റില്ലാത്ത കരുത്തനായൊരു വ്യക്തി. ആ ഇരുളിൽപ്പോലും അയാളുടെ തോളിന്റെ മുഴുപ്പ് എടുത്തു കാണാമായിരുന്നു. കൈവിരലുകളാകട്ടെ തടിച്ച് ഭംഗിയോട്ടുമില്ലാത്ത മാംസക്കഷ്ണങ്ങൾ പോലെ പേടിപ്പെടുത്തുന്നതായിരുന്നു. 

അയാളുടെ കണ്ണുകൾ ഇളം നീല നിറത്തോടുകൂടിയതും കഴുകന്റേതു പോലെ തുറിച്ചു നിന്നിരുന്നു.  റോബിൻസ് ഭയപ്പാടോടെ ഇടത്തേക്കും വലത്തേക്കും ഒന്നു പാളിനോക്കി. യാത്രക്കാർ ഏറെയും ഉറക്കത്തിലാണ്. പിന്നിലേക്കു നോക്കിയപ്പോൾ ഒരു യുവതി അലസമായി കിടക്കുന്നു. അപ്പോഴാണ് മനസിലായത് അയാൾ ദൃഷ്ടി ഊന്നിയിരിക്കുന്നത് ആ യുവതിയിലാണെന്ന്. അവളുടെ ശരീരഭാഗങ്ങൾ കണ്ട് തീഷ്ണവികാരത്തോടെ നിൽക്കുകയാണ് അയാൾ.

vachakam
vachakam
vachakam

ആ സ്ത്രീയോട് അല്പം ദേഷ്യം തോന്നി. കാരണം കുറച്ചുകൂടി ശ്രദ്ധയോടെ ശരീരഭാഗങ്ങൾ മറച്ചു കിടന്നുകൂടെ അവർക്ക്.  പൊടുന്നനെ ആരോ പുറത്തു തട്ടിയതായി റോബിൻസിന് തോന്നി. അയാൾ തിരിഞ്ഞു നോക്കി.

'ടിക്കറ്റെടുക്കു'  ടിടിആറിന്റെ ശബ്ദം..!

റോബിൻസ് അമ്പരന്നു നിന്നു. അവന് ഒന്നും പറയാനാകുന്നില്ല. തൊണ്ട വറ്റി വരളുന്നു. ടിടിആർ അല്പം ശബ്ദമുയർത്തി ചോദ്യം ആവർത്തിച്ചു. 'ടിക്കറ്റില്ലാതെ താൻ എങ്ങോട്ടാ പോകുന്നത്.?'
'ബോംബെ.'   ടിടിആറിന്റെ തെല്ലും മയമില്ലാത്ത സംസാരത്തിൽ തകർന്നു തരിപ്പണമായി  നിൽക്കേണ്ടിവരുന്നു. തനിക്കിനി ഒരു പിടിവള്ളി പോലുമില്ലെന്ന ഘട്ടത്തിൽ ഒരു കാവൽ മാലാഖയെപ്പോലെ ഒരു സ്ത്രീ..!  

vachakam
vachakam
vachakam

അവരുടെ ആർദ്രമായ കണ്ണുകൾ. ശാന്തസുന്ദരമായ ശബ്ദം. 

'സാറേ, അയാളുടെ ടിക്കറ്റിന്റെ പണം ഞാൻ തന്നേക്കാം.'

റോബിൻസ് പിന്നിലേക്കു തിരിഞ്ഞു നോക്കി. കാവൽ മാലാഖയെപ്പോലെ തന്നെ ആപത്തിൽ നിന്നും കരകയറ്റാൻ വന്ന ആ മധ്യവയസ്‌ക്കയായ സ്തീയെ കണ്ടു. ടിടിആറും ആ സ്ത്രീയും എന്തോക്കെയോ സംസാരിച്ചു. പിന്നെ അവർ ബാഗ് തുറന്ന് പണം എണ്ണിക്കൊടുത്തു. ടിടിആർ രസീത് കീറി അവരെ ഏൽപ്പിച്ചു. അപ്പോഴും റോബിൻസ് ഒന്നും പറയാനാകാതെ ഒരു കുറ്റവാളിയെപ്പോലെ ചൂളിയിരുന്നു.  കുറച്ചുകഴിഞ്ഞ് ആ സ്ത്രീ റോബിൻസിന്റെ അടുത്തുവന്നിരുന്നു. എന്നിട്ട് ശാന്തമായി ചോദിച്ചു:  'ആലുവായിൽ നിന്നല്ലേ കയറിയത്. അവിടെ തന്നെയാണോ വീട്.' 

അല്ല.. എനിക്ക് വീടെന്നു പറയാൻ... അങ്ങിനെയൊന്നില്ല.

ആകാംക്ഷയോടെ അവരുടെ അടുത്ത ചോദ്യം: 'ബോംബെയിൽ എവിടെ പോകാനാ..?'

'അറിയില്ല. ഇനി എന്തുചെയ്യണമെന്നും എനിക്കറിയില്ല. എന്നെ സഹായിച്ചതിന് ഒത്തിരിയൊത്തിരി...നന്ദി..!'

'ഇതിനൊക്കെ നന്ദി പറയാനെന്തിരിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യൻ മനുഷ്യനെ സഹായിച്ചില്ലെങ്കിൽ പിന്നെന്തു കാര്യം.

 സംസാരത്തിൽ നിന്നും അവരൊരു ഡോക്ടർ ആയിരുന്നെന്നു മനസിലായി. 
എന്നാൽ, അവരുടെ കഥ അതിലൊന്നും തുടങ്ങുന്നതല്ലെന്ന് പിന്നീട് മനസ്സിലായി.
അവർ ഒരിക്കൽ ജനശ്രദ്ധനേടിയ ഡോക്ടറായിരുന്നു.

വെളുത്ത കോട്ട് ധരിച്ച്, ജീവനെ രക്ഷിക്കുക എന്നൊരു ലളിതമായ വിശ്വാസത്തിൽ ജീവിച്ച ഒരാൾ.
മെഡിക്കൽ എത്തിക്‌സിന്റെ പുസ്തകങ്ങൾ അവർക്ക് പാഠങ്ങൾ മാത്രമല്ലായിരുന്നു ഹിപ്പോക്രാറ്റിന്റെ നാമത്തിൽ ഓത്ത് എടുക്കുമ്പോൾ ഒത്തിരിയൊത്തിരി സ്വപ്‌നം കണ്ടുപോയി...!  അവർ മെഡിക്കൽ മേഖലയിലേക്ക് വരാൻ കാരണം രണ്ടു പുസ്തകങ്ങളാണത്രെ..! 

താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനയും ഫ്േളാബർട്ടിന്റെ മദാം ബോവറിയും.  വൈദ്യശാസ്ത്രം ഒരു തൊഴിൽ മാത്രമല്ല, സമൂഹത്തിന്റെ ആരോഗ്യവും സംസ്‌കാരവും രൂപപ്പെടുത്തുന്ന ശക്തിയാണെന്ന് തിരിച്ചറിയാൻ സഹായിച്ചത് ആരോഗ്യനികേതനമാണ്. 
 രോഗിയുടെ വികാരങ്ങൾ, മാനസിക സംഘർഷങ്ങൾ, ജീവിതത്തിലെ അസന്തോഷം എന്നിവ മനസ്സിലാക്കാൻ സഹായിച്ചതാകട്ടെ 'മാദം ബോവറി' എന്ന പുസ്തകവും. രോഗിയുടെ ശരീരാവസ്ഥ മാത്രമല്ല, മനസ്സിന്റെ അവസ്ഥയും ചികിത്സയിൽ നിർണായകമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞത് അങ്ങിനെയാണെന്നാണ് മെർലിൻ പറയുന്നത്. മെഡിക്കൽ പഠനത്തിൽ കരുണ എന്ന വികാരം  വളർത്താൻ കഴിഞ്ഞത് അങ്ങിനെയാണ്.

രോഗിയെ മനുഷ്യനായി കാണണം എന്നൊരു ഉറച്ച നിലപാട്.  എന്നാൽ ആശുപത്രിയുടെ ചുവരുകൾക്കുള്ളിൽ മറ്റൊരു ലോകം ഉണ്ടായിരുന്നു..! അവിടെ രോഗം പോലും കണക്കുകൂട്ടലുകളുടെ ഭാഗം. ജീവൻ പോലും ചിലപ്പോൾ വിലപേശലിന് വിധേയമാകുന്ന ഒരു സ്ഥലം..!അവർ ചെറുത്തുനിൽക്കാൻ ശ്രമിച്ചിരിക്കാം.? അതൊന്നും വിലപ്പോയില്ല. 

ഒടുവിൽ, അവർ ആശുപത്രികൾ പലതും മാറി മാറി പരീക്ഷിച്ചു നോക്കി. ഒന്നിലും ഫലം കണ്ടില്ല. ഏറെ ദുഃഖത്തോടെ, ഇനി ആ ആശുപത്രിയിലേക്കില്ലെന്നു മനസ് തീർത്തു പറഞ്ഞപ്പോൾ അവർ അതെല്ലാം വിട്ടെറിഞ്ഞു.  

മെർലിൻ വിട്ടുപോയത് ജോലി മാത്രമല്ല, ഒരു സുരക്ഷിത ജീവിതം. ബോംബെയുടെ ചേരികൾ അവളെ സ്വീകരിച്ചു. അല്ല, അവൾ തന്നെയാണ് അവയെ തിരഞ്ഞെടുത്തത്. അവിടെ മനുഷ്യർ ജീവിച്ചിരുന്നത് ജീവിക്കാൻ വേണ്ടി മാത്രം.  അവഗണന, ദുരിതം, രോഗം, വിശപ്പ്... എല്ലാം ചേർന്ന ഒരു നിശബ്ദ നിലവിളി. അവർ അവിടെ ഡോക്ടറായിരുന്നു, പക്ഷേ ഫീസില്ലാത്ത. ചിലപ്പോൾ മരുന്നില്ലാതെ ചികിത്സിക്കേണ്ടി വന്ന ഡോക്ടർ.

ചിലപ്പോൾ ഒരു ആശ്വാസവാക്ക് മാത്രം നൽകാനായിരുന്ന ഡോക്ടർ. ലാഭം ഒന്നും പ്രതീക്ഷിക്കാതെ ഒരു ജീവിതം ചെലവഴിച്ചു. ചേരിയിലെ ജനങ്ങൾക്ക്, മെർലിൻ കേവലം ഒരു സ്ത്രീ മാത്രമായിരുന്നില്ല. ഒരു ആവശ്യം. ഒരു അടുപ്പം.

അവരെ സംബന്ധിച്ച് അവർ സ്വന്തമെന്ന വികാരമായി മാറി. അനീതിയോട് അവൾ വഴങ്ങിയില്ല. അത് ആശുപത്രിയിലായാലും, ചേരിയിലായാലും.വർഷങ്ങൾക്കകം, അവളുടെ ഉള്ളിൽ എന്തോ കരുത്തായി കട്ടപിടിച്ചു! തകർക്കാൻ പറ്റാത്തതൊന്ന്. ജീവിതം അവളെ മൃദുവാക്കിയില്ല; മുറുകിച്ചു.
അങ്ങനെ ഒരു ദിവസമാണ് അവൾ നാട്ടിലേക്ക് പോയത്. റാന്നി. ശാന്തമായ ഇടം. പച്ചപ്പുള്ള ഓർമ്മകൾ. പക്ഷേ അവൾക്കത് നിൽക്കാനുള്ള സ്ഥലമല്ലായിരുന്നു. അതുകൊണ്ടു തന്നെ തിരികെ ബോംബെയ്ക്കു തന്നെ പോന്നു. 

 ഒരു കുടുംബാവശ്യത്തിന് നാട്ടിൽ പോയിമടങ്ങുമ്പോഴാണ് ആ കൂടിക്കാഴ്ച ഉണ്ടായത്. ഒരു യാത്ര, ഒരു നിമിഷം. അവിടെ തന്നെയാണ് റോബിൻസിനെ കണ്ടത്. ഒരു വഴിയുമില്ലാത്ത തികച്ചും നിസഹായനായ ഒരാൾ. ഒരു ലക്ഷ്യമില്ലാത്ത യാത്ര. മെർലിൻ കൈ നീട്ടി. അത് സഹായം മാത്രമല്ലായിരുന്നു; ഒരു ജീവിതം മാറ്റുന്ന തീരുമാനമാകുകയായിരുന്നു. ബോംബെയിലെ ആ ചെറിയ വീട്ടിൽ, റോബിൻസ് ആദ്യമായി മനസ്സിലാക്കി, ജീവിതം പലതരം പാളികളുള്ളതാണെന്ന്.
മെർലിൻ അവനു അഭയം നൽകി. പക്ഷേ അതിനേക്കാൾ വലുത് ഒരു ദിശ. അവൾ നേരിട്ട് പറഞ്ഞില്ല.

പക്ഷേ അവളുടെ ജീവിതം തന്നെയാണ് പാഠം പറഞ്ഞത്:

''ജീവിക്കാൻ വേണ്ടി പോരാടണം. എന്നാൽ, മനുഷ്യനായി തുടരാനും മറക്കരുത്.''

കാലം കടന്നു. റോബിൻസ് മാറി.

നഗരം അവനെ തകർക്കാൻ ശ്രമിച്ചപ്പോൾ, മെർലിന്റെ കരുത്ത് അവനിൽ പ്രതിധ്വനിച്ചു.
ഒരു റിപ്പോർട്ടറായി പിന്നീട് ലോകം തിരിച്ചറിഞ്ഞ ഒരു പത്രപ്രവർത്തകനായി അവൻ വളർന്നപ്പോൾ, അവന്റെ ഉള്ളിൽ എവിടെയോ മെർലിൻ ഉണ്ടായിരുന്നു. അവളുടെ ശബ്ദം, അവളുടെ തീരുമാനങ്ങൾ,

അവളുടെ നിശബ്ദ പോരാട്ടങ്ങൾ അവന്റെ എഴുത്തുകളിൽ ഒളിഞ്ഞിരുന്നു.
ദ്വീപിലെ ഇരുട്ടിൽ കിടന്നപ്പോൾ, അവൾ വീണ്ടും അവന്റെ മുന്നിൽ നിന്നു.
ഒരു സ്ത്രീയായി മനസ്സിലാക്കിയത്, പിന്നീട് ഒരു ശക്തിയായി തിരിച്ചറിഞ്ഞത്.
ചില മനുഷ്യരെ നമ്മൾ മറക്കില്ല. കാരണം അവർ നമ്മെ സഹായിച്ചതിനല്ല.
നമ്മളെ മാറ്റിയതിനാൽ. ഈ പ്രപഞ്ചം എന്ന സർവ്വകലാശാലയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരം തനിക്കൊരുക്കിതന്നത് അവരായിരുന്നു. അതേ, മെർലിൻ എന്ന പുണ്യവതി...! 

കടൽ ഇപ്പോഴും അതേ സ്വരത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു.
പക്ഷേ റോബിൻസിന്റെ ഉള്ളിൽ, തിരക്കുള്ള ബോംബെ നഗരത്തിന്റെ ശബ്ദങ്ങൾ വീണ്ടും ജീവിച്ചു.
പള്ളിക്കരയിൽ വച്ച് സംഭവിച്ച കാര്യങ്ങൾ മത്രമല്ല തന്നെക്കുറിച്ചുള്ള സകലകഥകളും ഒരു അമ്മയുടെ വാത്സല്യത്തോടെ ചോദിച്ചറിഞ്ഞു. താനൊരു കൊലയാളിയാണന്ന കാര്യം പറഞ്ഞപ്പോൾ അത് സ്വന്തം രക്ഷയ്ക്കായി ചെയ്തതല്ലേ...

അതത്ര വലിയ കുറ്റമല്ലെന്നും അതിന്റെ നിജസ്ഥിതി അറിയാൻ പള്ളിക്കരയിലേക്ക് ബിനോയിയുടെ പേരിൽ ഒരു കത്തയച്ചു. ഒരാഴ്ച കഴിഞ്ഞ് തനിക്ക് മന:സമാധാനം തരുന്ന മറുപടിയുമായി ബിനോയിയുടെ കത്തു വന്നു. മന്ത്രവാദി കരിഞ്ചാത്തൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന വിശേഷവുമായി.

 ****          

ഇങ്ങനെയൊരു അത്ഭുത സ്ഥാപനം..! അത് ബോംബെയിൽ മാത്രമായിരിക്കും കാണുക. അതേ,  ജോലി അന്വേഷിച്ച് ആരു ചെന്നാലും ജോലി കൊടുക്കുന്ന ഫ്രീ പ്രസ്സ് ജേണൽ'. ആ ഇംഗ്ലീഷ് പത്രത്തിന്റെ ഉടമയെ നേരിൽ കണ്ട് മെർലിൻ തനിക്ക് ജോലിവാങ്ങി തന്നിരിക്കുന്നു. അതാണ് തന്റെ ജീവിതത്തെ ആകെ മാറ്റി മറിച്ചത്. സർട്ടിഫിക്കറ്റുകളോ മുൻകാല പരിചയമോ ഒന്നും തന്നെ ആ പത്രഉടമയ്ക്ക് ഒരു പ്രശ്‌നമല്ല.

അദ്ദേഹത്തിന് അറിയേണ്ട ഒരേയൊരു കാര്യം ഭാവനയും വാസനയുമുണ്ടോ എന്നതു മാത്രമാണ്.  അത് നിശ്ചയിക്കാൻ കേവലം ഒരു ദിവസം തന്നെ ധാരാളം. ഒട്ടേറെപ്പേരോട് അങ്ങിനെ ഒറ്റ ദിവസം കൊണ്ട് പണി അവസാനിപ്പിച്ചോളാൻ പറഞ്ഞ ചരിത്രവും ഏറെയുണ്ട്. ഒരാഴ്ച തികച്ചാൽ പിന്നെ പേടിക്കേണ്ടതില്ല. ഫ്രീ പ്രസ്സ് ജേണലിൽ തുടരാം. താനുമങ്ങനെ ഒരാഴ്ച കടന്നിരിക്കുന്നു. 

ആ ദിനങ്ങളിൽ എഡിറ്റോറിയൽ ഡെസ്‌ക്കിൽ ചില്ലറ ജോലികളൊക്കെ ചെയ്യണം. പിന്നെ ഓഫീസിൽ ബൈന്റ് ചെയ്ത് സുക്ഷിച്ചിരിക്കുന്ന മറ്റു പത്രമാസികകളുടെ പഴയകാല ഫയലുകൾ പരിശോധിക്കാൻ അവസരം തരും. അതിന്റെ ചുവടുപിടിച്ച് ഒരു ഫീച്ചർ ഉണ്ടാക്കണം.
ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, പൈനിയർ, മദ്രാസ് മെയിൽ ഇങ്ങനെ ഒട്ടെറെ പത്രങ്ങളുടെ ബൈൻഡ് ചെയ്ത കോപ്പികൾ ലൈബ്രറിയിൽ അടുക്കി വച്ചിട്ടുണ്ട്.

മറ്റു ചില പ്രസിദ്ധീകരണങ്ങളുടെ ഫയലുകളുമുണ്ടവിടെ. കൂട്ടത്തിൽ 'സ്പാൻ' എന്ന അമേരിക്കൻ പ്രസിദ്ധീകരണത്തിന്റെ ഒരു വിശേഷാൽ പതിപ്പ് കാണാനിടയായി. 'എന്റെ തൊഴിലിനോട് നീതി പുലർത്തുക അതാണ് എന്റെ അർപ്പണം' എന്ന തലക്കെട്ടിൽ പത്രാധിപർ 

ഖുഷ്‌വന്ത് സിങ്ങിന്റെ ഒരു ഇന്റവ്യു. അതുതന്നെ വല്ലാതെ ആകർഷിച്ചു.

അദ്ദേഹം പറഞ്ഞത്  'ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ലോകത്ത് ഏറ്റവും മികച്ചത് ലൈഫ് മാസികയായിരുന്നു. അത് നിന്നുപോയതിൽ എനിക്ക് ദുഃഖമുണ്ട്. ചിത്രങ്ങളിലൂടെ കഥാകഥനം. ലൈഫിലെപ്പോലെ മറ്റൊന്നിലും അത്ര ഔന്നത്യം പ്രാപിച്ചിട്ടില്ല. വാസ്തവത്തിൽ അതിൽ എല്ലാം ഉണ്ടായിരുന്നു അപകീർത്തികരമായ ദുരാരോപണങ്ങൾ പോലും. എങ്കിലും റിപ്പോർട്ടിങ്ങിന്റേയും ആർജവത്തിന്റേയും ഒരു പ്രത്യേക മാനദണ്ഡം അത് പുലർത്തിയിരുന്നു.'

ലൈഫ് മാസികയുടെ ''അപകീർത്തികരമായ ദുരാരോപണങ്ങൾ'' പോലും ഉൾപ്പെടുത്തിയിരുന്ന രീതിയെക്കുറിച്ച് അദ്ദേഹം ചിന്തിക്കുമ്പോൾ, അത് അദ്ദേഹത്തെ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നു എന്നെനിക്കു തോന്നി. 

ഖുഷ്‌വന്ത് സിങ്ങിന്റെ അഭിപ്രായം വായിച്ചപ്പോൾ, തനിക്കു മനസിലായത് പത്രപ്രവർത്തനം വെറും വാർത്തകളുടെ ലോകമല്ല, മറിച്ച് ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന കല കൂടിയാണെന്ന് 

ഈ തിരിച്ചറിവ്  തന്റെ മനസിനെ കൂടുതൽ അപകടകരമായ അന്വേഷണ മേഖലകളിലേക്ക് കടക്കാൻ പേരിപ്പിക്കുന്നത്‌പോലെ.. ഒരു തോന്നൽ ഉണ്ടാക്കി..!

 പിന്നെ ഞാൻ ശ്രദ്ധയോടെ ഇലസ്‌ട്രേറ്റഡ് വീക്കിലിയുടെ ഓരോ പേജും ശ്രദ്ധയോടെ വായിച്ചു. പള്ളിക്കരയിലെ കരിഞ്ചാത്തനെക്കുറിച്ചുള്ള സചിത്ര ലേഖനം അച്ചടിച്ചുവന്ന പേജിലേക്ക് ഞാൻ വീണ്ടും വീണ്ടും  നോക്കിയിരുന്നുപോയി...!

(തുടരും)

ജോഷി ജോർജ് 

നോവൽ ഇതുവരെ

നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം

https://vachakam.com/local/mysterious-plane-crash

പുലിറ്റ്‌സർ ജേതാവ്  അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!

https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth

പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം

https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky

പുലിറ്റ്‌സർ ജേതാവ്  അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!

https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion

പുലിറ്റ്‌സർ ജേതാവ്  നോവൽ 5  ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം

https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi

പുലിറ്റ്‌സർ ജേതാവ്  നോവൽ 6  രഹസ്യം ചുരുളഴിയുന്നു

https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd

പുലിറ്റ്‌സർ ജേതാവ് നോവൽ  7  പുതിയൊരു അന്വേഷണത്തിന്റെ ആരംഭം

https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation

പുലിറ്റ്‌സർ ജേതാവ്  - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം

https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty

പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ

https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again

പുലിറ്റ്‌സർ ജേതാവ്  നോവൽ 10  ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ

https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey

പുലിറ്റ്‌സർ ജേതാവ്  - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം

https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties

പുലിറ്റ്‌സർ ജേതാവ്  നോവൽ 12  തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം

https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival

പുലിറ്റ്‌സർ ജേതാവ്  നോവൽ 13  കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ

https://vachakam.com/article/pulitzer-prize-winner-novel-13-those-who-think-they-can-get-out-alive-in-the-cargo-hold

പുലിറ്റ്‌സർ ജേതാവ്  നോവൽ 14  കടലലേക്ക് പോകുന്ന നിഴൽ

https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 15 -  മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!

https://vachakam.com/article/pulitzer-prize-winner-novel-15-a-journey-to-cheppukulam-through-the-mind

പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?

https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive

പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!

https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong

പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!

https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്‌

https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes

പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ

https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent

പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon

പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma

പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..

https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder

പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know

പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!

https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly

പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil



ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam