കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപെടാൻ ചിലർ കപ്പലുകളിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലീമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു. തുടർന്നു വായിക്കുക
അപ്പോൾ സമയം ഏതാണ്ട് വൈകുന്നേരം മൂന്നു മണി കഴിഞ്ഞിരുന്നു. ആ സംഭവം ഇന്നും എനിക്ക് വ്യക്തമായി ഓർമ്മയുണ്ട്, ആലൂമേ...
കടമ്പ്രയാറിലേക്കു പോകുന്ന ചെളി നിറഞ്ഞ വഴി... ചുറ്റും കാടുപോലെ കട്ടിയുറഞ്ഞ മരങ്ങൾ... ഇടയ്ക്കിടെ കേൾക്കുന്ന ജീവികളുടെ ശബ്ദങ്ങൾ... എല്ലാം കൂടി ഒരുതരം അസ്വസ്ഥത മനസ്സിൽ വിതറി നിന്നു.
''ഇപ്പോഴും തിരിഞ്ഞുപോയാൽ മതി...''
എന്റെ ഉള്ളിൽ ആരോ പറഞ്ഞതുപോലെ തോന്നി. പക്ഷേ, കൗതുകം ഭയത്തേക്കാൾ ശക്തമായിരുന്നു.
''കരിഞ്ചാത്തനെ നേരിൽ കാണണം...''
ആ ചിന്ത മാത്രം തലയിൽ ഉറഞ്ഞുനിന്നു. എന്റെ കൂടെ ബിനോയി ഉണ്ടായിരുന്നു. നാട്ടുകാരനായതുകൊണ്ട് അവന് ഈ വഴികളും കഥകളും പരിചിതം. പക്ഷേ ആ രാത്രിയിൽ അവന്റെ മുഖത്തും ഒരു വ്യത്യാസം ഞാൻ കണ്ടു.
''ഇവനോട് കളിക്കണ്ട റോബിൻസ്...'' അവൻ മന്ദമായി പറഞ്ഞു.
''കരിഞ്ചാത്തൻ സാധാരണ ആളല്ല...''
ഞാൻ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ചിരി മുഴുവൻ പുറത്തുവന്നില്ല.
''മന്ത്രവാദി... അതെല്ലാം ആളുകൾ ഉണ്ടാക്കുന്ന കഥകളല്ലേ...?''
എന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ എന്റെ ശബ്ദത്തിൽ തന്നെ ഉറപ്പില്ലായിരുന്നു. ബിനോയി മറുപടി പറഞ്ഞില്ല. അവൻ മുന്നോട്ടു മാത്രം നോക്കി നടന്നു. വഴി ക്രമേണ ഇളകി മാറി. വീടുകൾ ഇല്ലാതായി. മുന്നിൽ കാടും ഇരുട്ടും മാത്രം. അപ്പോഴാണ്, ദൂരത്ത് ഒരു നിഴൽ. ഉയരം കൂടിയ ശരീരം. പതുക്കെ നീങ്ങുന്ന നടപ്പ്. കാറ്റ് ഇല്ലെങ്കിലും, അവന്റെ വസ്ത്രങ്ങൾ അലിഞ്ഞുനീങ്ങുന്നപോലെ തോന്നി.
''അവനാണ്...''
ബിനോയിയുടെ ശബ്ദം വിറച്ചു. ഞാൻ ശ്രദ്ധിച്ചു നോക്കി. കരിഞ്ചാത്തൻ.
അവൻ നടന്നു... പക്ഷേ അവന്റെ ചുവടുകൾ നിലത്ത് പതിക്കുന്നില്ലെന്നപോലെ തോന്നി.
ആ നിമിഷം ജയിംസ് അച്ചൻ പറഞ്ഞ കഥകൾ എല്ലാം ഒരുമിച്ച് എന്റെ മനസ്സിലേക്ക് കയറി വന്നു...
എന്തായാലും അവനെ പിന്തുടരാൻ ഞങ്ങൾ തീരുമാനിച്ചു.
ശബ്ദമുണ്ടാക്കാതെ... ശ്വാസം പോലും നിയന്ത്രിച്ച്...
കരിഞ്ചാത്തന്റെ പിന്നാലെ ഞങ്ങൾ പതുക്കെ നീങ്ങി.
അവന്റെ ശരീരം വിചിത്രമായിരുന്നു. നീളം കൂടിയ കൈകൾ, കുനിഞ്ഞുനിൽക്കുന്ന പുറം... മന്ത്രവാൾ കൊണ്ട് നെറ്റിയിൽ ഒരിക്കൽ തുരുതുരാ വെട്ടിയതുപോലെ വടുക്കൾ.
''കള്ളും ചാരയവും എത്ര കുടിച്ചാലും അടിതെറ്റില്ല...' ബിനോയി മന്ദമായി പറഞ്ഞു.
''കൊടുങ്ങ നടക്കുമ്പോൾ ഈ മന്ത്രവാദിയെ ആണ് വിളിക്കുന്നത്...'
അവന്റെ ശബ്ദത്തിൽ ഭയവും ബഹുമാനവും ചേർന്നിരുന്നു. കരിഞ്ചാത്തൻ മുന്നോട്ട് നടന്നു...
അവന്റെ ചുവടുകൾ നിലത്ത് പതിക്കാത്തതുപോലെ. വര മാഞ്ഞതുപോലെ ആൾ അപ്രത്യക്ഷമായിരിക്കുന്നു. പിന്നയതാ ഒരു ശബ്ദം.
ടിങ്ക്... ടിങ്ക്...
ഞങ്ങൾ നിശ്ചലമായി.
''ചാരായക്കട...' ബിനോയി ചൂണ്ടിക്കാട്ടി. അത് ഓലകൊണ്ട് മറച്ച ഒരു ചെറിയ കുടിലായിരുന്നു. അവിടെ കറുത്ത ബോർഡിൽ വെളുത്ത ആക്ഷരത്തിൽ ചാരായം എന്ന് എഴുതിയിരിക്കുന്നു. അകത്ത് നിന്ന് മങ്ങിയ വെളിച്ചം.
ഞാൻ പതുക്കെ അകത്തേക്കു നോക്കി. അതാ അവിടെ കരിഞ്ചാത്തൻ..!
ശാന്തമായി ഗ്ലാസ്സിൽ ചാരായം ഒഴിച്ച് കുടിക്കുകയായിരുന്നു. ആ കാഴ്ച ഒരു നിമിഷം ഭയത്തെ ഒടിച്ചു.
''മന്ത്രവാദികളൊക്കെ ഇതിൽ ഒരുപോലെയാണല്ലേ?...'
ഞാൻ ചെറുതായി പറഞ്ഞു. ബിനോയി ഒന്നും പറഞ്ഞില്ല. ഞങ്ങൾ കാത്തിരുന്നു. അയാൾ പുറത്തുവരുന്നത് വരെ.
പിന്നീട്, അവൻ വീണ്ടും നടന്നു.
ഇടവഴികൾ കടന്നു... ചളി... വളവുകൾ... ഒടുവിൽ ഒരു ഒറ്റപ്പെട്ട സ്ഥലം.
ഒരു കുടിൽ. സാധാരണ കുടിൽ അല്ല. വാതിലിന് മുകളിൽ കറുത്ത നൂലുകൾ. ചുറ്റും ഉണങ്ങിയ വേരുകൾ തൂങ്ങിയിരിക്കുന്നു. കാറ്റ് കടന്നുപോകുമ്പോൾ അവ തമ്മിൽ ഇടിച്ചു ചെറു ശബ്ദം ഉണ്ടാക്കി. കരിഞ്ചാത്തൻ അകത്ത് കടന്നു.
വാതിൽ അടഞ്ഞു. ''വാ...'ബിനോയി കൈകൊണ്ട് സൂചിപ്പിച്ചു.
ഞങ്ങൾ പിന്നിലൂടെ നീങ്ങി. ഒരു ചെറിയ വിടവ്. അടുക്കള ഭാഗം. അകത്ത്, മൺ വിളക്കിന്റെ മങ്ങിയ വെളിച്ചം. ഞാൻ താഴേക്ക് കുനിഞ്ഞു നോക്കി. കരിഞ്ചാത്തൻ ചാക്ക് തുറക്കുന്നു. അകത്ത് എന്തോ ചലനം. പിന്നീട് ഒരു കോഴിപ്പൂവൻ. അത് രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ അവന്റെ കൈ വേഗം.
''ശ്...'
അവൻ പിറുപിറുത്തു. ഒരു കത്തി എടുത്തു. വെളിച്ചത്തിൽ അത് മിന്നി. ഞങ്ങൾ ശ്വാസം പിടിച്ചു. ശക്തിയോടെയുള്ള ഒരു കുത്ത്. കോഴിയുടെ ശരീരം വിറച്ചു. ചോര പതുക്കെ... പിന്നെ വേഗത്തിൽ...
ബിനോയി വായ മൂടി. എനിക്ക് ആ ദൃശ്യത്തിൽ നിന്നും കണ്ണ് മാറ്റാനായില്ല. കരിഞ്ചാത്തൻ കോഴിയുടെ ഉള്ളിൽ കൈ കയറ്റി എന്തോ തിരഞ്ഞു.
പിന്നീട് ചാക്കിൽ നിന്ന് ഒരു വലിയ തവളയെ എടുത്തു. ആ കാഴ്ച... അസ്വാഭാവികം. അവൻ തവളയെ കോഴിയുടെ വയറ്റിലേക്ക് തള്ളി.
കോഴിയുടെ ശരീരം ഒന്നു കൂടി വിറച്ചു...
പിന്നെ നിശ്ചലം... പിന്നീട് ചാക്കു തുന്നുന്ന വലിയൊരു സൂചിയെടുത്ത് അവൻ തയ്ക്കാൻ തുടങ്ങി. ഒരു കുത്ത്... ഒരു വലി...
ആ നിമിഷം എന്റെ ശരീരം മുഴുവൻ തണുത്തുപോയി.
''ഇതാണ് രഹസ്യം...' എന്റെ ഉള്ളിൽ ആരോ പറഞ്ഞു.
അപ്പോൾ... ക്ലിങ്ങ്!
ബിനോയിയുടെ കാൽ വഴുതി. പാത്രങ്ങൾ ചിതറിപ്പോയി. അതിന്റെ ശബ്ദം നിലച്ചു. വല്ലാത്തൊരു നിശബ്ദത. കരിഞ്ചാത്തന്റെ അപ്പോഴേക്കും കൈ നിശ്ചലമായി. അവൻ തല തിരിച്ചു. നേരെ ഞങ്ങളുടെ ദിശയിൽ.
''ഓട്...' ബിനോയി ചുണ്ടിൽ പറഞ്ഞു.
അടുത്ത നിമിഷം കരിഞ്ചാത്തൻ വാതിൽ അടിച്ചു തുറന്നു. ഞങ്ങൾ പാഞ്ഞോടി. പിന്നിൽ കാലടികൾ... ഭൂമി വിറക്കുന്നപോലെ. ബിനോയി മുന്നിൽ. അവൻ രക്ഷപ്പെട്ടു. പക്ഷേ,ഞാൻ... ഒരു വേരിൽ കാൽ തട്ടി വീണു. മണ്ണ് വായിൽ കയറി. ശ്വാസം മുട്ടി. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോൾ നീണ്ടൊരു നിഴൽ.
കരിഞ്ചാത്തൻ..! കയ്യിൽ കത്തി. കണ്ണുകളിൽ കൊലപാതകത്തിന്റെ തീ. അവൻ പാഞ്ഞു വരുന്നു. ആ നിമിഷം എന്റെ സമയം തീരുന്നുവെന്ന് ഞാൻ കരുതി. കൈ നീട്ടി. മണ്ണിൽ ഒരു കല്ല്. അവൻ കത്തി ഉയർത്തി. ഞാൻ എന്റെ മുഴുവൻ ശക്തിയും ചേർത്ത് കല്ലെറിഞ്ഞു. നേരെ അവന്റെ നെറ്റിയിൽ.
ഒരു ഭീകര ശബ്ദം. അവൻ നിശ്ചലമായി.
പിന്നെ മുന്നോട്ട് വീണു.
എന്റെ മേൽ. ചൂടുള്ള ചോര എന്റെ മുഖത്ത് വീണു. ഞാൻ വിറച്ചു. ഒടുവിൽ അവനെ തള്ളി മാറ്റി. എഴുന്നേറ്റു. തിരിഞ്ഞുനോക്കി.
അവൻ അനങ്ങാതെ കിടക്കുന്നു. കണ്ണുകൾ തുറന്ന നിലയിൽ.
''ചത്തോ...?''
എന്റെ മനസ്സ് ചോദിച്ചു. ഞാൻ ഉത്തരമറിയാൻ ശ്രമിച്ചില്ല. പിന്നെ ഓടുകയല്ലാതെ എനിക്ക് മറ്റുവഴികളില്ലാതായി. ഇടയ്‌ക്കൊരു കുളം കണ്ടു. ഞാനതിലിറങ്ങി കുളിച്ചു. കുളത്തിൽ നിന്ന് കയറിയപ്പോൾ പോക്കറ്റിൽ കൈയിട്ടു. ഒരു നാണയം. അതാ മറ്റെന്നുകൂടി കിട്ടി. പുറത്തെടുത്തു. ഒരു രൂപ... ഇരുപത് പൈസ.
ഞാൻ ചെറുതായി ചിരിച്ചു പോയി. അത് ചിരിയല്ല പരിഹാസം. സ്വയം തന്നെ..!
''ഇതുകൊണ്ട് എവിടെയാ പോകാൻ...' എന്റെ ഉള്ളിൽ ഇരുന്ന് ആരോ ചോദിച്ചു. പക്ഷേ ഞാൻ നിന്നില്ല. മുന്നോട്ട് ഓടി. കാലുകൾ വേദനിച്ചു.
ശ്വാസം മുട്ടുന്നതുപോലെ..! ഒടുവിൽ എത്തി മെയിൻ റോഡ്.
ഞാൻ ഓട്ടം നിർത്തി. ആ നിമിഷം ഒരു ബസ് വന്നു നിന്നു. തെക്കുനിന്ന്. പൊടി ഉയർത്തി. ബോർഡിലേക്കു നോക്കി.
''ആലുവ'' മറ്റൊന്നും ചിന്തിച്ചില്ല. ബസിൽ ചാടിക്കയറി. അകത്ത് തിരക്ക് ഇല്ല. അതെന്നിൽ കൂടുതൽ ഭയമുണ്ടക്കി. ഞാൻ ഏറ്റവും പിന്നിലെ സീറ്റിൽ ഇരുന്നു. ബസ് മുന്നോട്ട് നീങ്ങി. എഞ്ചിൻ ഗർജിച്ചു. പക്ഷേ ഞാൻ കേട്ടത് മറ്റൊന്നായിരുന്നു.
തന്റെ ഹൃദയം. ധഡ്... ധഡ്... ധഡ്... എഞ്ചിനേക്കാൾ വേഗം.
ഞാനെന്റെ കൈകളിലേക്ക് നോക്കി. കഴുകിയെങ്കിലും ചോരയുടെ ഗന്ധം പോയില്ല. ഞാനെന്റെ കൈകൾ തമ്മിൽ ഉരച്ചു. വീണ്ടും. വീണ്ടും.
''പോകുന്നില്ല...' ഞാൻ മനസിൽ പറഞ്ഞു. മുന്നിലെ സീറ്റിലിരുന്ന ഒരാൾ തിരിഞ്ഞു നോക്കി. ഞാൻ മെല്ലെ കണ്ണ് താഴ്ത്തി.
''അവർ അറിയുമോ...?'' എന്റെ തലയിൽ ചിന്തകൾ കുന്നുകൂടി..!
''അയാൾ മരിച്ചോ...? അല്ലെങ്കിൽ... എഴുന്നേറ്റോ...?''
ബസ് ഒരു വളവ് എടുത്തു. പെട്ടെന്ന് ഒരു നിമിഷം റോബിൻസ് കണ്ടത് പോലെ തോന്നി. വഴിയരികിൽ ഒരു നിഴൽ. കൈയിൽ... കത്തി. ഞാൻ ഇറുകെ കണ്ണുകൾ അടച്ചു. വീണ്ടും തുറന്നു. ഒന്നുമില്ല. ''അത്... മനസ്സാണോ...' ?
ഞാനെന്റെ മുഖം കൈകൊണ്ട് ആവുന്നത്ര അമർത്തി തുടച്ചു..
''അലൂമേ...' റോബിൻസ് ഇപ്പോഴത്തെ സമയത്തിലേക്ക് മടങ്ങി ശബ്ദം ചെറുതായി വിറച്ചു.
'കൈയിൽ ചോരയുടെ ഗന്ധം... മനസ്സിൽ പേടി..., എവിടെയാണെന്നറിയാതെ...' അവൻ അലൂമയെ നോക്കി.
''എന്നോട് ആരെങ്കിലും... ഒന്ന് പറഞ്ഞാൽ മതി എന്നുണ്ടായിരുന്നു
'നീ രക്ഷപ്പെടും' എന്ന്...' കണ്ടക്ടർ തിരിക്കി 'എങ്ങോട്ടാ..?'
ആലുവ. 70 പൈസയുടെ ടിക്കറ്റെഴുതിത്തന്നു. പോക്കറ്റിൽ നിന്നും ഒരു രൂപാ നാണയം എടുത്തു കൊടുത്തു. അയാൾ അത് ബാഗിലിട്ട് 30 പൈസ തിരികെ തന്നു. എന്തോക്കെയോ ആലോചിച്ചിരുന്നുപോയി.
'ആലുവ റെയിൽവേ സ്റ്റേഷൻ എന്ന് കണ്ടക്ടർ വിളിച്ചുപറയുമ്പോഴാണ് എന്റെ ഓർമകളിൽ നിന്നും ഉണരുന്നത്. ബസ് നിർത്തത്തി എന്തുകൊണ്ടാണെന്നറിയില്ല ഒരു ഉൾവിളി ഉണ്ടായതുപോലെ ബസിൽനിന്നും ഇറങ്ങി. അലൂമ ആകാംക്ഷയോടെ ചെവി കൂർപ്പിച്ചിരുന്നു. റോഡ് കടന്ന് സ്റ്റേഷനിലേക്കു ഞാൻ നടന്നു. കാലുകൾ തളർന്നിരുന്നു. മനസ്സ് അപ്പോഴും ഓടിക്കൊണ്ടിരുന്നു.
ആലുവ സ്റ്റേഷൻ...
ജനക്കൂട്ടം. ചായയുടെ മണം. പാളങ്ങളിൽ ലോഹത്തിന്റെ തണുപ്പ്.
മുൻപിൽ ഒരു തീവണ്ടി. വടക്കോട്ടു പോകാൻ തയ്യാറായി നീണ്ടുനിവർന്നു കിടക്കുന്നു. നിശ്ശബ്ദമായൊരു വൻമതിൽ പോലെ..!
ഞാൻ അലൂമയോട് പതുക്കെ പറഞ്ഞു
'അന്ന്... ആ ട്രെയിൻ... ബോംബേക്കായിരുന്നു...'
എനിക്ക് ടിക്കറ്റ് ഇല്ല. പണം ഇല്ല. പദ്ധതി ഇല്ല. പക്ഷേ
ഞാൻ ഓടി. ഒരു കമ്പാർട്ടുമെന്റിന്റെ വാതിൽ തുറന്നിരുന്നു. അങ്ങോട്ടു കയറി. അകത്ത് പകുതി ശൂന്യം. ചിലർ ഉറങ്ങുന്നു. ചിലർ ജനൽക്കൽ നിന്നു നോക്കുന്നു. ആരും എന്നെ ശ്രദ്ധിച്ചില്ല. ഞാൻ ഒരു മൂലയിലേക്ക് ചെന്നിരുന്നു. ട്രെയിൻ ഒന്നു വിറച്ചു. പിന്നെ പതുക്കെ പതുക്കെ നീങ്ങി. അകത്ത് അതേ വേഗതയിൽ എന്റെ ഭയവും മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
ഞാൻ കണ്ണ് തുറന്നു. എനിക്കെതിരെ ഒരു സീറ്റ്. അവിടെ ഒരാൾ ഇരിക്കുന്നതുപോലെ തോന്നി. ഞാൻ ശ്രദ്ധിച്ചു. ശൂന്യം. തികച്ചും ശൂന്യം..!
എന്നാൽ ഒരു നിമിഷം അവിടെ...ആ കണ്ണുകൾ... കരിഞ്ചാത്തന്റെത്.
ഒന്നു ഞെട്ടി. വീണ്ടും നോക്കി.
'അവൻ എന്നെ വിട്ടുപോയില്ല...'
അലൂമയുടെ കണ്ണുകളിൽ ഇപ്പോൾ പേടിയല്ല, ഒരുതരം സഹതാപം മാത്രം..!
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 15 - മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!
https://vachakam.com/article/pulitzer-prize-winner-novel-15-a-journey-to-cheppukulam-through-the-mind
പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?
https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive
പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!
https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong
പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!
https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്
https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes
പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ
https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent
പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon
പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma
പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..
https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder
പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know
പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!
https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
