പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?

JANUARY 28, 2026, 1:58 AM

കഥ ഇതുവരെ: കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് വീണു. അതുമായി ബന്ധപ്പെട്ട് ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിലാണ് റിപ്പോർട്ടർ റോബിൻസ്. കൂടുതൽ അന്വേഷണങ്ങൾക്കായി അയാൾ കെനിയായിൽ എത്തി. അവിടത്തെ ദരിദ്ര്യാവസ്ഥ ഭയാനകമായിരുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ  ഇറങ്ങിത്തിരിക്കുന്നു. ആ യാത്ര അയാളെ കൊണ്ടെത്തിച്ചത് വലിയൊരു അപകടത്തിലേക്കായിരുന്നു.
തുടർന്നു വായിക്കുക.

സെൽവരാജ്  ആകാവുന്നത്ര ശബ്ദത്തിൽ അലറിക്കരഞ്ഞുകൊണ്ടാണ് ബോധം കെട്ടുവീണത്.  സ്റ്റോർ റൂമിലെ ഇരുട്ട് വീണ്ടും കട്ടിയായി. എഞ്ചിൻ റൂമിന്റെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്ന കനത്ത മുരൾച്ചകൾ, കപ്പലിന്റെ ഇരുമ്പുനാഡികളിലൂടെ മുഴുവൻ പടർന്നിരുന്നു. അവയുടെ സ്ഥിരമായ, താളം തെറ്റാത്ത, ഗർജ്ജനത്തിനിടയിൽ,സാധാരണ മനുഷ്യന്റെ ചെവി വേർതിരിക്കാനാവാത്തൊരു ചെറുശബ്ദം ക്യാപ്ടൻ വ്‌ളാഡ്മിറിന്റെ ബോധത്തിൽ പെട്ടെന്ന് പതിഞ്ഞു.

സമുദ്രത്തിന്റെ അപാരതയും കപ്പലിന്റെ പരിമിതികളും വർഷങ്ങളായി തന്റെ ശരീരത്തിലേക്ക് പതിപ്പിച്ചെടുത്ത അനുഭവജ്ഞാനം ഒരുവിധം ആറാം ഇന്ദ്രിയം പോലെ കപ്പൽ നിയന്ത്രിക്കുമ്പോൾ അയാളിൽ എല്ലായ്‌പ്പോഴും ഉണർന്നിരിക്കും. ആ ബോധമാണ്, എഞ്ചിൻ റൂമിന്റെ കനത്ത ശബ്ദത്തിനിടയിലും അതിനോടടുത്തുള്ള സ്റ്റോർ റൂമിൽ നിന്നുയർന്ന അസാധാരണമായ ഒരു ചലനത്തിന്റെ സൂചന അയാൾക്ക് നൽകിയത്.

vachakam
vachakam
vachakam

ഇത് യന്ത്രങ്ങളുടെ പതിവ് ശബ്ദങ്ങളിലൊന്നുമല്ലെന്ന് വ്‌ളാഡ്മിർ ഉടൻ തിരിച്ചറിഞ്ഞു. കപ്പലിന്റെ ഓരോ വിറയലിനോടും ചേർന്ന് ജീവിച്ചിട്ടുള്ള അയാൾക്ക്, ഈ ശബ്ദത്തിൽ എന്തോ പൊരുത്തക്കേട് ഉണ്ടെന്നു മുന്നറിയിപ്പ് നൽകി. സമുദ്രം പതിവ്‌പോലെ നിശ്ശബ്ദമായി പരന്നു നിൽക്കുമ്പോൾ, കപ്പലിന്റെ ഉള്ളിൽ എവിടെയോ ഒരിടത്ത്, കാണാത്തൊരു അസ്വസ്ഥത പതുക്കെ തല ഉയർത്തുകയാണെന്ന് അയാൾക്കു തോന്നി അവിടെ നിലത്ത് കിടക്കുന്ന സെൽവരാജ്. കണ്ണുകൾ പാതി തുറന്ന്, ചുണ്ടുകളിൽ അർത്ഥമില്ലാത്തൊരു ചലനം.

ക്യാപ്ടൻ ഒരു നിമിഷം നിന്നു. അയാളുടെ കണ്ണുകൾ ഇരുട്ട് തുളച്ചുകയറി.  യാൾക്കറിയില്ലായിരുന്നു ഈ കപ്പലിൽ, ഈ നിമിഷം മുതൽ, ഒരു മനുഷ്യൻ അല്ല, ഒരു രഹസ്യം ഒളിച്ചിരിക്കുന്നുണ്ടെന്ന്.
എഞ്ചിൻ മുറിയിലെ ശബ്ദങ്ങൾ ഒരു നിമിഷം കൊണ്ട് മാറി. റോബിൻസ് ഒളിച്ചിരുന്ന ഇരുട്ട് അവനെ ഇനി സംരക്ഷിക്കാൻ പോകുന്നില്ല. 

ഒരു കൈ കഠിനമായി തോളിൽ പതിഞ്ഞപ്പോൾ റോബിൻസിന്റെ ശരീരം മുഴുവൻ വിറച്ചു. 'ഇനി ഒരടി അനങ്ങിപ്പോകരുത്..!' ആ ശബ്ദത്തിൽ കരുണയില്ല. കടലിന്റെ തണുപ്പും യുദ്ധത്തിന്റെ കഠിനതയും മാത്രം. റോബിൻസ് തിരിഞ്ഞ്‌നോക്കുന്നതിന് മുൻപ് തന്നെ തണുത്ത ഒരു ലോഹം നെറ്റിയിൽ അമർന്നിരിക്കുന്നു..! തോക്ക്..

vachakam
vachakam
vachakam

അവന്റെ ശ്വാസം ഒറ്റ നിമിഷം മുറിഞ്ഞു. ഇവിടെ എല്ലാം അവസാനിക്കുന്നതായി അയാൾക്കു തോന്നി.

ഒരു പത്രവാർത്തയായി പോലും മാറാതെ..!

മനസ്സ് അലറി. എന്നാൽ ശരീരം നിശ്ചലമായിതന്നെയിരുന്നു. 

vachakam
vachakam
vachakam

ക്യാപ്ടൻ വ്‌ലാഡിമിർ ഡ്രാഗുൻ അവനെ നോക്കി ചിരിച്ചില്ല. ചിരിയില്ലാത്ത മുഖമാണ് കൂടുതൽ ഭയാനകം.

'' ആരാണ് നീ..?' തോക്കിന്റെ കാൽപ്പിടി അല്പം കൂടി അമർന്നു. റോബിൻസിന്റെ കണ്ണുകൾ തോക്കിന്റെ അറ്റത്തേക്ക് പതിഞ്ഞു. ഇനി കള്ളം പറഞ്ഞിട്ട് കാര്യമില്ല.

അവിടെ അയാൾ കണ്ടത് സ്വന്തം മരണത്തിന്റെ പ്രതിബിംബം. അല്പം ധൈര്യം സംഭരിച്ച് റോബിൻസ് പറഞ്ഞു: 'ഞാനൊരു പത്രപ്രവർത്തകനാണ്.  ആഫ്രിക്കയിലെ ദരിദ്ര്യർ ജീവിക്കാൻ വേണ്ടി രഹസ്യമായി കപ്പലിലും വിമാനത്തിലും കയറി മറ്റു രാജ്യങ്ങളിലേക്കു പോകാൻ ശ്രമിക്കുമ്പോൾ അവർ അനുഭവിക്കുന്ന മാനസീകാവസ്ഥ നേരിട്ടു മനസ്സിലാക്കാൻ ഇറങ്ങിത്തിരിച്ചതാണ്.' 

 അവിടെ അതൊന്നും വിലപ്പോയില്ല. 

'നീ പച്ചക്കള്ളം പറയുന്നു.' അയാളുടെ ചുണ്ടുകൾ വരണ്ടു.

വാക്കുകൾ പുറത്ത് വരാൻ മടിച്ചു. പിന്നിൽ നിന്നു കാൽച്ചുവടുകൾ.

ചീഫ് ഓഫീസർ തന്റെ ശ്വാസം നിലച്ച്‌പോകുമോ എന്ന്‌പോലും ഭയപ്പെട്ടു. 

കപ്പലിലെ നിഗൂഢമായ രഹസ്യം തിരിച്ചറിഞ്ഞത്‌പോലെ കടൽ ഒരു നിമിഷം നിശ്ശബ്ദമായി നിന്നു.

ആ നിശ്ശബ്ദതയെ തന്നെ കീറിമുറിച്ചുകൊണ്ട് കപ്പൽ യാത്ര തുടരുകയായിരുന്നു..!

ക്യാപ്ടൻ റോബിൻസിന്റെ നേരെ തിരിഞ്ഞു കൊണ്ട്. 

'മുട്ടുകുത്തി നിൽക്കൂ.' അതൊരാജ്ഞയായിരുന്നു. 

റോബിൻസ് മുട്ടുകുത്തി. അവന്റെ ഉള്ളിൽ എന്തോ പൊട്ടിപ്പൊളിഞ്ഞു.

ഇതാണ് സത്യം തേടിയെത്തുന്നവന്റെ വിധി. കടലിൽ, നിയമമില്ലാത്ത ഈ സമുദ്രപരപ്പിൽ ആരാണ് ഒരാശ്രയം. ക്യാപ്ടൻ തോക്ക് താഴ്ത്തിയില്ല. എംവി ഓഷ്യൻ മെറിഡിയനിൽ ആ രാത്രി മുതൽ റോബിൻസ് ഒരു മനുഷ്യനല്ല, ഒരു പ്രശ്‌നം ആയിരുന്നു...!

കടൽ വീണ്ടും അലറി.

തോക്കിന്റെ നാളം ഇപ്പോഴും റോബിൻസിന്റെ നെറ്റിയിൽ തന്നെയാണ്.

ക്യാപ്ടന്റെ വിരൽ ട്രിഗറിന് മുകളിൽ കല്ല്‌പോലെ നിശ്ചലമായി.

റോബിൻസിന്റെ നെഞ്ചിനുള്ളിൽ ഭയം കത്തിക്കൊണ്ടിരുന്നു. എങ്കിലും അയാൾ അറിഞ്ഞിരുന്നു. ഇത് അവസാന അവസരമാണ്.

 റോബിൻസ് കണ്ണുകൾ അടച്ചു. പിന്നെ, വളരെ പതുക്കെ പറഞ്ഞു: '' ഞാനൊരു ന്യൂസ് റിപ്പോർട്ടർ ആണ്. എന്നെ വിശ്വസിക്കാമെങ്കിൽ വിശ്വസിക്കുക. ഒന്നറിയുക, ജിബൂട്ടിയിൽ നിന്നു പുറപ്പെട്ട ഈ കപ്പലിൽ ഞാൻ മാത്രമല്ല ഒളിച്ചിരിക്കുന്നത്.''  

ക്യാപ്ടൻ ഒന്നു ഞെട്ടി. കടുത്ത നിശ്ശബ്ദത.

എഞ്ചിൻ മുറിയുടെ ഗർജ്ജനം പോലും ഒരു നിമിഷം പിൻവാങ്ങിയ പോലെ.

ക്യാപ്ടന്റെ കണ്ണുകൾ ആദ്യമായി ചലിച്ചു. പിന്നെപ്പറഞ്ഞു: '' നീ പറഞ്ഞതിന് വ്യക്തമായ വിശദീകരണം വേണം.?'

അത് ആജ്ഞയല്ല. ഒരു സംശയം.

റോബിൻസ് തുടർന്നു. ഇനി പിന്മാറാനില്ലെന്ന പോലെ: ''ഈ കപ്പൽ തുറമുഖം വിട്ടതിനു മുൻപ്
മൂന്ന് കണ്ടെയ്‌നറുകൾ കസ്റ്റംസ് രേഖകളിൽ ഇല്ല.''

ചീഫ് ഓഫീസർ അപ്രതീക്ഷിതമായി ക്യാപ്ടനെ നോക്കി. സെൽവരാജിന്റെ മുഖം വിളറി വെളുത്തിരുന്നു. തോക്ക് അല്പം താഴ്ന്നു. റോബിൻസ്  നന്നായൊന്ന് ശ്വാസം വിട്ടു. ഇപ്പോൾ ഞാൻ തടവുകാരനല്ല. ഒരു അപകടകരമായ സാക്ഷിയാണ്. ക്യാപ്ടൻ വ്‌ലാഡിമിർ ഡ്രാഗുൻ ആദ്യമായി ചിരിച്ചു. അത് സന്തോഷം കൊണ്ടുള്ള ചിരി ആയിരുന്നില്ല. വേട്ട തുടങ്ങി എന്നറിയിക്കുന്ന ചിരി. ക്യാപ്ടൻ തോക്ക് പൂർണ്ണമായി താഴ്ത്തിയില്ല.

പക്ഷേ, അതിന്റെ അർത്ഥം മാറി. അത് ഇനി ശിക്ഷയുടെ ആയുധമല്ല സംരക്ഷണത്തിന്റെ നിഴൽ.
റോബിൻസിനെ നോക്കി ക്യാപ്ടൻ വളരെ ശാന്തമായി പറഞ്ഞു:

''നീ കരുതുന്നതിലും കൂടുതൽ കാര്യങ്ങൾ ഈ കപ്പലിൽ നടക്കുന്നുണ്ട്.''

ചീഫ് ഓഫീസർ ഒന്നും പറഞ്ഞില്ല.

അവൻ മനസ്സിലാക്കിയിരുന്നു ഇനി ഈ മുറിയിൽ താൻ അനാവശ്യനാണ്. ക്യാപ്ടൻ മുന്നോട്ട് വന്നു. റോബിൻസിന്റെ കാതിനരികിൽ പതുക്കെ പറഞ്ഞുതുടങ്ങി:

''ആ കണ്ടെയ്‌നറുകൾ ആയുധങ്ങളാണ്. ചിലത് തുറക്കാൻ പോലും പാടില്ലാത്ത വിഷവസ്തുക്കൾ''
റോബിൻസിന്റെ ഉള്ളിൽ തെല്ലു ഭയം വീണ്ടും ഉണർന്നു.

''അത്...' അവന്റെ ശബ്ദം തളർന്നു.

''അതെ,'' ക്യാപ്ടൻ തടഞ്ഞു.

''അത് ഞാൻ മാത്രമാണ് അറിയുന്നത്.''

ഒരു നിമിഷം സ്റ്റോർ റൂം ഒരു കബറുപോലെ മൂടി. ക്യാപ്ടൻ പിന്മാറി. പിന്നെ, അപ്രതീക്ഷിതമായി ചിരിച്ചു.

''നീ പത്രപ്രവർത്തകനല്ല,'' ക്യാപ്ടൻ  പറഞ്ഞു:

'ഇനി മുതൽ നീ പത്രപ്രവർത്തകനല്ല; എന്റെ സുരക്ഷാ കവചമാണ്'

റോബിൻസ് ഒന്നും മിണ്ടാതെ നിന്നു.

''നിനക്ക് ജീവിക്കണമെങ്കിൽ നീ ഇതെഴുതരുത്. എന്നാൽ ഈ യുദ്ധത്തിൽ ഞാൻ മരിച്ചുവീണാൽ ആ നിമിഷം നീ എല്ലാം എഴുതണം.'' ക്യാപ്ടൻ തിരിഞ്ഞുനിന്നു.

''എന്തുകൊണ്ടാണ് ഞാൻ നിന്നെ കൊല്ലാത്തത് എന്നു മനസ്സിലായില്ലേ.?'' തോക്ക് ഹോൾസ്റ്ററിലേക്കു പോയി.

അടുത്ത നിമിഷം ക്യാപ്ടൻ  ആജ്ഞ നൽകി:

''റോബിൻസ് എന്നോടൊപ്പം ബ്രിഡ്ജിലേക്കു വരണം.''

സെൽവരാജിനെ ഇതിനകം ഫസ്റ്റ് എയിഡ് നൽകാനായി കൊണ്ടുപോയിരുന്നു. ഇപ്പോൾ താൻ തടവുകാരനല്ല. താൻ ഒരു ജീവിച്ചിരിക്കുന്ന ഭീഷണിയാണ്. കപ്പൽ മുന്തിയ വേഗത്തിൽ ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.

ബ്രിഡ്ജിലെത്തുമ്പോൾ കടൽ ശാന്തമായിരുന്നു. അത് തന്നെയായിരുന്നു ഏറ്റവും ഭയപ്പെടുത്തുന്നത്. ക്യാപ്ടൻ റഡാറിലേക്ക് നോക്കി നിന്നു. പിന്നെ, പിന്നിൽ നോക്കാതെ റോബിൻസിനോട് പറഞ്ഞു:
'ഈ കപ്പൽ കേവലമൊരു ചരക്കുകപ്പൽ അല്ല. ഇത് സഞ്ചരിക്കുന്ന ഒരു രഹസ്യമാണ്. എന്നെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടില്ല.

ചോദ്യം ചോദിക്കരുതെന്ന് പണം അവരെ പഠിപ്പിച്ചിട്ടുണ്ട്. എന്റെ കൂടെ നിന്നാൽ നിന്നെ ഇട്ടുമൂടാനുള്ള പണം നിനക്കു ലഭിക്കും.'

റോബിൻസിന്റെ നെഞ്ചിൽ ഒരു തണുപ്പ് പടർന്നു. ക്യാപ്ടൻ തിരിഞ്ഞു. ഒരു ഫയൽ തുറന്നു. പേപ്പറുകൾ അല്ല. ഫ്രീക്വൻസികൾ, കോഡ് നമ്പറുകൾ, സാറ്റലൈറ്റ് ടൈം സ്ലോട്ടുകൾ.
ഒരു ബട്ടൺ അമർന്നു. റേഡിയോയിൽ ഒരുതരം ശബ്ദം  ഭാഷയില്ലാത്ത ശബ്ദം. നാല് ചെറു ബീപ്പുകൾ. ക്യാപ്ടൻ റേഡിയോയിൽ പറഞ്ഞ ഒരു വാചകം. റോബിൻസിനെ ഇരുത്തി ചിന്തിപ്പിച്ചു. അതേ, അയാൾ പറഞ്ഞത് ഇങ്ങനെയാണ്. 

'ബെങ്കാസി ക്ലിയർ.'

റോബിൻസ് നിശ്ശബ്ദനായി. പക്ഷേ, റോബിൻസ് എന്ന വ്യക്തിയിലെ പത്രപ്രവർത്തകൻ ഉണർന്നു. ആ വാക്കുകൾ അദ്ദേഹത്തിന് കേവലം ശബ്ദം മാത്രമല്ല ചരിത്രത്തിന്റെ അടയാളങ്ങൾ ആയിരുന്നു.
ബെങ്കാസി... ലിബിയ.

അവന്റെ മനസ്സിൽ പഴയ ഫയലുകൾ തുറന്നു. ലിബിയൻ മാഫിയ..!

തൊണ്ണൂറുകളിൽ അമേരിക്കയിൽ ഹോട്ടൽ, കാസിനോ, റിയൽ എസ്റ്റേറ്റ് ന്യൂയോർക്ക്, ബോസ്റ്റൺ, മിയാമി പണം, തോക്കുകൾ, ഭീഷണി... അങ്ങനെ പലതും മിന്നിമറഞ്ഞു. പിന്നെ ആ ഒരു പേര്. 'കെന്നഡി.'

അമേരിക്കൻ ഹോട്ടൽ വ്യവസായം ലിബിയൻ മാഫിയ കൈയടക്കാൻ ശ്രമിച്ചപ്പോൾ ലിബിയൻ പണം അകത്തേക്ക് കടത്താൻ അവർ കിണഞ്ഞു ശ്രമിച്ചിരുന്നു. അതിനെ ശക്തമായി തന്നെ അമേരിക്കൻ ഭരണകൂടം തടഞ്ഞു. കെന്നഡി കുടുംബം അത് തുറന്നുകാട്ടി. ലോബിയിംഗ്. നിയമങ്ങൾ. ബാങ്കിംഗ് നിയന്ത്രണം. ലിബിയൻ മാഫിയയ്ക്ക് അത് വ്യാപാരം നഷ്ടപ്പെട്ടതല്ല. അത് കടുത്ത അപമാനമായി അവർക്കു തോന്നി. 

റോബിൻസ് അല്പസമയത്തിനുള്ളിൽ തന്നെ അതെല്ലാം മനസ്സിലാക്കി: 

ഇത് പണം തിരിച്ചുപിടിക്കാനുള്ള നീക്കം അല്ല. ഇത് പ്രതികാരമാണ്.

റോബിൻസ് ഒന്നും അറിയാത്തതുപോലെ നടിച്ചു. ക്യാപ്ടനാകട്ടെ തെല്ലും സംശയം തോന്നിയതുമില്ല.
അതിനിടയിൽ ക്യാപ്ടൻ തന്ത്രം മാറ്റി.

(തുടരും)

ജോഷി ജോർജ് 

നോവൽ ഇതുവരെ

നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം

https://vachakam.com/local/mysterious-plane-crash

പുലിറ്റ്‌സർ ജേതാവ്  അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!

https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth

പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം

https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky

പുലിറ്റ്‌സർ ജേതാവ്  അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!

https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion

പുലിറ്റ്‌സർ ജേതാവ്  നോവൽ 5  ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം

https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi

പുലിറ്റ്‌സർ ജേതാവ്  നോവൽ 6  രഹസ്യം ചുരുളഴിയുന്നു

https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd

പുലിറ്റ്‌സർ ജേതാവ് നോവൽ  7  പുതിയൊരു അന്വേഷണത്തിന്റെ ആരംഭം

https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation

പുലിറ്റ്‌സർ ജേതാവ്  - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം

https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty

പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ

https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again

പുലിറ്റ്‌സർ ജേതാവ്  നോവൽ 10  ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ

https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey

പുലിറ്റ്‌സർ ജേതാവ്  - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം

https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties

പുലിറ്റ്‌സർ ജേതാവ്  നോവൽ 12  തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം

https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival

പുലിറ്റ്‌സർ ജേതാവ്  നോവൽ 13  കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ

https://vachakam.com/article/pulitzer-prize-winner-novel-13-those-who-think-they-can-get-out-alive-in-the-cargo-hold

പുലിറ്റ്‌സർ ജേതാവ്  നോവൽ 14  കടലലേക്ക് പോകുന്ന നിഴൽ

https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 15 -  മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!

https://vachakam.com/article/pulitzer-prize-winner-novel-15-a-journey-to-cheppukulam-through-the-mind

പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam