പുലിറ്റ്‌സർ ജേതാവ് - നോവൽ 10 - ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ

DECEMBER 10, 2025, 5:10 PM

കഥ ഇതുവരെ : കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് വീണു. അതിനെ ചുറ്റിപ്പറ്റി ന്യൂയോർക്കിലെ ദി വേൾഡ് ടൈംസ് ന്യൂസ് പേപ്പറിന്റെ ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ. അതിനിടെ ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിന് റിപ്പോർട്ടർ റോബിൻസ് നിയോഗിക്കപ്പെടുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി അവൻ കെനിയായിൽ എത്തി. അവിടത്തെ ദരിദ്ര്യാവസ്ഥ ഭയാനകമായിരുന്നു.
തുടർന്നുവായിക്കുക

പോക്കുവെയിലിന്റെ പ്രഭ കെട്ടടങ്ങിക്കൊണ്ടിരിക്കുന്ന സമയം. പകുതി മരുഭൂമിയും പകുതി നവീകരിക്കപ്പെട്ട കോളനിയും അടങ്ങിയ പ്രദേശം. അങ്ങ് വിദൂരതയിൽ നിന്ന് ഒരു വണ്ടിയുടെ ഇരമ്പൽ. ആ വഴി ആധികാരികമായ മാപ്പുകളിൽ ഒന്നും കാണാനിടയില്ല. പഴയ ഉപേക്ഷിക്കപ്പെട്ട സൈനിക റേഡിയോ ടവറുകളുടെ സ്റ്റീൽ അസ്ഥികൂടങ്ങൾ. വലിയ കാറ്റിൽ ഉയർന്നുപൊങ്ങുന്ന പൊടിപടലങ്ങൾ. അത് ജീപ്പിന്റെ ഹെഡ്‌ലൈറ്റ് തിന്നുകളയുന്ന പോലെ തോന്നി.

ഒരു നിമിഷം ഇരുട്ട്, ടുത്ത നിമിഷം മണൽമേഘം ആത്മാവിനേയും കണ്ണുകളേയും പരീക്ഷിക്കുന്ന വഴി. ജീപ്പിന്റെ സ്റ്റിയറിംഗ് പിടിച്ച് ഇരുന്നത് റെ പൊക്കമില്ലാത്ത വലിയ കൈകളുള്ള മനുഷ്യൻ ബൽതസാർ മുവേനി, കെനിയസോമാലിയ അതിർത്തിപ്രദേശത്ത് ജനിച്ച മുൻ ട്രക്കർ. ഒരു കാലത്ത് പൈറേറ്റ് സംഘത്തിന് വേണ്ടി വാഹനങ്ങൾ ഓടിച്ചിരുന്നവൻ;

vachakam
vachakam
vachakam

കടലിൽ നിന്ന് മരുഭൂമിയിലേക്ക് വന്നപ്പോൾ അവന്റെ ജീവിതവും മാറ്റി എഴുതപ്പെട്ടിരുന്നു എന്നു വ്യക്തം. ഉപേക്ഷിക്കപ്പെട്ട പഴയ ഗവേഷണകേന്ദ്രത്തിന് സമീപം ആ വണ്ടി വന്നുനിന്നു. 1987 മോഡൽ  ലാൻഡ് റോവർ ഡിഫൻഡർ. എന്നാൽ അതൊരു സാധാരണ ഡിഫൻഡർ അല്ല. കറുത്ത ചായത്തിൽ മുക്കിയെടുത്തൊരു വണ്ടി. അതിന്റെ  പിൻവശത്ത് ഒരു പൂട്ടുള്ള സ്റ്റീൽ ട്രങ്ക്.

വണ്ടിയിൽ നിന്നും റമോൺ കബേര ടോറസ് പുറത്തേക്കിറങ്ങി. അതുവരെ വലിച്ചിരുന്ന ചുരുട്ട് ഒന്നുകൂടി ആഞ്ഞുവലിച്ച ശേഷം തള്ളവിരൽ കൊണ്ട് ഒരു പ്രത്യേക സ്്‌റ്റൈയിലിൽ ആ ചുരുട്ട് തട്ടിത്തെറിപ്പിച്ചു. എന്നിട്ടയാൾ ഇരുവശങ്ങളിലേക്കും അതിസൂഷ്മമായി നോക്കിയ ശേഷം ആ കെട്ടിടത്തിനുള്ളിലേക്ക് കയറിപ്പോയി. ആയിടെ ക്യൂബൻ മാഫിയാക്കു വേണ്ടി റിക്രൂട്ട് ചെയ്തവരെ പരിശീലിപ്പിക്കുന്നതിന്റ ചുമതലക്കാരനാണല്ലോ റമോൺ കബേര ടോറസ്. ആ ദൗത്യം അഭംങ്കുരം തുടരുന്നുണ്ട്.

*****

vachakam
vachakam
vachakam

ഇതേ സമയം തന്നെ അങ്ങ് ക്യൂബയിലെ ഹവാനയുടെ തീരത്ത്, കടലിന്റെ ഇരുണ്ട മുഴക്കം കടന്ന് വലിയൊരു കെട്ടിടത്തിന്റെ ഭൂഗർഭമുറിയിൽ ഒത്തുകൂടിയിരിക്കുന്നവരോടായി എൽ മാകോ തന്റെ  പ്ലാൻ വിശദീകരിക്കുന്നു:

''അമേരിക്ക നമ്മളെ  തകർത്തപ്പോൾ, അവിടെയുള്ള നമ്മുടെ ബിസിനസുകൾ എല്ലാം അവരുടെ കൈപ്പിടിയിലൊതുങ്ങിയെന്ന് കരുതിയിരിക്കുകയാണ്. പക്ഷേ, അവർ മറന്നത് അഫ്രിക്കയിൽ നമ്മൾ വർഷങ്ങളായി വിതച്ച വിത്തുകൾ.'' അതു വേണ്ടപോലെ വളരാനാരംഭിച്ചിരിക്കുന്നു എന്ന വസ്തുതയാണ്.

ആ വളർച്ചയെക്കുറിച്ച് നിങ്ങളോട് സംസാരിക്കാനാണ് ഞാൻ ഇവിടെ എത്തിയത്. എല്ലാം പറഞ്ഞതിലും വേഗത്തിൽ റമോൺ കബേര ടോറസ് അവിടെ നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുകയാണ്.'

vachakam
vachakam
vachakam

അത് കേട്ടുകൊണ്ടിരുന്ന ഒരുവൻ പല്ലു ഞെരിച്ചുകൊണ്ട് പറഞ്ഞു:

'...കെന്നഡി കുടുംബം..!,  അവരിൽ ഒരുത്തനെപ്പോലും വാഴാൻ അനുവദിച്ചു കൂടി.

അങ്ങനെയുണ്ടായാൽ നാം നമ്മുടെ പൂർവികരോട് ചെയ്യുന്ന വഞ്ചന ആയിരിക്കുമത്.'        

എൽ മാകോ അയാളുടെ അഭിപ്രായം ശരിവയ്ക്കും മട്ടിൽ പറഞ്ഞു:  

''അതേയതേ..., അധികാരം ഉപയോഗിച്ച് നമുക്കുണ്ടായിരുന്ന കാസിനോകളെയും ഹോട്ടലുകളെയും പിഴുതെറിഞ്ഞു. അവർ കരുതിയത് നമ്മൾ തകർന്ന് തരിപ്പണമാകുമെന്നാണ്. എല്ലാറ്റിനേയും നമുക്കു കാണിച്ചുകൊടുക്കണം..!'

അയാൾ വീണ്ടും അരിശത്തോടെ പല്ലുകടിച്ചു വിദൂരതയിലേക്ക് നോക്കി നിന്നു. ചുറ്റുമിരുന്നവർ അയാളെ പിൻതാങ്ങുന്ന തരത്തിൽ ശബ്ദങ്ങളുണ്ടാക്കിയപ്പോഴേക്കും മറ്റൊരുവൻ എഴുന്നേറ്റുകൊണ്ട് പറഞ്ഞു:

'വരൂ..., ഇതുനമുക്ക് തിന്നും കുടിച്ചും ആഘോഷിക്കണം...' 

എല്ലാവരും ഉത്സാഹത്തോടെ പുറത്തേക്കിറങ്ങുന്നു.

*******

രണ്ടുമൂന്നു ദിവസത്തെ കറക്കത്തിൽനിന്നും കെനിയായിലെ ദാരിദ്ര്യത്തിന്റെ ഇരുണ്ട വശങ്ങളിൽ ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കദനകഥ റോബിൻസിന്റെ മനസിനെ പൊള്ളിച്ചു. വേൾഡ് ടൈംസിലെ ബ്യൂറോ ചീഫിനൊപ്പമാണ് ആ ദിവസം കറങ്ങിയത്. 

കെനിയയുടെ വടക്കൻ ജില്ലകളിൽ, സൂര്യൻ വൈകുന്നേരം വരെ നിലം ചുട്ടുപൊള്ളിക്കുമ്പോൾ നദിയോ, തടാകങ്ങളോ സമീപത്തെങ്ങും ഇല്ലാത്തതിനാൽ വിണ്ടുകീറി കിടക്കുന്ന നിലങ്ങൾ..!

ഇടയ്ക്കിടെ അന്തരീക്ഷത്തിൽ വട്ടംചുറ്റിക്കൊണ്ടിരിക്കുന്നു ചുഴലിക്കാറ്റ്. വിശപ്പിനെ നേരിടാൻ ഒരു വഴിയും കാണാതെ നട്ടംതിരിയുന്ന അമ്മമാർ. വാടിത്തളർന്ന കുഞ്ഞുങ്ങൾ..! അവിടവിടെ കാണുന്ന മരങ്ങളിലൊന്നും തൊലിയോ, ഇലകളോ കാണാനില്ല. 

അതെന്തെന്ന് അന്വേഷിച്ച റോബിൻസ് കേട്ടത് ഞെട്ടിക്കുന്ന വാക്കുകളാണ്. അതേ, അവിടത്തുകാർ ആ മരങ്ങളുടെ ഇലയും തൊലിയുമൊക്കെ ചെത്തി പുഴുങ്ങിത്തിന്നുന്നു. ഏതൊക്കെയോ പച്ചിലകളും പുല്ലും മറ്റും തിളപ്പിച്ച വെള്ളം കുട്ടികൾക്ക് കൊടുക്കുന്ന അമ്മമാർ..!

വെള്ളം ലഭ്യമല്ലാത്തതിനാൽ വസ്ത്രങ്ങൾ കഴുകാനോ, കുളിക്കാനോ, എന്തിനേറെ കുട്ടികൾക്ക് സ്‌കൂളിൽ പോകാനോ കഴിയുന്നില്ല. വർഷങ്ങളായി മഴ ലഭിക്കാത്തതിനാൽ ഭൂമിയിലെ മണ്ണ് കറുത്തു കട്ടപിടിച്ച് ഉരുക്കുപോലെയായ ഇടങ്ങളുമുണ്ട്...!

അടുത്ത ദിവസം റോബിൻസ് കാടിന്റെ പ്രിയപുത്രി വംഗാരി മാതായിയെ കാണാൻ തീരുമാനിച്ചു. അവരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവർ താൻസാനിയയിൽ സംഘടിപ്പിച്ചിരിക്കുന്ന വനമഹോത്സവത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയാണെന്നറിഞ്ഞു. അപ്പോഴാണ് പത്രപ്രവർത്തകനായ ആർച്ചർ ലീ ഫാക്ക് പറഞ്ഞ കാര്യം ഓർമ്മ വന്നത്. അവരുടെ അകന്ന ബന്ധുവായ മറിയം വഞ്ചിറൂ ഉണ്ടോ എന്നന്വേഷിച്ചപ്പോൾ അവരും വനമഹോത്സവത്തിന് തന്നോടൊപ്പം ഉണ്ടെന്നാണ് വംഗാരി പറഞ്ഞത്. 

ഈ വിവരം റോബിൻസ് പ്രൊഫസർ സൈമൺ ഗിച്ചാരുവുവിനെ അറിയിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു:

'താങ്കൾക്ക് സമയവും താല്പര്യവും ഉണ്ടെങ്കിൽ ടാൻസാനിയായിലെ ആ വനമഹോത്സവും കാണുന്നത് വലിയൊരു അനുഭവമായിരിക്കും. വേണമെങ്കിൽ ഞാനും കൂടെ വരാം.' ഗിച്ചാരുവിന്റെ ആ വാക്കുകൾ റോബിൻസിനെ ഉന്മേഷഭരിതനാക്കി.   

പ്രൊഫസർ സൈമൺ ഗിച്ചാരുവുമൊത്ത് ടാൻസാനിയായിലേക്കു പോകാൻ തന്നെ റോബിൻസ് തീരുമാനിച്ചു. അതിനായി ഒരു ടോയാട്ടോ ലാൻഡ് ക്രൂയിസർ വാഹനം ഗിച്ചാരുവിന്റെ താല്പര്യപ്രകാരം തെരഞ്ഞെടുത്തു. ഗിച്ചാരുവിന്റെ പരിചയക്കാരൻ നടത്തുന്ന ട്രാവൽസായതുകൊണ്ട് പേടിക്കേണ്ടതില്ല. 

1994 മോഡൽ വണ്ടിക്ക് ഇരട്ട മഡ്ടയറുകൾ ആണുള്ളത്. രണ്ട് ജെറി കാനുകൾ നിറയെ വെള്ളം, ഒരു ഫസ്റ്റ്എയ്ഡ് ബോക്‌സ്, ഒരു ക്യാംപ് ലൈറ്റ്, കൊളാപ്‌സിബിൾ ടെന്റ് എന്നിവ കൂടി ഡ്രൈവർ കലേബ് മൊറംഗി വണ്ടിയിൽ കരുതിയിരുന്നു. 

40 വയസ്സുള്ള മസായി വംശത്തിൽപ്പെട്ട കലേബ് മൊറംഗി എന്ന ഡ്രൈവറെ ഗിച്ചാരുവിന് പരിചയമുണ്ട്. സിംഹത്തിന്റെ ജാഗ്രതയും കരടിയുടെ സഹനവുമുള്ള ആ മനുഷ്യൻ ബോർഡർ യാത്രകളിൽ വിദഗ്ദനാണ്. നൈറോബി, അരുഷ, മാഷി പാതകളിൽ നിരന്തരം ഡ്രൈവ് ചെയ്തുള്ള പരിചയം. ഏതാണ്ട് 11 മണിക്കൂർ നീളുന്ന യാത്ര. 

നൈറോബിയിൽ നിന്നും അതിരാവിലെ തന്നെ ഇരുവരും യാത്ര തിരിച്ചു. തന്റെ പഴയ ലെതർബാഗിൽ ക്യാമറ, ഡയറി, ഒരു ചെറിയ കാസെറ്റ് റെക്കോർഡർ എന്നിവ ഭദ്രമായി വച്ചിരുന്നു റോബിൻസ്. ഡ്രൈവർ കലേബ് മൊറംഗി ഒരിക്കൽക്കൂടി ടയറുകൾ പരിശോധിച്ച് തൃപ്തി വരുത്തിയ ശേഷം വാഹനം മുന്നോട്ട് എടുത്ത് പ്രധാന വീഥിയിലേക്കു കടന്നു. 

ചരിത്രാധ്യാപകനായ ഗിച്ചാരു പ്രായാധിക്യമുണ്ടെങ്കിലും ഒരു പപിരസ് റോളുകൾ കൈയിൽ പിടിച്ചിരിക്കുന്ന പ്രാചീന പണ്ഡിതനെപ്പോലെ എപ്പോഴും കഥകളുടെ ഏടുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയ്ക്ക് അദ്ദേഹം പറഞ്ഞു: 

''പ്രകൃതിയുടെ ചരിത്രം ഒരിക്കലും വെട്ടിപ്പൊളിക്കപ്പെടില്ല റോബിൻസ്, പക്ഷേ അതിനെ വായിക്കാൻ കണ്ണ് വേണം.'

അത് ശരിയാണെന്ന് ഉറപ്പിക്കും മട്ടിൽ റോബിൻസ് തലയാട്ടി. 

ലാൻക്രൂയിസർ നെയ്‌റോബിയിൽ നിന്ന് തെക്കോട്ട് വഴിതിരിഞ്ഞപ്പോൾ നഗരത്തിന്റെ ശബ്ദം പിറകിലേക്കു കേവലം ഓർമ്മയായി മാറുകയായി. ഇടയ്ക്കിറങ്ങി ഭക്ഷണം കഴിച്ച് ചെറിയൊരു വിശ്രമത്തിനു ശേഷം വീണ്ടും യാത്ര തുടർന്നു. നെയ്‌റോബിയിൽ നിന്ന് തെക്കോട്ടു പോകുന്ന പഴയ ഹൈവേ രാത്രി തണുത്ത കാറ്റിൽ നിശബ്ദമായിരുന്നു. ലാൻക്രൂയിസറിന്റെ ഹെഡ്‌ലൈറ്റുകൾ മാത്രമാണ് ഇരുട്ടിനെ കീറിമുറിക്കുന്നത്.

ഡ്രൈവർ കലേബ് മൊറാംഗി, ജംഗിൾ റോഡുകളും അതിർത്തിയും എത്രയോ തവണ അവന്റെ കൈകളിലൂടെ സുരക്ഷിതമായി പോയിരിക്കുന്നു. ഫോൺ നെറ്റ് വർക്കുകൾ അൽപ്പാൽപ്പമായി ഇല്ലാതാകുന്നത് പോലെ. രാത്രിയുടെ അടിത്തട്ടിൽ കനത്ത ഒരു നിശബ്ദത വളരുകയായിരുന്നു. കറുത്ത നിറത്തിലുള്ള ഒരു പിക്കപ്പ് വാൻ. പിന്നിലെ സീറ്റിൽ ഗിച്ചാരു ഏറെ ശ്രദ്ധയോടെ പഴയൊരു ഡയറി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

റോബിൻസ് ശബ്ദം താഴ്ത്തി ചോദിച്ചു:

''കലേബ്... പിന്നിൽ നിന്ന് വരുന്ന വണ്ടി കുറച്ചു നേരമായി നമ്മെ ഫോളോ ചെയ്യുന്നത് ശ്രദ്ധിക്കുന്നുണ്ടോ?''

കലേബ് ഒരു നിമിഷം കണ്ണുയർത്തി റിയർവ്യൂ മിററിലേക്ക് നോക്കി. അവിടെ കറുത്ത നിറത്തിലുള്ള ഒരു പിക്കപ്പ് വാൻ ഹെഡ്‌ലൈറ്റുകൾ അനിയന്ത്രിതമായി ചിമ്മി. വളരെ റഫ് ആയ ഡ്രൈവിംഗ്. ഒരുതരം ആക്രമണസ്വഭാവത്തോടെ ചീറിയടുക്കുന്നു. 

''അതെ,'' കലേബ് മന്ദമായി പറഞ്ഞു.

''നമുക്കല്പം ജാഗ്രത വേണം. ഇവിടുത്തെ റോഡിൽ ചില ഗാങ്ങുകൾ വേട്ടക്കിറങ്ങുന്ന സമയമാണിത്.'
ഗിച്ചാരുവിന്റെ ശബ്ദം വിറച്ചു. അദ്ദേഹം ചോദിച്ചു:

''അവർ... നമ്മെ എന്തിനാണ് പിന്തുടരുന്നത്?

നമ്മൾ ആരെയും വഴിയിൽ തട്ടിയിട്ടില്ലല്ലോ?'

'ഹേയ്... അതൊന്നുമല്ല കാരണം. നമ്മളെ ഒന്നു വിരട്ടാൻ നോക്കുന്നതായിരിക്കും'
കുറച്ചുകൂടി ജാഗ്രതയോടെ ഇരുന്നു റോബിൻസ്. അപ്പോഴേക്കും പിന്നിലെ പിക്കപ്പ് വാൻ വേഗത്തിൽ വന്നു ചാടി. ലാൻക്രൂയിസറിന്റെ പിൻ ബമ്പറിലേക്ക് ഇടിക്കാനിരിക്കുന്ന പോലെ.

കലേബ് ഉടൻ സ്റ്റിയറിംഗ് ഇടത്തേക്ക് തിരിച്ചു. ടയറുകൾ കഠിനമായി ശബ്ദിച്ചു..!

കലേബിന്റെ  ശബ്ദത്തിനപ്പോൾ ഗൗരവം കൂടി.

'നിങ്ങൾ മുറുകെ പിടിച്ചിരുന്നോളു. അവർ സേഫ് അല്ലാത്ത ഗൈം ആണ് കളിക്കുന്നത്.' 

പിന്നിലെ പിക്കപ്പ് സൈഡിലേക്ക് വന്ന് ലാൻക്രൂയിസറിന്റെ വലതുവശത്ത് ഒപ്പമെത്തി.

വീണ്ടും ടയറുകൾ വെട്ടിത്തിരിയുന്നതിന്റെ വല്ലാത്തൊരു ശബ്ദം..!   

ഗിച്ചാരു കണ്ണടച്ചു കൊണ്ടു പറഞ്ഞ: 

'ഹോ.. ദൈവമേ ഇവർക്ക് കണ്ണില്ലേ..?' 

കലേബ് പല്ലുകൾ കടിച്ചുഞെരിച്ചു.

'ഭയപ്പെടേണ്ട, ഞാനെന്തായാലും നിങ്ങളെ സുരക്ഷിതമായി കടത്തും.''

അവൻ ആക്‌സിലറേറ്ററിൽ ആഞ്ഞു ചവിട്ടി..

എഞ്ചിൻ ഗർജിച്ചു. വണ്ടി മുന്നോട്ട് കുതിച്ചു. പിന്നിൽപിക്കപ്പ് ഇപ്പോഴും പിന്തുടരുന്നു.

ഹെഡ്‌ലൈറ്റുകൾ ഒരു വേട്ടക്കാരന്റെ കണ്ണുകളെന്ന പോലെ അവരെ പിന്തുടർന്നു. 

റോബിൻസിന്റെ ശബ്ദം കഠിനമായി:

''കലേബ്..., അവർ നമ്മെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. ഇനി എന്താണ് പ്ലാൻ..?' 

ആ സമയം പിക്കപ്പ് വാനിന്റെ സൈഡിലെ ചില്ല് താഴ്ത്തി ഒരു സ്ത്രീ കലേബിനോട് വണ്ടി നിർത്താൻ  നിർദേശിക്കുന്നു. പെട്ടെന്ന് തന്നെ കലേബ് ബ്രേക്കിൽ കാൽ ചവിട്ടി.

(തുടരും)

ജോഷി ജോർജ്

നോവൽ ഇതുവരെ

നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം

https://vachakam.com/local/mysterious-plane-crash

പുലിറ്റ്‌സർ ജേതാവ്  അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!

https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth

പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം

https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky

പുലിറ്റ്‌സർ ജേതാവ്  അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!

https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion

പുലിറ്റ്‌സർ ജേതാവ്  നോവൽ 5  ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം

https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi

പുലിറ്റ്‌സർ ജേതാവ്  നോവൽ 6  രഹസ്യം ചുരുളഴിയുന്നു

https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd

പുലിറ്റ്‌സർ ജേതാവ് നോവൽ  7  പുതിയൊരു അന്വേഷണത്തിന്റെ ആരംഭം

https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation

പുലിറ്റ്‌സർ ജേതാവ്  - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം

https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty

പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ

https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam