തിരുവനന്തപുരം: സീരിയലുകളിൽ സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്ന പ്രവണത തുടരുന്നതായി സംസ്ഥാന ടെലിവിഷൻ പുരസ്‌കാര ജൂറി. ടെലിഫിലിമുകളുടെ നിലവാരം സീരിയലുകൾക്ക് കൈവരുന്നില്ലെന്നും, മൗലിക സൃഷ്ടികൾ വിരളമാണെന്നും ആണ് പ്രധാന പരാമർശം.
അതേസമയം ഹാസ്യപരിപാടികൾ അരോചകമായിരുന്നുവെന്നും, കുട്ടികളുടെ പല പരിപാടികളും കുട്ടികളുടെ വീക്ഷണത്തിൽ നിന്നുള്ളതല്ലെന്നുമാണ് വിലയിരുത്തൽ. കഥാവിഭാഗത്തിൽ സംവിധായകനും ഛായാഗ്രാഹകനുമായ പി. സുകുമാർ ചെയർപേഴ്‌സണായ ജൂറിയുടേതാണ് ഈ നിരീക്ഷണം. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാര പ്രഖ്യാപന വേളയിലാണ് ജൂറി പരാമർശങ്ങൾ വ്യക്തമാക്കിയത്.
33-ാമത് സംസ്ഥാന ടെലിവിഷൻ പുരസ്‌കാരത്തിൽ മഹേഷ് കുമാർ സംവിധാനം ചെയ്ത ‘മൊളഞ്ഞി’ മികച്ച ടെലിഫിലിമിനുള്ള പുരസ്‌കാരം നേടി. 20 മിനിറ്റിൽ കൂടുതലുള്ള ടെലിഫിലിം വിഭാഗത്തിൽ റിയ ദിനേശ്, അർജുൻ കൃഷ് എന്നിവർ സംവിധാനം ചെയ്ത ‘യു ഫോർ ഫ്രീഡം’ പുരസ്‌കാരം നേടി. വിവിധ വിഭാഗങ്ങളിലെ സീരിയൽ പുരസ്‌കാരങ്ങളും മന്ത്രി പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂർ ജില്ലയിൽ ഏഴ് സീറ്റുകളിൽ വിജയം നേടുമെന്ന ആത്മവിശ്വാസവുമായി കോൺഗ്രസ് നേതൃത്വം
മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്
കാപ്പ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു; നാട്ടിലെത്തിയത് എങ്ങനെ എന്നത്
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോകള്‍ക്ക് ‘ഫേക്ക് റീച്ച്’ ആരോപണം; സോഷ്യല്‍ മീഡിയയില്‍ വിവാദം