തിരുവനന്തപുരം: കോൺഗ്രസ് വിട്ട എൻഎസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നുസൂറിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
പാർട്ടിയുടെ അസ്തിത്വം നഷ്ടപ്പെട്ടെന്ന് തോന്നിയപ്പോഴാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചതെന്ന് നുസൂർ പറഞ്ഞു. മതേതര മൂല്യം ഉൾക്കൊള്ളുന്ന ഒരേയൊരു പാർട്ടിയെന്ന നിലയ്ക്കാണ് സിപിഐഎമ്മിൽ ചേരുന്നത്. ചുവന്ന കൊടിക്ക് കീഴിൽ ഞാൻ സുരക്ഷിതനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു എന്‍.എസ്. നുസൂര്‍ പാർട്ടി വിട്ടത്. കോൺഗ്രസിൻ്റെ വിഴുപ്പുഭാണ്ഡം ചുമന്നു നടക്കാൻ കഴിയില്ലെന്നും, ഇനി പാർട്ടിയിൽ തുടരാനാകില്ലെന്നും നുസൂര്‍ പറഞ്ഞിരുന്നു. താൻ മിശ്രവിവാഹം ചെയ്തതാണ് സീറ്റ് നിഷേധിക്കാൻ കാരണമായതെന്ന് കോൺഗ്രസ് പറഞ്ഞു. ഭാര്യ അമ്പലത്തിൽ പോകുന്നതാണോ ഇവരുടെ പ്രശ്നമെന്നും യഥാർഥ വർഗീയവാദികൾ കോൺഗ്രസ് പ്രസ്ഥാനത്തിലാണ് എന്നും എൻ.എസ്. നുസൂർ പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
