തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്ക് പുറത്തുവിടാത്തതിനെച്ചൊല്ലി വിവാദം ഉയരുന്നതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പ് പ്രസിദ്ധീകരിച്ച കണക്കുകള്‍ വീണ്ടും പുറത്തുവിട്ടു. 78.27 ശതമാനം പോളിങ് എന്ന പഴയ കണക്കാണ് വീണ്ടും പ്രസിദ്ധീകരിച്ചത്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സീലോടുകൂടിയാണ് ഡാറ്റ പുറത്തുവിട്ടത്. മുന്‍പ് പ്രസിദ്ധീകരിച്ച പോസ്റ്റല്‍ വോട്ടുകളും ഹോം വോട്ടുകളും ഉള്‍പ്പെട്ട അതേ കണക്കുകളാണ് വീണ്ടും നല്‍കിയിരിക്കുന്നത്.
ഇതോടൊപ്പം, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വോട്ടിംഗ് വിവരങ്ങളും ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. ആകെ 1,35,068 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തത് (15,007), വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് (3,298).
കമ്മീഷന്റെ കണക്കുപ്രകാരം 1,45,000 ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതില്‍ 9,932 പേര്‍ വോട്ട് ചെയ്തോയെന്നത് വ്യക്തമല്ലെന്നത് സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. കഴിഞ്ഞ മാസം 31 മുതല്‍ ഏപ്രില്‍ 8 വരെ ഉള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
അന്തിമ കണക്കുകള്‍ പുറത്തുവിടാത്തതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി വി. ശിവന്‍കുട്ടിയും പ്രതികരിച്ചിരുന്നു. കണക്കുകള്‍ അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് വി.ഡി. സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാന്‍ പൂര്‍ണമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാണ് വിവിധ രാഷ്ട്രീയ നേതാക്കളുടെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിഷുക്കണി ദര്‍ശനത്തിനൊരുങ്ങി ഗുരുവായൂർ: പുലര്‍ച്ചെ 2.55 മുതല്‍ വിഷുക്കണി ദര്‍ശനം
കേരളം കടുത്ത ചൂടിലേക്ക്: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, പാലക്കാട് 40°C വരെ
ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം; സ്വമേധയ കേസെടുത്ത് യുവജന കമ്മീഷൻ
ശബരിമല സ്വര്‍ണ കൊള്ള കേസ്: എല്ലാ പ്രതികളും പുറത്തേക്ക്, കെ.പി. ശങ്കരദാസിന് ജാമ്യം