അമ്പലപ്പുഴ: ആലപ്പുഴയിൽ കാപ്പ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചതായി റിപ്പോർട്ട്. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ മരത്തുങ്കൽ ബാബു - ഗ്രേസി ദമ്പതികളുടെ മകൻ സിജു ബാബു (21) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ പുന്നപ്ര പറവൂർ സെന്റ് ജോസഫ് പള്ളിക്ക് പടിഞ്ഞാറുവശത്തായിരുന്നു അപകടം ഉണ്ടായത്. ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
പറവൂരിലെ ബാറിൽ അടിപിടി നടത്തിയതടക്കം പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിൽ പ്രതിയായിരുന്നു സിജു ബാബു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്. എന്നാൽ നാടുകടത്തിയ ഇയാൾ എങ്ങനെ നാട്ടിലെത്തിയെന്നത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്.
മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ സംസ്കരിച്ചു. ജിൻസി ആണ് ഏക സഹോദരി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂർ ജില്ലയിൽ ഏഴ് സീറ്റുകളിൽ വിജയം നേടുമെന്ന ആത്മവിശ്വാസവുമായി കോൺഗ്രസ് നേതൃത്വം
മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോകള്‍ക്ക് ‘ഫേക്ക് റീച്ച്’ ആരോപണം; സോഷ്യല്‍ മീഡിയയില്‍ വിവാദം
കണക്കുകളുടെ കൃത്യത ഉറപ്പാക്കുന്നതിനായാണ് സമയം എടുത്തത്; ആശങ്ക വേണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ