തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ ഏഴ് സീറ്റുകളിൽ വിജയം നേടുമെന്ന ആത്മവിശ്വാസവുമായി ജില്ലാ കോൺഗ്രസ് നേതൃത്വം. ശക്തമായ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായാണ് ജില്ലാ നേതൃയോഗത്തിലെ വിലയിരുത്തൽ.
ചാലക്കുടി, മണലൂർ, തൃശൂർ, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ വ്യക്തമായ ആധിപത്യം നേടി ജയിക്കാമെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രചാരണ ഘട്ടത്തിലും വോട്ടെടുപ്പിലും ഭരണവിരുദ്ധ വികാരം വ്യക്തമായി പ്രകടമായതായും നേതാക്കൾ വ്യക്തമാക്കി.
ജില്ലയിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി നടത്തിയതും സ്ഥാനാർഥി നിർണയം പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കിയതും നേട്ടമായെന്നും കോൺഗ്രസ് വിലയിരുത്തുന്നു. ഇടതുപക്ഷ സഹയാത്രികരിൽ നിന്നുമുള്ള വോട്ടുകളും യുഡിഎഫിന് അനുകൂലമായി ലഭിച്ചതായും ജില്ലാ കോൺഗ്രസ് കമ്മിറ്റി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
