തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിന് ജാമ്യം അനുവദിച്ചു കോടതി. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസുകളിലും കൊല്ലം വിജിലന്‍സ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ജയിലില്‍ കഴിഞ്ഞിരുന്ന അവസാന പ്രതിയായ ശങ്കരദാസും ഒടുവിൽ പുറത്തിറങ്ങുകയാണ് ഇതോടെ. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ശങ്കരദാസിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ലഭിച്ചത്. സമയബന്ധിതമായി ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നത്.
കേസിലെ മറ്റ് പ്രതികളായ എ. പത്മകുമാര്‍, തന്ത്രി കണ്ഠര് രാജീവര്‍, ഉണ്ണികൃഷ്ണന്‍ പോറ്റി എന്നിവര്‍ക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുമ്പ് ജാമ്യം തേടിയെങ്കിലും കോടതി അത് തള്ളിയിരുന്നു.
2026 ജനുവരി 14-നാണ് ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈറല്‍ താരത്തിന്റെ വിവാഹ വിവാദം; തനിക്കെതിരെ കേസ് എടുക്കണമെങ്കില്‍ എടുക്കട്ടെയെന്ന് മന്ത്രി വി.
വിഷുക്കണി ദര്‍ശനത്തിനൊരുങ്ങി ഗുരുവായൂർ: പുലര്‍ച്ചെ 2.55 മുതല്‍ വിഷുക്കണി ദര്‍ശനം
കേരളം കടുത്ത ചൂടിലേക്ക്: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, പാലക്കാട് 40°C വരെ
ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം; സ്വമേധയ കേസെടുത്ത് യുവജന കമ്മീഷൻ