നിതിന്‍ രാജ് മരണം: കെഎസ്‌യു പ്രതിഷേധം ശക്തം, പൊലീസുമായി ഏറ്റുമുട്ടല്‍; പഠനം ബഹിഷ്‌കരിച്ചു വിദ്യാര്‍ഥികള്‍ 

APRIL 13, 2026, 1:10 AM

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് ക്യാംപസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം നടത്തി. പ്രതിഷേധത്തിനിടെ ക്യാംപസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോളജ് അധികൃതര്‍ക്കും ആരോപണവിധേയരായ അധ്യാപകര്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമായി.

സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പഠനം ബഹിഷ്‌കരിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ പൊലീസ്-പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സമരത്തില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റിയ സംഭവം വിവാദമായി.

പോലീസ് ചില അധ്യാപകരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി വിദ്യാര്‍ഥികളോട് ക്രൂരമായി പെരുമാറുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. വിദ്യാര്‍ഥിക്ക് നീതി ലഭ്യമാക്കുന്നതിന് പകരം പ്രതികളെ സംരക്ഷിക്കാനാണ് ശ്രമമെന്നും കെഎസ്‌യു നേതാക്കള്‍ വിമര്‍ശിച്ചു.

vachakam
vachakam
vachakam

സംഭവത്തില്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. “പിണറായി ഉറങ്ങുകയാണ്” എന്ന മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതികളെ പിടികൂടുന്നത് വരെ സമരം തുടരുമെന്നും കെഎസ്‌യു വ്യക്തമാക്കി.

ആരോപണവിധേയരായ അധ്യാപകരായ റാം, സംഗീത എന്നിവര്‍ക്ക് ഇനി കോളജില്‍ പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കെഎസ്‌യു നേതാക്കള്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam