ഗുരുവായൂര്‍: വിഷു ദിനത്തില്‍ ഭക്തര്‍ക്ക് സുഗമമായ വിഷുക്കണി ദര്‍ശനം ഉറപ്പാക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ 15 ബുധനാഴ്ച പുലര്‍ച്ചെ 2.55 മുതല്‍ 3.55 വരെയാണ് വിഷുക്കണി ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്.
തുടര്‍ന്ന് നിര്‍മ്മാല്യം, അഭിഷേകം ഉള്‍പ്പെടെയുള്ള പതിവ് പൂജകളും ദര്‍ശനവും നടക്കും. ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ബുക്ക് ചെയ്ത ഭക്തര്‍ക്ക് രാവിലെ 7 മണിമുതല്‍ ദര്‍ശനം അനുവദിക്കും. തിരക്ക് കൂടിയാല്‍ നെയ്യ് വിളക്ക് ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
വിഷുദിനത്തില്‍ പ്രസാദ ഊട്ടില്‍ പതിവ് വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദര്‍ശനം ക്രമമായി നടത്തുന്നതിനായി ദേവസ്വവും പോലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍ ഭക്തര്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
വിഷുക്കണി ദര്‍ശന ക്രമീകരണങ്ങളില്‍ എല്ലാ ഭക്തരും സഹകരിക്കണമെന്നും ദേവസ്വം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
