തിരുവനന്തപുരം: ഇവിഎം, തപാൽ, ഹോം വോട്ടുകൾ എന്നിവ ഉൾപ്പെടുത്തി കേരളത്തിൽ 79.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു കേൽക്കർ. പ്രിസൈഡിങ് ഓഫീസർമാർ തയ്യാറാക്കിയ കണക്കുകളാണ് ഇതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ സർവീസ് വോട്ടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അന്തിമ കണക്ക് പിന്നീട് ചെറിയ മാറ്റങ്ങൾക്ക് വിധേയമാകാമെന്നും അദ്ദേഹം പറഞ്ഞു.
തപാൽ വോട്ടുകളുടെ കണക്കുകൾ പ്രകാരം മുതിർന്ന പൗരന്മാരിൽ 96.3 ശതമാനവും, ഭിന്നശേഷിക്കാരിൽ 97.71 ശതമാനവും, ആവശ്യ സർവീസ് വിഭാഗത്തിൽ 94.24 ശതമാനവും, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരിൽ 96.37 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. ലിംഗാടിസ്ഥാനത്തിൽ പുരുഷന്മാർ 75.19 ശതമാനവും, സ്ത്രീകൾ 81.19 ശതമാനവും, ട്രാൻസ്‌ജെൻഡർ വിഭാഗം 56.04 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
പോളിംഗ് കണക്കുകൾ പുറത്തുവിടുന്നതിൽ വൈകിയെന്ന വിമർശനങ്ങൾക്ക് മറുപടിയായി, കണക്കുകളുടെ കൃത്യത ഉറപ്പാക്കുന്നതിനായാണ് സമയം എടുത്തതെന്ന് രത്തൻ യു കേൽക്കർ പറഞ്ഞു. സാധാരണ വൈകൽ മാത്രമാണുണ്ടായത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ ഘട്ടങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ബൂത്ത് തലത്തിലെ കണക്കുകൾ ഇതിനകം തന്നെ എല്ലാ പാർട്ടികൾക്കും നൽകിയിട്ടുണ്ടെന്നും, വോട്ടെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുതാര്യമായ രീതിയിലാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടേയെങ്കിലും വോട്ട് നഷ്ടപ്പെട്ടതായി പരാതി ഉണ്ടെങ്കിൽ ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർമാർക്ക് പരാതി നൽകാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആരുടെയും വോട്ട് നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
