കോട്ടയം: ഏറ്റുമാനൂരിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവൻ വ്യാപകമായി പണം ചെലവഴിച്ചെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. എല്‍ഡിഎഫ് ചെലവാക്കിയ പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് ആവശ്യപ്പെട്ടു.
വി എൻ വാസവൻ വ്യക്തികൾക്ക് പണം നൽകിയെന്നും യുഡിഎഫ് ആരോപിക്കുന്നു.പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് ഹീനമായ രീതിയാണ്. എല്‍ഡിഎഫ് പണം ഇറക്കി തെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും യുഡിഎഫ് ജയിക്കുമെന്നും വലിയ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിക്കുമെന്നും നാട്ടകം സുരേഷ് പ്രതികരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് എൽഡിഎഫിന്റേത് അധാർമികമായ തെരഞ്ഞെടുപ്പ് പ്രചരണമാണെന്ന് ആരോപിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പിതൃ തുല്യനാണ് പാലാ പിതാവ് ഷോണ്‍ ജോര്‍ജ്; സഭ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം
അന്തിമ പോളിങ് കണക്ക് എവിടെ?; വിവാദത്തിനിടെ പഴയ ഡാറ്റ വീണ്ടും പുറത്ത് വിട്ട്
“ബ്ലാക്കി, വൈറ്റി, കോക്ക്റോച്ച്, ഫാറ്റ് തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപം"; അധ്യാപകന് എം.കെ.
പുനലൂർ പൊലീസ് സ്റ്റേഷനിൽ യുവാവ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു; 90% പൊള്ളലേറ്റ