തിരുവനന്തപുരത്തെ പെട്രോള്‍ പമ്പില്‍ മോഷണം: ഒന്നര ലക്ഷം രൂപ കവര്‍ന്ന് പ്രതി

APRIL 13, 2026, 1:04 AM

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പാളയത്ത് എംജി റോഡിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ മോഷണം. പമ്പിലെ ഓഫീസില്‍ കയറിയ മോഷ്ടാവ് ഏകദേശം ഒന്നര ലക്ഷം രൂപ കവര്‍ന്ന് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, മോഷണം നടക്കുന്ന സമയത്ത് പമ്പില്‍ ഒരാള്‍ മാത്രമായിരുന്നു ഡ്യൂട്ടിയില്‍. ജീവനക്കാരന്റെ ശ്രദ്ധ തിരിച്ചാണ് മൂന്ന് ദിവസത്തെ കളക്ഷനായി സൂക്ഷിച്ചിരുന്ന പണം പ്രതി തട്ടിയെടുത്തത്.

ഇതിന് മുമ്പും ഇതേ പമ്പില്‍ സമാനമായ മോഷണം നടന്നിട്ടുണ്ട്. അതേ വ്യക്തിയാണോ വീണ്ടും മോഷണം നടത്തിയതെന്ന് ഉള്‍പ്പെടെ വിവിധ സാധ്യതകള്‍ പൊലീസ് പരിശോധിച്ചുവരുന്നു.

vachakam
vachakam
vachakam

സംഭവസ്ഥലത്തെത്തി വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘം തെളിവുകള്‍ ശേഖരിച്ചു. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam