ഡാളസ്: സെന്റ് പോൾസ് മാർത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂർത്തിയാക്കി മടങ്ങുന്ന മനു അച്ചനും ഡാളസ് സി.എസ്.ഐ കോൺഗ്രിഗേഷനിൽ സേവനം പൂർത്തിയാക്കി കേരളത്തിലേക്ക് തിരിക്കുന്ന സുഗു അച്ചനും ഇടവക ഉചിതമായതും ഹൃദയസ്പർശിയുമായ യാത്രയയപ്പ് നൽകി. ഏപ്രിൽ 12 ഞായറാഴ്ച്ച രാവിലെ നടന്ന ഇംഗ്ലീഷ് വിശുദ്ധ കുർബാനയെത്തുടർന്ന് വിപുലമായ പരിപാടികളോടെയാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്.
അലക്‌സാണ്ടർ ഫിലിപ്പിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഇംഗ്ലീഷ് ക്വയർ ആലപിച്ച മനോഹരമായ ഗാനം പരിപാടിക്ക് ഭക്തിസാന്ദ്രമായ തുടക്കം കുറിച്ചു. റവ. റെജിൻ രാജു സ്വാഗതവും അധ്യക്ഷ പ്രസംഗവും നടത്തി. അച്ചന്മാരുടെ സേവനങ്ങളെ അദ്ദേഹം സ്മരിച്ചു.
ഇടവകയുടെ സ്‌നേഹോപഹാരമായി അച്ചന്മാർക്ക് പുഷ്പഹാരങ്ങൾ അർപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലിജി സഖറിയ (ക്വയർ & പ്രാർത്ഥനാ ഗ്രൂപ്പുകൾ), ക്രിസ്റ്റീന രാജു & ജോഷ്വ സഖറിയ (യൂത്ത് ഫെലോഷിപ്പ് & യുവജനസഖ്യം), സോജി സഖറിയ (ഇടവക) എന്നിവർ ആശംസകൾ അർപ്പിച്ചു.
ഇടവക ട്രസ്റ്റിമാരായ രാജു ചാക്കോ, റിപ്‌സൺ തോമസ് എന്നിവർ ചേർന്ന് അച്ചന്മാർക്ക് യാത്രയയപ്പ് സമ്മാനം കൈമാറി. സൺഡേ സ്‌കൂളിനെ പ്രതിനിധീകരിച്ച് ലീ മാത്യു കൃതജ്ഞതയും ആശംസകളും അറിയിച്ചു.
യാത്രയയപ്പിന് മറുപടിയായി റവ. റെജീവ് സുഗുവും, റവ. എബ്രഹാം കുരുവിളയും സംസാരിച്ചു. തങ്ങളുടെ ശുശ്രൂഷാ വേളയിൽ ഇടവക നൽകിയ സഹകരണത്തിന് അവർ നന്ദി രേഖപ്പെടുത്തി. മിസ്സിസ് സാറാ ചെറിയാന്റെ പ്രാർത്ഥനയോടെയും അച്ചന്റെ ആശീർവാദത്തോടെയും സമ്മേളനം സമാപിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അച്ചന്മാരോടൊപ്പം സ്മരണിക ഫോട്ടോ എടുക്കുകയും ചെയ്തു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുതിർന്ന പൗരന്മാരുടെ വെല്ലുവിളികൾ ചർച്ച ചെയ്ത് ഡാളസിലെബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി
അറ്റ്ലാന്റയിൽ 'സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ 2026' സംഗീത മത്സരം സംഘടിപ്പിക്കുന്നു
ട്രംപിനെ ഭയപ്പെടുന്നില്ല; യുദ്ധത്തിനെതിരായ പോരാട്ടം തുടരും; മറുപടിയുമായി മാര്പാപ്പ
ഐ.പി.സി. മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ