തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിവാഹ വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസ് എടുക്കണമെങ്കില്‍ എടുക്കട്ടെയെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചല്ല വിവാഹങ്ങളില്‍ പങ്കെടുക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
“ഒരു ദിവസം പത്ത് മുതല്‍ പതിനഞ്ച് വരെ വിവാഹങ്ങളില്‍ പങ്കെടുക്കാറുണ്ട്. അവിടെയൊന്നും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് പോകാറില്ല. ഈ വിവാഹം കൗതുകകരമായി തോന്നിയതുകൊണ്ടാണ് പോയത്,” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
നെയ്യാറ്റിന്‍കര ഭാഗത്ത് നടന്ന വിവാഹത്തില്‍ പോയത് സത്യമാണ് എന്നും, അതിന്റെ പേരില്‍ കേസ് എടുക്കുകയാണെങ്കില്‍ അത് നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. “അവര്‍ വിവാഹം കഴിച്ചതില്‍ നമ്മള് ആശങ്കപ്പെടേണ്ട കാര്യമില്ല. വിവാഹത്തില്‍ പങ്കെടുത്തതില്‍ എന്റെ ഭാഗത്ത് പിഴവ് ഉണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാം,” എന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
വിവാഹത്തിന് മുമ്പ് ആവശ്യമായ രേഖകള്‍ നല്കിയ ശേഷമായിരിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂർ ജില്ലയിൽ ഏഴ് സീറ്റുകളിൽ വിജയം നേടുമെന്ന ആത്മവിശ്വാസവുമായി കോൺഗ്രസ് നേതൃത്വം
മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്
കാപ്പ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു; നാട്ടിലെത്തിയത് എങ്ങനെ എന്നത്
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോകള്‍ക്ക് ‘ഫേക്ക് റീച്ച്’ ആരോപണം; സോഷ്യല്‍ മീഡിയയില്‍ വിവാദം