കൊച്ചി: എറണാകുളം വല്ലാർപാടത്ത് 72കാരനായ അച്ഛനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മകൻ അറസ്റ്റിലായി. മദ്യലഹരിയിൽ അച്ഛനെ ആക്രമിച്ച 44കാരനായ പ്രവീണാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ ചർച്ചയായത്. ലോട്ടറി വിൽപനക്കാരനായ വയോധികനെയാണ് മകൻ മർദിച്ചത്. എം.എ ബിരുദധാരിയായ പ്രവീൺ പതിവായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടായിരുന്നു.
അച്ഛനെ മർദിച്ചതുമായി ബന്ധപ്പെട്ട് മുമ്പും ആറോളം കേസുകൾ മുളവുകാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ എല്ലാ തവണയും അച്ഛനും സഹോദരിയും കേസെടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രവീണിനെ വിട്ടയക്കുകയായിരുന്നു.
സംഭവം ആവർത്തിച്ചതോടെ പൊലീസ് ആർഡിഒയ്ക്ക് റിപ്പോർട്ട് നൽകുകയും തുടർന്ന് പ്രവീണിനെ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്ക് അയക്കുകയും ചെയ്തിരുന്നു. ചികിത്സയ്ക്ക് ശേഷം കുറച്ചുകാലം മദ്യപാനം നിർത്തിയിരുന്നെങ്കിലും, പിന്നീട് സഹോദരിക്കും ഭർത്താവിനും വീടിന്റെ ഭാഗം എഴുതിക്കൊടുത്തതിനെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് വീണ്ടും മദ്യപിച്ച് എത്തി അച്ഛനെ മർദിച്ചത്.
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പൊലീസ് വീണ്ടും കേസെടുത്ത് പ്രവീണിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജൂണിന് ശേഷം എൽ നിനോ സാധ്യത, രാജ്യത്ത് കാലവർഷം കുറയും
തൃശൂർ ജില്ലയിൽ ഏഴ് സീറ്റുകളിൽ വിജയം നേടുമെന്ന ആത്മവിശ്വാസവുമായി കോൺഗ്രസ് നേതൃത്വം
കാപ്പ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു; നാട്ടിലെത്തിയത് എങ്ങനെ എന്നത്
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോകള്‍ക്ക് ‘ഫേക്ക് റീച്ച്’ ആരോപണം; സോഷ്യല്‍ മീഡിയയില്‍ വിവാദം