പത്തനംതിട്ട: എഫ്‌സിആര്‍എ നിയമ ഭേദഗതി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കാലത്ത് കൊണ്ടുവന്നതാണെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഈ നിയമത്തിന് പിന്നില്‍ കോണ്‍ഗ്രസ് തന്നെയാണെന്നും, ആ സമയത്ത് കേരളത്തില്‍ നിന്നുള്ള എട്ട് കേന്ദ്രമന്ത്രിമാര്‍ സര്‍ക്കാരില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഭയുടെ വിഷയങ്ങളില്‍ പരസ്യമായ നിലപാട് ആവശ്യപ്പെട്ട ഷോണ്‍, ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ സഭ നിലപാട് പ്രഖ്യാപിക്കാവൂവെന്നും അദ്ദേഹം പറഞ്ഞു. നിയമഭേദഗതി കൊണ്ടുവന്ന സമയത്ത് കോണ്‍ഗ്രസ് എന്ത് ചെയ്തുവെന്ന് സഭ പരിശോധിക്കണമെന്നും, ക്രൈസ്തവരോട് കോണ്‍ഗ്രസ് നടത്തിയ സമീപനം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തടഞ്ഞുവെച്ചതിലൂടെ മലയോര കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും, 2010-ല്‍ കൊണ്ടുവന്ന എഫ്‌സിആര്‍എ ഭേദഗതിയും അതിന്റെ ഭാഗമാണെന്നും ഷോണ്‍ ആരോപിച്ചു. മുനമ്പം വിഷയത്തിലും സ്കൂളുകളില്‍ ഹിജാബ് വിവാദങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ എസ്ഡിപിഐയുമായി ചേര്‍ന്നുവെന്നാരോപണവും അദ്ദേഹം ഉന്നയിച്ചു.
റബ്ബര്‍ മേഖലയിലെ പ്രതിസന്ധിയിലും കോണ്‍ഗ്രസ് ഉത്തരവാദിയാണെന്ന് പറഞ്ഞ ഷോണ്‍, ക്രൈസ്തവ സമൂഹത്തെ സംരക്ഷിക്കാന്‍ താനും തന്റെ പാര്‍ട്ടിയും എപ്പോഴും മുന്നിലുണ്ടാകുമെന്ന് വ്യക്തമാക്കി. രാഷ്ട്രീയത്തിനപ്പുറം സഭയോടുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഭാ നേതാക്കളെ നേരില്‍ കണ്ടു അവരുടെ നിലപാട് മനസിലാക്കുമെന്നും പിതൃ തുല്യനാണ് പാലാ പിതാവ് എന്നും സഭ പരസ്യമായ നിലപാട് സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സമ്മര്‍ദ്ദം മൂലമാണോ പ്രസ്താവനകള്‍ ഉണ്ടായതെന്ന് പരിശോധിക്കുമെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈറല്‍ താരത്തിന്റെ വിവാഹ വിവാദം; തനിക്കെതിരെ കേസ് എടുക്കണമെങ്കില്‍ എടുക്കട്ടെയെന്ന് മന്ത്രി വി.
വിഷുക്കണി ദര്‍ശനത്തിനൊരുങ്ങി ഗുരുവായൂർ: പുലര്‍ച്ചെ 2.55 മുതല്‍ വിഷുക്കണി ദര്‍ശനം
കേരളം കടുത്ത ചൂടിലേക്ക്: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, പാലക്കാട് 40°C വരെ
ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം; സ്വമേധയ കേസെടുത്ത് യുവജന കമ്മീഷൻ