വയനാട്ടിൽ യുവാവിന്റെ മരണം കാട്ടാന ആക്രമണം കാരണമെന്ന് സ്ഥിരീകരണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം

MARCH 4, 2026, 12:30 AM

വയനാട്: കൃഷിയിടത്തിൽ യുവാവ് മരിച്ച സംഭവം കാട്ടാന ആക്രമണമാണെന്ന് സ്ഥിരീകരണം. വടക്കനാട് സ്വദേശി രജീവിന്റെ മരണകാരണം ആന്തരിക അവയവങ്ങളിലെ ഗുരുതര ക്ഷതമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇടുപ്പെല്ലും ശ്വാസകോശവും തകർന്ന നിലയിലായിരുന്നുവെന്നും രക്തസ്രാവം ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ രജീവിനെ വീടിനടുത്തുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകളും കണ്ടെത്തിയിരുന്നു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. രജീവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും, പ്രദേശത്ത് സ്ഥിരമായി നാശം വിതയ്ക്കുന്ന കാട്ടാനയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വനവകുപ്പ് അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam