ജൂണിന് ശേഷം എൽ നിനോ സാധ്യത, രാജ്യത്ത് കാലവർഷം കുറയും

APRIL 13, 2026, 8:44 AM

ഇത്തവണത്തെ കാലവർഷം രാജ്യത്താകെ സാധാരണയിൽ കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കാലാവസ്ഥ സാധാരണ നിലയിൽ തുടരുമെങ്കിലും, അതിനുശേഷം മൺസൂൺ സമയത്ത് 'എൽ നിനോ' (El Nino) പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എന്നാൽ മൺസൂണിന്റെ അവസാന ഘട്ടത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) രൂപപ്പെടാൻ സാധ്യതയുള്ളത് മഴയ്ക്ക് അനുകൂലമായേക്കും. അതേസമയം, കേരളത്തിൽ ഇത്തവണയും സാധാരണ തോതിലുള്ള മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

എൽ നിനോ പ്രതിഭാസം രാജ്യത്തെ മൺസൂണിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്‌കൈമെറ്റും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാലവർഷത്തിന്റെ രണ്ടാം പകുതി ദുർബലമാകാൻ എൽ നിനോ കാരണമായേക്കാം.

മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും കൂടുതൽ ചൂടാകുന്ന അവസ്ഥയാണിത്. നിലവിൽ കിഴക്കൻ പസഫിക്കിലെ സമുദ്രോപരിതലത്തിന് താഴെ താപനില ശക്തമായി വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും സ്കൈമെറ്റിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam