പാലക്കാട്: 2018 ലെ പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കി യു ഡി എഫ്.
കൃഷ്ണൻകുട്ടിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് മാത്യു കുഴൽനാടൻ എം എൽ എയുടെ നേതൃത്വത്തിൽ യു ഡി എഫ് നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷമുണ്ടായി.
പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. കരാർ കമ്പനിക്ക് ലാഭമുണ്ടാക്കാനായി തോട്ടപ്പള്ളി സ്പിൽവെ തുറക്കാൻ വൈകിയതോടെയാണ് പ്രളയം ഉണ്ടായതെന്നും ഇതിന് മന്ത്രിയുടെ ഓഡിയോ തെളിവാണെന്നുമാണ് യു ഡി എഫ് ആരോപണം.
തന്റെ ശബ്ദം എ ഐ വച്ച് ഉണ്ടാക്കിയതാണ് എന്ന വാദം തെളിയിക്കാൻ മന്ത്രിയെ മാത്യു കുഴൽനാടൻ എം എൽ എ വെല്ലുവിളിച്ചു.
അഴിമതിക്കായി നൂറുകണക്കിന് ആളുകളെ കൊലയ്ക്ക് കൊടുത്ത കൃഷ്ണൻകുട്ടി ഇനി ഒരു ദിവസം പോലും മന്ത്രികസേരയിൽ തുടരരുത് എന്നതാണ് യു ഡി എഫിന്റെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം കേസരി
'സ്വര്‍ണ്ണക്കള്ളന്‍'; മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട 19 കാരനെതിരെ കേസ്
കോഴിക്കോട് ട്രെയിനിൽ നിന്ന് 40 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി; മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ
കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷം; ആത്മവിശ്വാസത്തിൽ സി.പി.എം, കോഴിക്കോട് കടുത്ത പോരാട്ടം