ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നേരിട്ട് കണ്ടിട്ടും ഫലം ഇല്ല; പാർട്ടി അംഗത്വം പുതുക്കാതെ ജി. സുധാകരൻ

MARCH 4, 2026, 12:06 AM

ആലപ്പുഴ: സി.പി.ഐ.എം മുതിർന്ന നേതാവ് ജി. സുധാകരന്‍ പാർട്ടി മെമ്പർഷിപ്പ് പുതുക്കിയില്ലെന്ന് റിപ്പോർട്ട്. 63 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം അംഗത്വമില്ലാത്ത നിലയിലാകുന്നത്. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നേരിട്ട് കണ്ടിട്ടും മെമ്പർഷിപ്പ് പുതുക്കാൻ സുധാകരൻ തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവരം.

സി.പി.ഐ.എം ജില്ലാ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷക ബ്രാഞ്ചിലെ അംഗമായിരുന്നു സുധാകരൻ. 18 അംഗങ്ങളുള്ള ബ്രാഞ്ചിൽ സുധാകരനെ ഒഴികെ 17 പേർ ജില്ലാകമ്മിറ്റിക്ക് അംഗത്വഫോം സമർപ്പിച്ചു. 

സുധാകരൻ പുതുക്കാത്തതിനെ തുടർന്ന് ബ്രാഞ്ച് സെക്രട്ടറി വീട്ടിലെത്തി സംസാരിച്ചപ്പോൾ, “ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കാൻ അംഗത്വം ആവശ്യമില്ല” എന്നായിരുന്നു മറുപടിയെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ പ്രതികരണമാണ് സുധാകരന്റെ അതൃപ്തിക്ക് കാരണമെന്ന സൂചനയുണ്ട്. മത്സരിക്കാനുള്ള ആഗ്രഹം സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും, ജില്ലാ നേതൃത്വത്തിന്റെ സാധ്യതാ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല.

ആലപ്പുഴയിലെ സിറ്റിംഗ് എം.എൽ.എമാരെ ഉൾപ്പെടുത്തിയാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പട്ടിക കൈമാറിയത്. കായംകുളം, അരൂർ മണ്ഡലങ്ങളിലാണ് ഒന്നിലധികം പേരെ നിർദേശിച്ചിരിക്കുന്നത്. കായംകുളത്ത് യു. പ്രതിഭയ്ക്ക് പുറമെ ആർ. നാസർ, കെ.എച്ച്. ബാബുജാൻ എന്നിവരെയും പരിഗണിച്ചപ്പോൾ, അരൂരിലും ആർ. നാസറിന്റെ പേരുണ്ട്. എന്നാൽ ആർ. നാസറിനെതിരെ പാർട്ടിയിൽ മുറുമുറുപ്പുണ്ടെന്നും, മത്സരിച്ചാൽ ജയസാധ്യത കുറവാണെന്ന വിലയിരുത്തലുമുണ്ടെന്നാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam