ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം കേസരി

APRIL 13, 2026, 10:20 AM

കൊച്ചി: ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം കേസരി. 'സഭകൾ വിരട്ടുന്നത് ആരെ' എന്ന ലേഖനത്തിലാണ് വിമർശനമുള്ളത്.

കേരളത്തിലെ ക്രൈസ്തവരോട് ബിജെപിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും എല്ലാ കാലത്തും സൗഹാര്‍ദ്ദപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് ലേഖനത്തിൽ പറയുന്നു. 

ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാനും ബിജെപി നേതൃത്വത്തോട് പരസ്യമായി ഒട്ടുകയും പിന്നീട് രഹസ്യമായി കുത്തുകയും ചെയ്യുന്ന നിലപാടാണ് ക്രൈസ്തവ സഭകൾക്ക് ഉള്ളതെന്ന് മുഖപത്രത്തില്‍ ജി കെ സുരേഷ് ബാബു എഴുതിയ ലേഖനത്തിൽ പറയുന്നു. 

vachakam
vachakam
vachakam

മെത്രാന്മാരും സഭാ ഭാരവാഹികളും എന്നാണ് ബിജെപിയെ പിന്തുണച്ചിട്ടുള്ളത്. എല്ലാ കാലത്തും ബിജെപിക്കും സംഘപരിവാറിനും എതിരെ യുദ്ധം പ്രഖ്യാപിച്ചവരാണ് ഇപ്പോള്‍ രക്തസാക്ഷി പരിവേഷവുമായി എഫ്‌സിആർഎ നിയമഭേദഗതിക്കെതിരെ രംഗത്ത് വന്നിട്ടുള്ളത് എന്നും ലേഖനത്തിൽ വിമർശനമുണ്ട്.

എന്നാൽ മതപരിവർത്തനമാണ് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ വിടവിന് കാരണം. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും അതിനെ നയിക്കുന്നതും കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളും പുരോഹിതന്മാരുമാണ് എന്നും ലേഖനത്തിൽ തുറന്നു വിമർശിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam