ഐ.പി.എല്ലിൽ പർപ്പിൾ ക്യാപ്പിന് പുതിയ അവകാശി

APRIL 13, 2026, 10:14 AM

ഐ.പി.എല്ലിൽ ഇന്നലെ സൂപ്പർ സൺഡേ പോരാട്ടങ്ങളിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസും, മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ആധികാരിക വിജയം നേടിയതോടെ പോയിന്റ് പട്ടികയിലും വ്യക്തിഗത നേട്ടങ്ങളിലും മാറ്റം. വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പിന് പുതിയ അവകാശിയെത്തിയപ്പോൾ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്.

ഇന്നലെ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണയാണ് വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനുള്ള പർപ്പിൾ ക്യാപ്പിന്റെ പുതിയ അവകാശി. 10 വിക്കറ്റുമായാണ് പ്രസിദ്ധ് ഒന്നാമതെത്തിയത്. രാജസ്ഥാൻ റോയൽസ് സ്പിന്നർ രവി ബിഷ്‌ണോയ് 9 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്താണ്. ചെന്നൈ സൂപ്പർ കിംഗ്‌സ് പേസർ അൻഷുൽ കംബോജ് 8 വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്തുള്ളപ്പോൾ ലക്‌നൗ പേസർ പ്രിൻസ് യാദവ് ആർ.സി.ബി പേസർ ജേക്കബ് ഡഫി എന്നിവർ 6 വിക്കറ്റുകൾ വീതം നേടി നാലാമതാണ്.

റൺവേട്ടക്കാരിലെ ഒന്നാമനാവാനുള്ള മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് വെല്ലുവിളിയായി ആർ.സി.ബി നായകൻ രജത് പാട്ടിദാർ എത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. വൈഭവ് സൂര്യവംശി 200 റൺസുമായി റൺവേട്ടക്കാരിൽ ഒന്നാമനാണെങ്കിലും മുംബൈ ഇന്ത്യൻസിനെതിരെ 20 പന്തിൽ 53 റൺസ് അടിച്ചുകൂട്ടിയ ആർ.സി.ബി നായകൻ രജത് പാട്ടിദാർ 195 റൺസുമായി തൊട്ടുപിന്നിലുണ്ട്.

vachakam
vachakam
vachakam

184 റൺസുമായി ഹൈദരാബാദിന്റെ ഹെൻറിച്ച് ക്ലാസൻ, രാജസ്ഥാന്റെ യശസ്വി ജയ്‌സ്വാൾ(183), ആർ.സി.ബിയുടെ വിരാട് കോഹ്ലി (179) എന്നിവർ തൊട്ടുപിന്നിലുണ്ട്. ധ്രുവ് ജുറെൽ(176), ജോസ് ബട്‌ലർ(176), സമീർ റിസ്‌വി(166), ഗുജറാത്ത് ക്യാപ്ടൻ ശുഭ്മാൻ ഗിൽ (165 റൺസ്) ഒൻപതാം സ്ഥാനത്താണ്. അംഗ്രിഷ് രഘുവംശി(155) ആണ് പത്താമത്. നാലു മത്സരങ്ങളിൽ 137 റൺസടിച്ച ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മലയാളി താരം സഞ്ജു സാംസൺ പതിമൂന്നാം സ്ഥാനത്താണ്.

മുംബൈയെ 18 റൺസിന് പരാജയപ്പെടുത്തിയ ആർ.സി.ബി 4 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനം സുരക്ഷിതമാക്കിയപ്പോൾ തുടർച്ചയായ രണ്ടാം ജയം നേടിയ ഗുജറാത്ത് ടൈറ്റൻസ് ഏഴാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. തുടർച്ചയായ മൂന്നാം തോൽവിയോടെ മുംബൈ എട്ടാം സ്ഥാനത്തേക്ക് വീണപ്പോൾ ചെന്നൈ ഒമ്പതാം സ്ഥാനത്തും കൊൽക്കത്ത പത്താമതുമാണ്. രാജസ്ഥാൻ ഒന്നാം സ്ഥാനത്തുളള പട്ടികയിൽ പഞ്ചാബാണ് രണ്ടാമത്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടേബിൾ ടോപ്പർമാരായ രാജസ്ഥാൻ റോയൽസിനെ നേരിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam