ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും വിജയം കരസ്ഥമാക്കി സിംബാബ്‌വേ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 247/6 എന്ന സ്‌കോർ നേടിയപ്പോൾ ബംഗ്ലാദേശിനെ 234 റൺസിന് ഓൾഔട്ട് ആക്കി സിംബാബ്‌വേ 13 റൺസിന്റെ വിജയം നേടി.
സിംബാബ്‌വേയ്ക്ക് വേണ്ടി 111 റൺസുമായി പുറത്താകാതെ നിന്ന ബെൻ കറൻ ആണ് ടീമിന്റെ ടോപ് സ്‌കോറർ. സിക്കന്ദർ റാസ 33 റൺസ് നേടിയപ്പോൾ ബ്രാഡ് ഇവാൻസ് പുറത്താകാതെ 38 പന്തിൽ നിന്ന് 58 റൺസ് നേടി. ഏഴാം വിക്കറ്റിൽ കറനും ഇവാൻസും ചേർന്ന് 99 റൺസാണ് നേടിയത്. ബംഗ്ലാദേശിന് വേണ്ടി ടാസ്‌കിൻ അഹമ്മദും മെഹ്ദി ഹസൻ മിറാസും രണ്ട് വീതം വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 48.1 ഓവറിൽ 234 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. തൗഹിദ് ഹൃദോയ് 60 റൺസുമായി ടീമിന്റെ ടോപ് സ്‌കോറർ ആയപ്പോൾ തൻസിദ് ഹസൻ തമീം 57 റൺസും നൂറുൾ ഹസൻ 38 റൺസും നേടി. സിംബാബ്‌വേയ്ക്ക് വേണ്ടി റിച്ചാർഡ് എൻഗാരാവ മൂന്നും ബ്ലെസ്സിംഗ് മുസറബാനിയും ബ്രാഡ് ഇവാൻസും രണ്ട് വീതം വിക്കറ്റും നേടി.
ചേസിംഗിനിടെ ഒരു ഘട്ടത്തിൽ 207/5 എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് 27 റൺസ് നേടുന്നതിനിടെ ഓൾഔട്ട് ആകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
