നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം;   പ്രതികൾക്കെതിരായ കൂടുതൽ ദൃശ്യങ്ങൾ കണ്ടെടുത്തു

OCTOBER 21, 2026, 1:03 AM

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി അന്വേഷണ സംഘം മൊഴിയെടുക്കും. ‌‌‌

ഒക്ടബോര്‍ 11ന് പുലര്‍ച്ചെ അപകടമുണ്ടായ, വിമാനത്താവള റോഡിൽ പൊലീസിന്‍റെ നേതൃത്വത്തിൽ പരിശോധന നടന്നിരുന്നു. റോഡിന്‍റെ ഡിസൈൻ, നിര്‍മാണം എന്നിവ അപകടത്തിന് കാരണമായോ എന്നതടക്കമായിരുന്നു പരിശോധനയുടെ ഉള്ളടക്കം. മോട്ടോര്‍ വാഹനവകുപ്പ്, റോഡ് പരിപാലചുമതലയുള്ള സിയാൽ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയിൽ പങ്കെടുത്തു. റോഡിൽ വേഗത നിയന്ത്രണത്തിന് ക്രമീകരണം ഒരുക്കണമെന്നും രാത്രിയിലും വാഹന നമ്പര്‍ പതിയുന്ന ക്യാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് സിയാലിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം അന്വേഷണ സംഘം ഇന്ന് വയനാട്ടിലെ ദേവികയുടെ വീട്ടിലെത്തും. പിന്നാലെ സുള്ള്യയിലും പാലക്കാട്ടും പോകും. പ്രതി സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നത് അടക്കമുള്ള കൂടുതൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അപകടനേരത്ത് വാഹനം ഓടിച്ച സുഹൈൽ സജീവ്, സഹയത്രികരായ നിനവ്, ജോയൽ , അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മദ്യപിച്ചു തന്നെയാണ് സുഹൈൽ വാഹനം ഓടിച്ചത് എന്ന് രക്തപരിശോധനയിൽ തെളിഞ്ഞു. സഹയാത്രികര്‍ സുഹൈലിനെ തടഞ്ഞുമില്ല.

vachakam
vachakam
vachakam

കേസില്‍ ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും നിർണായകമാണ്. അപകട നേരത്തെ നിര്‍ണായക വിവരങ്ങൾ പതിഞ്ഞ ഇവന്‍റ് ഡാറ്റാ റെക്കോഡറിന്‍റെ ശാസ്ത്രീയ പരിശോധന കഴിഞ്ഞിട്ടില്ല. ഈ സഹാചര്യത്തിൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam