ഇന്ത്യക്കെതിരായ അവസാന ടി20യിലും ഇന്ത്യക്ക് തോൽവി. സതാംപ്ടൺ, റോസ് ബൗൾ സ്‌റ്റേഡിയത്തിൽ 56 റൺസിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 258 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനാണ് സാധിച്ചത്.
മൂന്ന് വിറ്റ് വീഴ്ത്തിയ സാം കറൻ, രണ്ട് പേരെ പുരത്താക്കിയ ആദിൽ റഷീദ് എന്നിവരാണ് ഇന്ത്യയെ തകർത്തത്. ഇതോടെ ഇംഗ്ലണ്ട് പരമ്പര 4-0ത്തിന് സ്വന്തമാക്കി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറുടെ (64 പന്തിൽ 131) സെഞ്ചുറിയാണ് കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. 45 പന്തിൽ 95 റൺസുമായി പുറത്താവാതെ നിന്ന ക്യാപ്ടൻ ഹാരി ബ്രൂക്കും മികച്ച പ്രകടനം പുറത്തെടുത്തു.
35 പന്തിൽ 56 റൺസെടുത്ത ഇഷാൻ കിഷൻ, 25 പന്തിൽ 53 റൺസുമെടുത്ത തിലക് വർമ എന്നിവർക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങാൻ സാധിച്ചത്. ശ്രേയസ് അയ്യർ (16 പന്തിൽ 28), സഞ്ജു സാംസൺ (14 പന്തിൽ 27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അഭിഷേക് ശർമ (3), ശിവം ദുബെ (14), സൂര്യൻഷ് ഷെഡ്‌ഗെ (7), അക്‌സർ പട്ടേൽ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. അർഷ്ദീപ് സിംഗ് (4), പ്രസിദ്ധ് കൃഷ്ണ (1) പുറത്താവാതെ നിന്നു.
പരമ്പര ജയത്തോടെ ഇന്ത്യക്ക് ഐസിസി ടി20 ഒന്നാം റാങ്ക് നഷ്ടമായി. ഇംഗ്ലണ്ടാണ് പുതിയ അവകാശികൾ.
നേരത്തെ, മൂന്ന് വിക്കറ്റുകൾ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ശിവം ദുബെ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റെടുത്തു. രണ്ടാം ഓവറിൽ തന്നെ ഫിൽ സാൾട്ടിനെ (6) പറഞ്ഞയക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. പ്രസിദ്ധ് കൃഷ്്ണുടെ പന്തിൽ സൂര്യൻഷ് ഷെഡ്‌ഗെയ്ക്ക് ക്യാച്ച്. എന്നാൽ ആ തുടക്കം മുതലക്കാൻ ഇന്ത്യക്ക് സാധിച്ചില്ല.
തുടർന്ന് രണ്ടാം വിക്കറ്റിൽ ബട്‌ലർ ബ്രൂക്ക് സഖ്യം 233 റൺസാണ് അടിച്ചെടുത്തത്. അതും 102 പന്തിൽ നിന്നു. ലോക ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്. 19-ാം ഓവറിൽ മാത്രമാണ് ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാൻ സാധിച്ചത്.
ദുബെയുടെ പന്തിൽ ബട്‌ലർ മടങ്ങുകയായിരുന്നു. വെറും 64 പന്തുകൾ മാത്രം നേരിട്ട താരം എട്ട് സിക്‌സും 12 ഫോറും നേടി. അതേ ഓവറിൽ ജേക്കബ് ബേതലും (0) പുറത്തായി. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഒരോവറിൽ 22 റൺസാണ് ദുബെ വിട്ടുകൊടുത്തത്.
ബട്‌ലർ മടങ്ങിയെങ്കിലും ബ്രൂക്ക് ഇംഗ്ലണ്ടിനെ 250 കടത്തി. 45 പന്തുകൾ നേരിട്ട ബ്രൂക്ക് എട്ട് സിക്‌സും നാല് ഫോറുമായി പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ വിൽ ജാക്ക്‌സും (7) ക്രീസിലുണ്ടായിരുന്നു.
ഇന്ത്യൻ ബൗളർമാരിൽ അക്‌സർ പട്ടേൽ നാല് ഓവറിൽ 63 റൺസും പ്രിൻസ് യാദവ് 60 റൺസും വഴങ്ങി. നേരത്തെ, വൈഭവ് സൂര്യവംശിക്ക് പകരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടൺ സുന്ദറിനേയും ഒഴിവാക്കിയിരുന്നു. സൂര്യൻഷ് ഷെഡ്‌ഗെയാണ് പകരമെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
