കുണ്ടറയിലെ കസ്റ്റഡി മർദ്ദനം; സിയാദിന്റെ വാരിയെല്ലിന് പൊട്ടൽ ഉള്ളതായി ഡോക്ടറുടെ വൂണ്ട് സർട്ടിഫിക്കറ്റ്

AUGUST 1, 2026, 4:09 AM

കൊല്ലം: കുണ്ടറയിലെ സിയാദിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ. സിയാദിന്റെ വൂണ്ട് സർട്ടിഫിക്കറ്റിലാണ് ഡോക്ടറുടെ പരാമർശം. സർട്ടിഫിക്കറ്റിൽ 'Suspect Rib fracture' എന്നാണ് ഡോ. ശരത് രാജൻ രേഖപ്പെടുത്തിയിരിക്കുന്നത്.

പൊലീസുകാരൻ മർദിച്ചുവെന്ന് സിയാദ് പറഞ്ഞതായി ചികിത്സിച്ച ഡോക്ടർ ശരത് രാജൻ മൊഴി നൽകിയിരുന്നു. ജൂൺ 16ന് പുലർച്ചെ ഒന്നരയോടെ ശ്രീജിത്ത് എന്ന പൊലീസുകാരൻ ജീപ്പിൽ കയറ്റി മർദിച്ചുവെന്നാണ് സിയാദ് ഡോക്ടറോട് പറഞ്ഞത്.

സിയാദിനെ മർദിച്ചിട്ടില്ലെന്നാണ് കേസിന്‍റെ പ്രാഥമികഘട്ടത്തിൽ പൊലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ, സിയാദിനെ മർദിക്കുമ്പോൾ താനും ജീപ്പിലുണ്ടായിരുന്നെന്നും തല്ലിച്ചതക്കുന്നത് കണ്ടിരുന്നെന്നും പരാതിക്കാരിയായ പെൺകുട്ടി വെളിപ്പെടുത്തിയതോടെ പൊലീസിന്‍റെ നില പരുങ്ങലിലാവുകയായിരുന്നു. പിന്നാലെയാണ്, പൊലീസിന് കൂടുതൽ കുരുക്കായിക്കൊണ്ട് സിയാദിൻ്റെ വൂണ്ട് സർട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam