ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ തകർപ്പൻ വിജയം കുറിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീടപ്പോരാട്ടം ആവേശ്വത്തിലാക്കി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ തകർത്തത്. രണ്ടാം പകുതിയിൽ സിറ്റി മികച്ച പ്രകടനം ചെൽസിയുടെ പ്രതിരോധം തകർത്തത്.
നിക്കോ ഒറെയ്‌ലി, മാർക്ക് ഗുവേഹി, ജെറമി ഡോകു എന്നിവർ സിറ്റിക്കായി ലക്ഷ്യം കണ്ടു. സ്വന്തം മൈതാനത്ത് ഒരു ഗോൾ പോലും മടക്കാനാവാതെ പതറിയ ചെൽസിക്ക് സിറ്റിയുടെ ആക്രമണ ഫുട്‌ബോളിന് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല.
ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലുമായുള്ള വ്യത്യാസം ആറായി കുറയ്ക്കാൻ നിലവിലെ ചാമ്പ്യന്മാരായ സിറ്റിക്ക് സാധിച്ചു. നിലവിൽ 29 മത്സരങ്ങളിൽ നിന്ന് 64 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. ഒരു മത്സരം കുറവ് കളിച്ചു എന്നതും സിറ്റിക്ക് കിരീടത്തിലേക്കുള്ള ദൂരം കുറയ്ക്കാൻ ആത്മവിശ്വാസം നൽകുന്നു. നിർണ്ണായക ഘട്ടത്തിൽ ചെൽസിയെ തകർത്തതോടെ പ്രീമിയർ ലീഗ് കിരീടം ആര് നേടുമെന്നത് വരും ആഴ്ചകളിൽ കൂടുതൽ ആവേശകരമായ പോരാട്ടങ്ങൾക്ക് വഴിയൊരുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
