തിരുവനന്തപുരം: മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ ജോർജ്.
തെറ്റിധാരണകൾ ഒന്നുമില്ലെന്നും എല്ലാ കാര്യങ്ങളും സംസാരിച്ചു എന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ഷോൺ ജോർജിൻ്റെ പ്രതികരണം. സിറോ മലബാർ സഭ ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച.
എഫ്സിആർഎയുമായി ബന്ധപ്പെട്ട ആകുലത ചർച്ചയായെന്നും കിരൺ റിജിജുവുമായുള്ള ക്രൈസ്തവ സംഘടനകളുമായുള്ള ചർച്ചയിൽ സിറോ മലബർ സഭയിൽ നിന്നും പ്രതിനിധികൾ ഉണ്ടാകുമെന്നും ഷോൺ ജോർജ് അറിയിച്ചു.
ദീപിക പത്രത്തിനെതിരായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും ഷോൺ ജോർജ് പറഞ്ഞു. സഭയ്‌ക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല.
ബിജെപിയും പറഞ്ഞിട്ടില്ല. ദീപികയിൽ വരുന്ന എല്ലാ അഭിപ്രായങ്ങളും സഭയുടെ അഭിപ്രായങ്ങളല്ലെന്നും അത് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന ചുമതലയാണ് താൻ ചെയ്തത് എന്നും ഷോൺ ജോർജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
